actor rishi’s proposal videos goes viral: ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ താരമാണ് റിഷി. മുടിയൻ എന്നാണ് താരത്തെ എല്ലാവരും വിളിക്കുന്നത്.താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. നടിയും നർത്തകിയുമായ ഡോ.ഐശ്വര്യ ഉണ്ണിയെയാണ് താരം ജീവിതപങ്കാളിയാക്കുന്നത്. കഴിഞ്ഞ ആറു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഇരുവരുടെയും പ്രണയം ഒഫിഷ്യൽ ആക്കാനുള്ള സമയമായെന്ന് ആരാധകരെ അറിയിച്ചായിരുന്നു റിഷി കാമുകി ഐശ്വര്യ ഉണ്ണിയെ പ്രൊപ്പോസ് ചെയ്തത്. നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച ട്രഷർ ഹണ്ട് വഴിയായിരുന്നു റിഷിയുടെ ഈ പ്രൊപ്പോസൽ. അമ്മയുടെ സമ്മതം വാങ്ങിയതിന് ശേഷമാണ് കാമുകിയെ പ്രൊപ്പോസ് ചെയ്യാൻ റിഷി ഒരുങ്ങിയത്. അമ്മയോടു സമ്മതം വാങ്ങി പ്രൊപ്പോസ് ചെയ്യാൻ പോകുന്ന ആദ്യ കാമുകനായിരിക്കും മുടിയൻ എന്നായിരുന്നു വിഡിയോയ്ക്ക് വന്ന ഒരു കമന്റ്.
പ്രൊപ്പോസൽ റിങ് വാങ്ങുന്നതും ഐശ്വര്യയ്ക്ക് സർപ്രൈസുകൾ പ്ലാൻ ചെയ്യുന്നതുമെല്ലാം ഉൾപ്പെടെ വ്ലോഗിലൂടെ റിഷി പങ്കുവച്ചിട്ടുണ്ട് .സുഹൃത്തുക്കളും അനുജന്മാരും ഈ സർപ്രൈസ് ഒരുക്കുന്നതിൽ റിഷിയെ പിന്തുണക്കുന്നു. ഒടുവിൽ ഇന്ദ്രിയ സാൻഡ്‌സ് റിസോർട്ടിൽ അലങ്കരിച്ച വേദിയിൽ വച്ചാണ് റിഷി ഔദ്യോഗികമായി ഐശ്വര്യയെ പ്രപ്പോസ് ചെയ്തത് . ഈ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു താനെന്ന് ഐശ്വര്യ വെളിപ്പെടുത്തി. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. നമുക്ക് കോടതിയിൽ കാണാം എന്ന സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
actor rishi’s proposal videos goes viral
പ്രപോസിംഗ് വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. ഇൻസ്റാഗ്രാമിലും ഋഷി ഈ വീഡിയോകളുടെ ഹൈലൈറ്റ്സ് പങ്കെ വഹ്‌സിട്ടുണ്ട്. ഇതിനും നിരവധി പേരാണ് കമ്മെന്റുകൾ നൽകിയിട്ടുള്ളത്. വിവാഹം കാണാനായി കാത്തിരിക്കുന്നു. ആശംസകൾ അറിയിക്കുന്നു എന്ന് തുടങ്ങി ഉപ്പും മുളകും സീരിയലിലേക്കു ഇനി എപ്പോൾ തിരചുവരും എന്നും ചോദിക്കുന്നവർ ഉണ്ട്. എത്രയും പെട്ടന്ന് തന്നെ ഋഷി ഉപ്പും മുളകിലേക്കു തിരിച്ചു വരണം എന്നാണ് ആരാധകരുടെ ആവശ്യം