Chippy Renjith Life Journey : മലയാളി സിനിമ- സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ചിപ്പി. ഭരതൻ സംവിധാനം ചെയ്ത പാഥെയം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ മകളായാണ് താരം അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം നായികയായി അഭിനയിച്ചിട്ടുണ്ട്. 1996ൽ കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് ചിപ്പിക്ക് ലഭിച്ചു. കന്നഡയിൽ ശില്പ എന്ന പേരിലാണ് താരം അറിയപ്പെട്ടിരുന്നത്. മലയാളത്തിൽ നായികയായും സഹനടിയയും എല്ലാം നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്നത് സ്ഫടികം സിനിമയിലെ മോഹൻലാലിന്റെ സഹോദരി ജൻസിയായി എത്തിയത് തന്നെയാണ്. ചാക്കോ മാഷിന്റെ മകളായ ജാൻസി ചക്കോയെ സ്ഫടികം സിനിമ കണ്ട ആരും മറക്കാൻ വഴിയില്ല അത് പോലെ തന്നെ ആ കഥാപാത്രം വളരെ മനോഹരമാണ് ചിപ്പി ചെയ്തത് എന്നതും എടുത്ത് പറയേണ്ടതാണ്. ചാക്കോ മാഷിന്റെ മകളായി തോമച്ചായന്റെ കുഞ്ഞനിയത്തിയായി താരം സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.
സിനിമ- സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം
താരം നായികയായെത്തിയ കഥാപാത്രങ്ങളെക്കാൾ പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്നത് ഇത്തരം സഹോദരി കഥാപാത്രങ്ങളാണ്. ഹിറ്റ്ലർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അനിയത്തിയാണ് ചിപ്പി. സിനിമയിൽ മാത്രമല്ല മിനിസ്ക്രീൻ പറമ്പരകളിലും തിളങ്ങുന്ന താരമാണ് ചിപ്പി. ചലച്ചിത്ര നിർമ്മാതാവ് രഞ്ജിത് രജപുത്രയെയാണ് ചിപ്പി വിവാഹം കഴിച്ചത്. രഞ്ജിത്തിനോടൊപ്പം ചേർന്ന് ചിപ്പിയും നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ദിലീപും ദിവ്യാ ഉണ്ണിയും നായികനായകന്മാരായെത്തിയ കല്യാണ സൗഗാന്ധികത്തിലാണ്. ഇരുവരും ആദ്യമായി കണ്ട് മുട്ടിയത്. ചിത്രത്തിൽ ദിവ്യാ ഉണ്ണിയുടെ അനിയത്തിയാണ് ചിപ്പി അഭിനയിച്ചത്. പിന്നീട് ഇരുവരും ഒരുമിച്ചൊരു ഗൾഫ് ഷോയിലും പങ്കെടുത്തിരുന്നു. ഇതിനിടെ ആയിരുന്നു പ്രണയവും പൂവിടുന്നത്. എന്നാൽ ചിപ്പിയുടെ വീട്ടുകാർ ഈ പ്രണയത്തെ എതിർത്തു. എങ്കിലും ഇരുവരും തങ്ങളുടെ പ്രണയത്തിൽ ഉറച്ചു നിന്നു. അങ്ങനെ ഇരുവരും 2001ൽ വിവാഹിതരാകുകയായിരുന്നു. കാറ്റു വന്ന് വിളിച്ചപ്പോള്‍ ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം.
ഇന്ന് നിർമാതാവ് എന്ന നിലയിൽ തിളങ്ങുന്നു
ഇതിലെ പാട്ടുകളെല്ലാം പ്രത്യേകിച്ച് കാറ്റേ നീ വീശാറുതിപ്പോൾ എന്ന് തുടങ്ങുന്ന ഒറ്റ ഗാനം മതി മലയാളികൾക്ക് ചിപ്പിയെ ഓർമ്മിക്കാൻ. രഞ്ജിത്തിനോടൊപ്പം ചേർന്ന് നിരവധി ചിത്രങ്ങൾ ചിപ്പി നിർമിച്ചു. ഇന്ദ്രപ്രസ്ഥ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച മൊഹന്‍ലാല്‍ നായകനായ തുടരും ബോക്സ് ഓഫിസിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. ദൃശ്യത്തിന് ശേഷം മോഹന്‍ലലിന് മികച്ച ഒരു ബ്രേക്ക് കൊടുത്ത ചിത്രമാണ് തുടരും. കൂടാതെ മോഹന്‍ലാല്‍ ശോഭന ജോഡികളെ ഒരു തവണ കൂടി സ്ക്രീനില്‍ കാണാന്‍ സാധിച്ചതോടെ ചിത്രം മികച്ച ഒരു ദൃശ്യവിരുന്നാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പുതുമുഖ സംവിധായകനായ തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ സഹനിര്‍മ്മാതാവാണ് ചിപ്പി. ആഗോളതലത്തില്‍ 200 കോടിയിലധികം വരുമാനമാണ് ചിത്രം നേടിയത്. സിനിമകള്‍ മാത്രമല്ല നിരവധി സീരിയലുകളും രചപുത്ര പ്രൊഡക്ഷന്‍ നിര്‍മ്മിച്ചിട്ടുണ്ട്. ടു കണ്‍ട്രീസ് , കൂടെ തുടങ്ങിയ സിനിമകള്‍ നേരത്തെ രജപുത്ര നിര്‍മ്മിച്ചിരുന്നു.
കൂടാതെ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സീരിയലുകളായ വാനമ്പാടി സ്വാന്തനം തമിഴിലെ മൗനാഗം തുടങ്ങിയവ രചപുത്ര പ്രൊഡക്ഷന്‍ നിര്‍മ്മിച്ചു.
വിവാഹശേഷം സിനിമയില്‍ നിന്ന് കുറച്ച് കാലം വിട്ട് നിന്നതിന് ശേഷം താരം തിരിച്ച് വന്നത് സീരിയലുകളിലൂടെയാണ്. 2002ല്‍ സൂര്യടിവിയില്‍ സംപ്രേക്ഷണം ചെയ്ത സ്ത്രീജന്മം എന്ന സീരിയലിലൂടെയാണ് താരം മിനിസ്ക്രീന്‍ ലോകത്തേക്ക് കടന്ന് വന്നത്. തുടര്‍ന്ന് 17 സീരിയലുകളില്‍ താരം അഭിനയിച്ചു. താന്‍ സിനിമ പ്രൊഡക്ഷനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ചിപ്പിയാണ് സീരിയല്‍ പ്രൊഡക്ഷനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് രഞ്ജിത് പറഞ്ഞിട്ടുണ്ട്. ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരു സൂപ്പര്‍ഹിറ്റ് സീരിയലായിരുന്നു സ്വാന്തനം. സ്വാന്തനത്തിലെ ദേവിയെന്ന ചിപ്പിയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരു കയ്യോടെയുമാണ് സ്വീകരിച്ചത്. കുടുംബപ്രക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയായ സ്വാന്തനം മലയാള ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഹിറ്റ് സീരിയലുകളിൽ ഒന്നാണ്. താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിനാണ് ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത്. Chippy Renjith Life Journey
Also Read : മലയാള സിനിമയിലെ മാതൃക ദമ്പതികൾ; ഇന്നും ഇഷ്ടപെടുന്ന പ്രണയ ജോഡികൾ…