മലയാള സിനിമയിലെ മാതൃക ദമ്പതികൾ; ഇന്നും ഇഷ്ടപെടുന്ന പ്രണയ ജോഡികൾ…!! | Biju Menon And Samyuktha Varma Love Story
Biju Menon And Samyuktha Varma Love Story : മലയാള സിനിമ പ്രേക്ഷകർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന താരയോടുകളിൽ ഒന്നാണ് ബിജുമേനോൻ സംയുക്ത വർമ്മ ജോഡി. മറ്റു പല താരങ്ങളുടെ വിവാഹമോചന വാർത്തകളും മറ്റും വരുമ്പോൾ ഏറ്റവും കൂടുതൽ എടുത്തു പറയുന്ന പേര് സംയുക്തയുടെയും ബിജുമേനോന്റെയും ആണ്. ഇരുവരെയും മാതൃക ദമ്പതികൾ ആയാണ് പ്രേക്ഷകർ കാണുന്നത്. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന സംയുക്ത വെറും രണ്ടുവർഷം മാത്രമാണ് സിനിമയിൽ നിന്നത്. എന്നാൽ ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികൾ ഒരിക്കലും മറക്കാത്ത ഒരുപിടി കഥാപാത്രങ്ങളും മികച്ച ചിത്രങ്ങളും കൊണ്ട് സംയുക്ത എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും. ഏറുവർഷത്തെ പ്രണയത്തിനു ശേഷമാണ് ബിജുമേനോനും സംയുക്തിയും ഒരുമിച്ചത്. മഴ മധുരം നൊമ്പരക്കാറ്റ് മേഘമൽഹാർ തുടങ്ങിയ അതിമനോഹരമായ ചിത്രങ്ങളിൽ ഇരുവരും നായിക നായകന്മാരായ അഭിനയിച്ചു. ഇത് തന്നെ ആയിരുന്നു അവരുടെ പ്രണയകാലവും.
മലയാള സിനിമയിലെ മാതൃക ദമ്പതികൾ
വെറും നാലു വർഷമാണ് സിനിമയിൽ ഉണ്ടായിരുന്നെങ്കിലും 18 ഓളം ചിത്രങ്ങളിൽ സംയുക്ത വർമ്മ നായിക അഭിനയിച്ചു. വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപ്പന്തൽ തെങ്കാശിപ്പട്ടണം, നാടൻ പെണ്ണും നാട്ടുമാണിയും, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, മേഘസന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, വൺമാൻഷോ, കുബേരൻ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. അതിനിടയിൽ മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ട് ഫിലിം ഫെയർ അവാർഡും താരം സ്വന്തമാക്കി. 2002 ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ സിനിമയിൽ നിന്നും മാറിനിൽക്കുന്നത് സംയുക്തയുടെ തന്നെ തീരുമാനം ആയിരുന്നു. സിനിമയിൽ നിന്ന് പോയിട്ട് വർഷം ഇത്രയായെങ്കിലും മലയാളികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു തിരിച്ചുവരവാണ് സംയുക്തയുടേത്. സീരിയലിലൂടെ സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ പ്രിയതാരമായി മാറിയ നായകടനാണ് ബിജു മേനോൻ.

ഇന്നും ഇഷ്ടപെടുന്ന പ്രണയ ജോഡികൾ
നായകനായും സഹ നായകനായും സപ്പോർട്ടിംഗ് ആക്ടറെയും വില്ലനായും എല്ലാം നിരവധി റോളുകളിൽ തിളങ്ങിയ ബിജു മേനോൻ ഇന്നും മലയാള സിനിമയിലെ പ്രധാനപ്പെട്ട ഒരു താരമാണ്. എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തിൽ കടന്നുവന്നത്. പുത്രൻ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു . പിന്നീട് സുരേഷ് ഗോപിയുടെ സൂപ്പർഹിറ്റ് ചിത്രമായ പത്രത്തിൽ മികച്ചൊരു റോൾ ചെയ്തതോടെ താരത്തിന്റെ അഭിനയ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവായി. പിന്നീടങ്ങോട്ട് വില്ലനായും എല്ലാം താരം തന്നെ റോളുകൾ ഗംഭീരമാക്കി. 2010 ൽ റിലീസ് ആയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ദിലീപ് ചിത്രം താരത്തിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. വിഷുവിന് ആദ്യമായി ചെയ്യുന്ന ഒരു കോമഡി ചിത്രം കൂടിയായിരുന്നു മേരിക്കുണ്ടൊരു കുഞ്ഞാട്. ചിത്രത്തിൽ നിരവധി തമാശ രംഗങ്ങൾ അഭിനയിച്ച ബിജുമേനോൻ തനിക്ക് നല്ല രീതിയിൽ കോമഡിയും വഴക്കും എന്ന് പ്രേക്ഷകർക്ക് കാട്ടിത്തന്നു. താരത്തിന് മറ്റൊരു മികച്ച കഥാപാത്രമായിരുന്നു വെള്ളിമൂങ്ങയിലെ മാമച്ചൻ.

രാഷ്ട്രീയക്കാരനായ അടിമുടി പകർന്നടിയ ബിജുമേനോന്റെ മാമച്ചൻ എന്ന കഥാപാത്രം പ്രേക്ഷകർക്ക് മറക്കാൻ കഴിയുന്നതല്ല. ബിജുമേനോന്റെ സിനിമ ജീവിത കുറച്ചു പറയുമ്പോൾ എടുത്തുപറയേണ്ടത് അയ്യപ്പനും കോശിയിലേക്ക് കഥാപാത്രത്തെ കൂടിയാണ്. മേനോനും പൃഥ്വിരാജും പ്രധാന നായകന്മാരായെത്തിയ സിനിമയിൽ താരത്തിന്റെ അഭയം പൃഥ്വിരാജിനെക്കാൾ ഒരു പടി മുകളിൽ നിന്നു എന്ന് തന്നെ പറയാം. കുഞ്ചാക്കോ ബോബൻ അപ്പു ഒരുപിടി നല്ല ചിത്രങ്ങൾ ബിജുമേനോൻ ചെയ്തു കുഞ്ചാക്കോ ബോബൻ ബിജു മേനോൻ കോമ്പോ ഇഷ്ടപ്പെടുന്ന ഒരുപാട് മലയാളികൾ ഉണ്ട്. സിനിമയിൽ വന്ന അന്നുമുതൽ ഇന്നുവരെ കുറെ മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു നിറഞ്ഞുനിൽക്കുന്ന താരമാണ് ബിജുമേനോൻ. ബിജുമേനോനും സമയത്തൊക്കെ 2006ലാണ് ഒരു ആൺകുഞ്ഞ് ജനിച്ചത്. ധാർമിക എന്നാണ് കുട്ടിയുടെ പേര്. ഇപ്പോൾ 19 വയസ്സ് പ്രായം. സിനിമയിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സംയുക്ത. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് താരം. Biju Menon And Samyuktha Varma Love Story
