Govind Padmasoorya New Home : മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട തരങ്ങളാണ് ഗോവിന്ദ് പദ്മ സൂര്യയും ഗോപികയും. ഡി ഫോർ ഡാൻസിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജി പി. ജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് മമ്മൂട്ടി നായകനായ ഡാഡികൂൾ എന്ന ചിത്രത്തിലും രണ്ടാം അധ്യായം 23 ആം വാക്യം എന്ന സിനിമയിലും താരാപിച്ചു ഇതുകൂടാതെ പ്രേതം എന്ന സിനിമയിൽ പ്രധാനപ്പെട്ട ഒരു റോളാണ് താരം ചെയ്തത്. നിലവിൽ തെലുങ്ക് സിനിമകളിൽ വളരെ തിരക്കേറിയ ഒരു നടനാണ് ജീപ്പിയെങ്കിലും മലയാളികൾക്ക് ജി പി എന്നും ഡിഫോർ ഡാൻസിന്റെ അവതാരകനാണ്. ഡാൻസും ഫണ്ടും ഒക്കെ നിറച്ച് ഡി ഫോർ ഡാൻസ് മലയാളികൾ കൂടിയാണ് സ്വീകരിച്ചത് ഡാൻസിനൊപ്പം മലയാളികൾ സ്വീകരിച്ച രണ്ട് അവതാരകരായിരുന്നു കോവിഡ് സൂര്യയും പേളി മാണിയും. ഇപ്പോഴും അതേ സ്നേഹമാണ് ഇരുവർക്കും മലയാളി പ്രേക്ഷകർ നൽകുന്നത്. കഴിഞ്ഞവർഷം ആയിരുന്നു ജീപ്പിയുടെ വിവാഹം മിനി സ്ക്രീൻ ആർട്ടിസ്റ്റായ ഗോപിക അനിലിനെയാണ് ജി പി വിവാഹം കഴിച്ചത്.
പ്രതീക്ഷയും സ്നേഹവും തുളുമ്പും സ്വപ്നഭവനം
മോഹൻലാലിന്റെ ബാലേട്ടൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന താരമാണ് ഗോപിക അനിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച ഗോപികയെ പിന്നീട് പ്രേക്ഷകർ കണ്ടത് വർഷങ്ങൾക്ക് ശേഷം സ്വാന്തനം എന്ന സീരിയലിലെ നായികയായിട്ടാണ്. സ്വാന്തനതിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഞ്ജലിയായി എല്ലാവരുടെയും മനം കവർന്ന ഗോപിക ജിപി യുടെ ജീവിതത്തിലേക്ക് കടന്ന് ചെന്നത് വളരെ അപ്രതീക്ഷിതമായിട്ടാണ്. സ്വന്തനത്തിലെ ശിവജ്ഞലി എന്ന കൊമ്പോ ആണ് ഗോപികയ്ക്ക് ഒരുപാട് ആളുകളുടെ ഇഷ്ടം നേടി കൊടുത്തത് എങ്കിൽ യഥാർത്ഥ ജീവിതത്തിലെ ജിപി യുമായുള്ള കോമ്പോ ആ ഇഷ്ടം ഇരട്ടിക്കുകയാണ് ചെയ്തത്. ഇപോഴിതാ ജിപി യുടെയും ഗോപികയുടെയും ഹോം ടൂർ വീഡിയോ ആണ് വൈറൽ ആകുന്നത് മറൈൻ ഡ്രൈവിലാണ് ഇവരുടെ ഫ്ലാറ്റ് ഉള്ളത് ശോഭ മറൈൻ എന്ന ബിൽഡേഴ്സിന്റെ അതിമനോഹരമായ ഒരു ഫ്ലാറ്റ് ആണ് ഇവർ സ്വന്തമാക്കിയത്. ഗോപുര എന്നാണ് ഇവരുടെ മനോഹരമായ ഈ വീടിന്റെ പേര്.
