മുതിർന്നവരുടെ കാൽ തൊട്ട് വന്ദിച്ചു ആരാധ്യ, ഇന്ത്യൻ സംസ്കാരമെന്ന് ആരാധകർ
aaradhya video goes viral: ഐശ്വര്യ റായിയും ആരാധ്യ ബച്ചനും ഒന്നിച്ചുള്ള പല വേദികളും ശ്രദേയമാവാറുണ്ട്. ഇപ്പോളിത സൈമ അവാർഡ് ദാനവേദിയിൽ ആരാധകരുടെ മനം കവർന്നിരിക്കുകയാണ് ഐശ്വര്യ റായ് ബച്ചന്റെ മകൾ ആരാധ്യ ബച്ചൻ. അമ്മയായ ഐശ്വര്യയോടൊപ്പം ദുബായിൽ നടന്ന ചടങ്ങിനെത്തിയതാണ് ആരാധ്യ. മുതിർന്ന നടൻ ശിവ രാജ്‌കുമാറിന്റെ പാദം തൊട്ടു നമസ്കരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
അവാർഡ് ദാന ചടങ്ങിനിടെ നടൻ ശിവരാജ്‌കുമാറിനെ കണ്ട ആരാധ്യ അദ്ദേഹത്തെ തൊഴുകയും കാലിൽ സ്‌പർശിച്ചു വണങ്ങുകയും ചെയ്തു. മുതിർന്നവരുടെ പാദങ്ങളിൽ സ്പർശിച്ച് മുതിർന്നവരിൽ നിന്ന് അനുഗ്രഹം തേടുന്നത് ഇന്ത്യൻ രീതിയാണ്. മകളെ ഏറ്റവും നല്ല രീതിയിൽ വളർത്തിയെന്നും പറഞ്ഞ് ഐശ്വര്യയെ ഒരുപാട് പേർ ആശംസിക്കുന്നുണ്ട്.
ഒരു രാജ്ഞി വളർത്തിയ രാജകുമാരിയാണ് ആരാധ്യ എന്നും ആരാധകർ പറയുന്നു. ഐശ്വര്യയാണ് കുട്ടിയെ വളർത്തിയത് മറിച്ചു അച്ഛന്റെ അമ്മയല്ല അതുകൊണ്ടു ആ സവഭാവം ആരാധ്യക്ക് കിട്ടിയില്ല എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.
aaradhya video goes viral
ഭാരതത്തിന്റെ സംസ്കാരം ഉൾക്കൊണ്ടാണ് ആരാധ്യ വളർന്നു വന്നതെന്നും അമ്മ വളർത്തിയതിൻ്റെ ഗുണം മകളിൽ കാണാനുണ്ടെന്നും പറഞ്ഞാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച. ബോളിവുഡ് താരവും മുൻ ലോക സുന്ദരിയുമായ ഐശ്വര്യ റായുടെ മകൾ പണ്ടു മുതലെ ചർച്ചയിലുള്ളതാണ്. എല്ലാ ചടങ്ങുകൾക്കും ഐശ്വര്യ മകളെയും കൂടെ കൂട്ടാറുണ്ട്. മകളെ ചേർത്ത് പിടിച്ച് നടക്കുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദേയമാവാറുണ്ട്.