beena antony speaks about the video: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പ്രമുഖ തരങ്ങൾക്കെതിരെ ലൈംഗീക ആരോപണവുമായി നടിമാർ രംഗത്ത് വന്നിരുന്നു. തുടർന്ന് നടൻ സിദ്ദിഖ് മുകേഷ് ജയസൂര്യ എന്നിവർക്കെതിരെയും ആരോപണം ഉയർന്നു. ഇതോടെ വ്യാപകമായ പ്രതിഷേധാമാണ് നടന്നുകൊണ്ടിരിക്കുന്നത്. നടൻ സിദ്ദിഖിനെതിരെയും പ്രചാരണവും വിഡിയോയും പുറപ്പെട്ടു.സിദ്ദിഖിനൊപ്പം പ്രചരിക്കുന്ന വിഡിയോയെപ്പറ്റിയുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി ബീന ആന്റണി. സിദ്ദിഖിൻ്റെ മകൻ സാപ്പി മരിച്ചതിനു ശേഷം അദ്ദേഹത്തെ അമ്മ മീറ്റിങിൽ വച്ചു കണ്ടപ്പോൾ ആശ്വസിപ്പിച്ചിരുന്നു. ഈ വിഡിയോയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് നടി പറഞ്ഞു.
കുഞ്ഞായിരുന്നപ്പോൾ മുതലെ സിദ്ദിഖിന്റ മകനെ അറിയുന്നതാണ്. അദ്ദേഹം തന്നെ ഒരു സഹോദരിയെപ്പോലെ ആണ് കണ്ടിരുന്നത് . സിദ്ധിഖിനെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കുകയും തെറ്റുകാരാണെന്നു കണ്ടെത്തിയാൽ ശിക്ഷിക്കുകയും വേണമെന്നും അതെ സമയം തന്റെ പേരിൽ നടക്കുന്ന വ്യക്തിഹത്യഒഴിവാക്കണമെന്നും ബീന ആന്റണി പറഞ്ഞു . സിനിമാ മേഖല വല്ലാത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന സമയത്തിലൂടെയാണ് കടന്നു പോകുന്നത് . അമ്മയിലെ കൂട്ടരാജി വിഷമവും ഉത്കണ്ഠയും ഉണ്ടാക്കുന്നുണ്ട്.
ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ എന്റെയും ഭർത്താവിന്റെയും കുടുംബ ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ വൈറലാണ്. ഒരുപാടുപേര് എനിക്ക് ആ വിഡിയോ അയച്ചു തന്നു. ഇത് ഒരു ട്രോൾ ആയി എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഈ വിഷയത്തിൽ ഒരു വ്യക്തത വരുത്താൻ വേണ്ടിയാണ് ഞാൻ ഈ വിഡിയോ ഇടുന്നത് എന്നും അവർ പറഞ്ഞു . ഈ അടുത്തിടയ്ക്കും അവനും അവൻ്റെ സഹോദരനും ഒരുമിച്ച് പോകുന്നത് കണ്ടു. ഞാൻ അവനെ സാപ്പി എന്ന് വിളിച്ചപ്പോൾ ബീനാന്റി എന്ന് വിളിച്ചു കൈ കാണിച്ചു. അന്നാണ് ഞാൻ അവനെ ഒടുവിൽ കണ്ടത്. പിന്നീട് അവൻ മരണപ്പെട്ടു എന്നറിഞ്ഞു. മരണ സമയം പോവാൻ കഴിഞ്ഞില്ല.
beena antony speaks about the video
പിനീട് സിദ്ദിഖ് ഇക്കയെ കണ്ടപ്പോൾ അശ്വസിപ്പിക്കുന്ന വീഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്. മരണം നമ്മുടെ ജീവിതത്തിൽ നടക്കുമ്പോൾ മാത്രമേ അതിന്റെ ദുഃഖം അറിയാൻ പറ്റൂ. പുറത്തു നിൽക്കുന്നവർക്ക് അത് തമാശ ആയിരിക്കും അനുഭവിക്കുന്നവർക്ക് അങ്ങനെയല്ല .എന്റെ അപ്പച്ചൻ മരിച്ചപ്പോഴും എന്റെ ചേച്ചിയുടെ മകൻ മരിച്ചപ്പോഴും ഇക്ക എന്നെ വിളിച്ച് സമാധാനിപ്പിച്ചിടരുന്നു. ഒരു സഹോദരിയായാണ് അദ്ദേഹം എന്നെ കാണുന്നത്. അദ്ദേഹത്തിന്റെ വേദനയിൽ ഞാൻ പങ്കുചേർന്നതാണത്. അതിനെ എടുത്ത് വലിയ തലക്കെട്ട് ഒക്കെ ഇട്ടുകൊണ്ട് വിരമിക്കുന്ന സിദ്ദിഖിന് നടിമാർ കൊടുക്കുന്ന യാത്രയയപ്പ് എന്നൊക്കെ ആക്കി വരുമ്പോൾ ഒരുപാട് സങ്കടം തോനുന്നു. പ്രേക്ഷകർ അറിയാൻ വേണ്ടിയാണ് ഇത് പറയുന്നത്. വലിയ സങ്കടം തോന്നിയതുകൊണ്ടാണ് ഞാൻ ഇത് ഇവിടെ വന്നു പറഞ്ഞത് എന്നും ബീന ആന്റണി വ്യക്തമാക്കി .