Fahadh Faasil New Car Update : മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസിൽ. അഭിനയമികവ് കൊണ്ടും കഥാപാത്ര തിരഞ്ഞെടുപ്പ് കൊണ്ടും മലയാളികളെ എന്നും അത്ഭുതപ്പെടുത്തുന്നതിൽ മുൻപന്തിയിലാണ് താരം. മലയാളത്തിന്റെ പ്രശസ്തനായ സംവിധായകൻ ഫാസിലിന്റെ മകൻ എന്ന വിലാസത്തിലാണ് സിനിമ ലോകത്തേക്ക് കടന്ന് വന്നതെങ്കിലും നിലവിൽ പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന മികച്ച നടനായി ഫഹദിനു മാറാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണെന്നത് എടുത്തു പറയേണ്ടുന്ന കാര്യമാണ്. തന്റെ പതിനേഴാമത്തെ വയസിലാണ് ഫഹദ് തന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തു എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ വിചാരിച്ചത്ര നല്ലൊരു തുടക്കം അല്ല ആ ചിത്രം തരത്തിനു നൽകിയത്. പിന്നീട് സിനിമ മോഹം ഉപേക്ഷിച്ചു അമേരിക്കയിലേക്ക് പഠിക്കാൻ പോയ ഫഹദിനെ കേരള കഫെ എന്ന ചിത്രത്തിലാണ് കാണുന്നത്.
ഇരട്ടി സന്തോഷവുമായി ഫഹദ് നസ്രിയ
ആ ഒരു ചിത്രം കൊണ്ട് തന്നെ താരം തന്റെ റേഞ്ച് പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്തിരുന്നു എന്നതാണ് സത്യം. പിന്നീടാങ്ങോട്ട് ചാപ്പ കുരിശു 22 ഫീമെയിൽ കോട്ടയം, കൊക്ക് ടൈൽ തുടങ്ങിയ ന്യൂ ജനറേഷൻ ചിത്രങ്ങളിലൂടെ താരം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. മഹേഷിന്റെപ്രതികാരത്തിലെ ഫോട്ടോഗ്രാഫർ ആയ മഹേഷിന്റേത് പോലുള്ള നാടൻ സിനിമകളും ഫഹദിന്റെ കൈകളിൽ അത്രയേറെ സുരക്ഷിതമായിരുന്നു. മലയാളികൾ എന്നും ഓർക്കാൻ ആഗ്രഹിക്കുന്ന ഒരു പിടി കഥാപാത്രങ്ങളാണ് താരം നമുക്ക് സമ്മാനിച്ചിട്ടുള്ളത്. ഇനിയും ഒരുപാട് ചിത്രങ്ങൾ വരാനിരിക്കുകയാണ്. തിയേറ്ററുകളിൽ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാണുന്ന ഒരു പേര് കൂടിയാണ് താരത്തിന്റെ. ഏറ്റവുമൊടുവിൽ ആവേശത്തിലെ രംഗണ്ണനായെത്തി മലയാളികളുടെ ആരാധന ഇരട്ടിയാക്കിയിരുന്നു ഫഹദ്. അഭിനയതോടൊപ്പം സിനിമ നിർമ്മാണവും നടത്തുന്നുണ്ട് താരം.
ഫഹദിന്റെ കാർ കളക്‌ഷനിലേക്ക് പുതിയ കാർ കൂടി..!! | Fahadh Faasil New Car Update
എല്ലാത്തിനും സപ്പോർട്ട് ആയി ഫഹദിനൊപ്പം പ്രിയതമ നസ്രിയയും ഉണ്ട്. മലയാളികൾ ഒരുപാട് സ്നേഹിച്ച താരമായിരുന്നു നസ്രിയ ഏകദേശം പത്ത് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിൽഅഭിനയിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിൽ ആയത്. കുറച്ചു നാൾ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു എങ്കിലും മികച്ച ഒരു തിരിച്ചു വരവ് നടത്തിയിട്ടുണ്ട് നസ്രിയയും. സിനിമയോടൊപ്പം തന്നെ ഫഹദ് ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യം വാഹനങ്ങളും ഡ്രൈവിങ്ങും ആണ്. ഇപ്പോഴിതാ ഫഹദ് തന്റെ ഗ്യാരെജിൽ പുതിയൊരു വാഹനം കൂടി എത്തിച്ചിരിക്കുകയാണ് . ലോകത്ത് പ്രശസ്തമായ വോൾക് സ്വാഗൺ ഗോൾഫ് GTI ആണ് അദ്ദേഹം സ്വന്തമാക്കിയത്. ഇതിനകം തന്നെ ലംബോർഗിനി ഉറൂസ്, മെഴ്‌സിഡസ് ജി -വാഗൺ, ലാൻഡ് റോവർ ഡിഫെൻഡർ, പോർഷെ 911, ടൊയോട്ട വെൽഫയർ, മിനി കൺട്രിമാൻ പോലുള്ള നിരവധി ആഡംബര കാറുകൾ ഫഹദിന്റെ ഗ്യാരേജിലുണ്ട്. ഈ കാറിന്റെ ഇന്ത്യയിലെ വില ഏകദേശം 52.99 ലക്ഷം ആണ്.
Fahadh Faasil New Car Update
രാജ്യത്ത് വെറും 250 യൂണിറ്റുകൾ മാത്രമേ ഇറക്കുമതി ചെയ്തിട്ടുള്ളൂ, അതിൽ 150 എണ്ണം മാത്രമാണ് ഉപഭോക്താക്കൾക്ക് കൈമാറിയത്. 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ ഉള്ള ഗോൾഫ് GTI, 265 bhp കരുത്തും 370 Nm ടോർക്കും നൽകുന്നു. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിനൊപ്പം വെറും 5.9 സെക്കൻഡിൽ 0 മുതൽ 100 km/h വരെ വേഗം കൈവരിക്കാനും ഇതിന് കഴിയും. പുറത്തേക്കുള്ള ലുക്കിൽ LED ഹെഡ്‌ലൈറ്റുകൾ, LED ടെയിൽ ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, GTI ബാഡ്ജുകൾ, ചുവപ്പിൽ നിറം നൽകിയ ബ്രേക്ക് കാലിപ്പറുകൾ എന്നിവ കാറിനു സ്പോർട്ടി ഭാവം നൽകുന്നു. കാറിനുള്ളിൽ 15 ഇഞ്ച് ടച്ച് സ്ക്രീൻ, 10.3 ഇഞ്ച് ഡിജിറ്റൽ മീറ്റർ ക്ലസ്റ്റർ, പ്രത്യേക സ്പോർട്സ് സ്റ്റിയറിംഗ് വീൽ, ഡിസൈൻ ചെയ്ത സീറ്റുകൾ എന്നിവയും ലഭ്യമാണ്. ഫഹദ് തന്റെ സിനിമാ കഥാപാത്രങ്ങളെ പോലെ തന്നെ വാഹനങ്ങളിലും വ്യത്യസ്തമായ തിരഞ്ഞെടുപ്പുകൾ ആണ് നടത്താറുള്ളത്. ഗോൾഫ് GTI എത്തിയതോടെ അദ്ദേഹത്തിന്റെ ഗാരേജ് ഇപ്പോൾ കൂടുതൽ സ്റ്റൈലിഷ് ആയിരിക്കുകയാണ്.Fahadh Faasil New Car Update