ഗോവിന്ദ് പദ്മ സൂര്യയുടെയും ഗോപികയുടെയും പുതിയ വീട്..!! | Govind Padmasoorya New Home
വളരെ ക്രീയേറ്റീവ് ആയി ഇന്റീരിയർ ഡിസൈനിങ് നടത്തിയിട്ടുള്ള ഗോപുര ഒരു പ്രത്യേക തരം പോസിറ്റീവ് എനർജി ആണ് കാണുന്ന നമുക്ക് തന്നെ നൽകുന്നത്. അതിൽ ഏറ്റവും ആകർഷണീയമായി അലങ്കരിച്ചിരിക്കുന്നത് ഭിത്തികളാണെന്ന് പറയാം വിവാഹത്തിന് ശേഷം ഇരുവരും യാത്ര ചെയ്ത രാജ്യങ്ങളുടെ മാപ് കൊണ്ടാണ് തുടക്കത്തിലേ ഭിത്തി അലങ്കരിച്ചിരിക്കുന്നത്. ഷൂ ഇടാൻ ഒരുക്കിയിരിക്കുന്ന സിറ്റിങ്ങിനു മുൻപിലാണ് ഈ ഭിത്തി ഉള്ളത്. എവിടെയൊക്കെ കറങ്ങാൻ പോയാലും തിരിച്ചു വീട്ടിൽ എത്തണം എന്ന് ഓർമിപ്പിക്കാൻ വേണ്ടിയാണു ഇതെന്നാണ് ഗോപിക പറയുന്നത്. ഒരുപാട് മനോഹരമായ അലങ്കാര വസ്തുക്കൾ വീടിനെ ആകർഷകമാക്കുന്നുണ്ടെങ്കിലും എടുത്ത് പറയേണ്ടുന്നത്. ഉപയോഗിച്ചിരിക്കുന്ന പെയിന്റ്കളും സീറ്റിങ് അറേഞ്ച്മെന്റസും ഒക്കെയാണ്. യഥാർത്ഥത്തിൽ ഒരു കഫെ പോലെയാണ് വീട് ഒരുക്കിയിരിക്കുന്നത്. ഇത്തരമൊരു പാട്ടേൺ ഡിസൈൻ ചെയ്യാൻ കാരണം ഗോപിക ആണെന്നാണ് ജിപി പറയുന്നത്. മറ്റൊരു പ്രത്യേകത.
Govind Padmasoorya New Home
വീടിന്റെ ഡൈനിങ് ഹാളിൽ ഇരുന്നാൽ കാണാൻ കഴിയുന്ന വ്യൂ ആണ്. സൺസെറ്റും സൺറൈസും എല്ലാം മനോഹരമായി കാണാൻ കഴിയുന്ന ഒരു പ്ലേസ് കൂടിയാണ് ഇത്. ബെഡ്‌റൂമുകളും എടുത്ത് പറയേണ്ടുന്നതാണ്. അതിൽ ഏറ്റവും മനോഹരം ജനാലയോട് ചേർത്ത് രൂപകല്പന ചെയ്തിരിക്കുന്ന സീറ്റിങ് ആണ്.മൂന്ന് മുറികളാണ് വീടിനുള്ളത്. മൂന്നും മൂന്ന് തരത്തിലാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. ഓപ്പൺ കിച്ചൺ ആണ് വീടിനുള്ളത്. ചെറിയൊരു സ്പേസിലാണ് കിച്ചൺ എങ്കിലും കാണാൻ വളരെ രസകരമാണ്. ചെറിയ കിച്ചൺ സ്പേസ് ആയത് കൊണ്ട് ഒരുപാട് സ്റ്റോറേജ് കിച്ചണിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഇന്റീരിയർ ഡിസൈൻ ആണ് ഈ ഫ്ലാറ്റിനെ ഇത്രയധികം മനോഹരമാക്കിയത് എന്നതാണ് ശരി. രണ്ട് പേരും കലാകാ രന്മാർ ഉള്ളവർ ആയത് കൊണ്ടാവണം ഇത്ര മനോഹരമായി തങ്ങളുടെ വീട് ഒരുക്കിയത് എന്നാണ് ആരാധകർ പറയുന്നത്. Govind Padmasoorya New Home