ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ മിഡ്‌സൈസ് എസ്.യു.വി സ്വന്തമാക്കി മലയാളികളുടെ സ്വന്തം അമൽ ഡെവിസ്.!!

film editor sangeeth prathap bought new car: എഡിറ്ററായി തന്റെ കരിയർ ആരംഭിച്ച് മലയാള സിനിമ ഇൻഡസ്ട്രിയിലെ അറിയപ്പെടുന്ന യുവ നടമാരിൽ ഒരാളായി മാറിയ താരമാണ് സംഗീത് പ്രതാപ്.2022ൽ ഹൃദയത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. നൂറു കോടി ക്ലബ്ബിൽ കടന്ന ചിത്രം പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെയാണ് സംഗീത് ആരാധകർക്കിടയിൽ സ്ഥാനം ഉറപ്പിച്ചത്.മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, പ്രേമലു എന്ന സിനിമയിലൂടെ സംഗീതിനെ തേടിയെത്തിയിരുന്നു.ഇപ്പോൾ താരത്തിന്റെ പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ മിഡ്‌സൈസ് എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം അമൽ ഡെവിസ്.ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ 1.0 ലിറ്റര്‍ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പാണ് സംഗീത് തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്ന വാഹനം. പൂര്‍ണമായും കറുപ്പ് നിറം അഴകേകുന്ന വാഹനമാണിത്. ഏകദേശം 19 ലക്ഷം രൂപയാണ്‌ ടൈഗൂണിന്റെ ഈ പ്രത്യേക പതിപ്പിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ എത്തുന്ന ടൈഗൂണിന്റെ 1.0 ലിറ്റര്‍ പതിപ്പാണ് സംഗീത് സ്വന്തമാക്കിയിരിക്കുന്നത്.

ഒപ്പം 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ്, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്നീ രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് ടൈഗൂണ്‍ നിരത്തുകളിൽ എത്തുന്നത്.1.0 ലിറ്റര്‍ എന്‍ജിന്‍ 115 പി.എസ്. പവറും 178 എന്‍.എം. ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ എന്‍ജിന്‍ 150 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.കൂടാതെ കണക്ടിവിറ്റി ഫീച്ചറുകളും സുരക്ഷ സംവിധാനങ്ങളുമാണ് ടൈഗൂണിനെ ആകര്‍ഷകമാക്കുന്നത്.

film editor sangeeth prathap bought new car

ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിങ്ങ് സെന്‍സര്‍, ഇലക്ട്രോണിക് സ്‌റ്റൈബിലിറ്റി കൺട്രോൾ തുടങ്ങിയ ഒട്ടനവധി പ്രത്യേകതകൾ കൊണ്ടും വിപണി മാർകെറ്റിൽ ശ്രദ്ധേയനാണ് ഫോക്സ് വാഗൻ ടൈഗൂൻ.കൊച്ചിയിലെ ഫോക്‌സ്‌വാഗണ്‍ വിതരണക്കാരായ ഇ.വി.എമ്മില്‍ കുടുംബസമേതം എത്തിയാണ് സംഗീത് തന്റെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.