പരിമിതികളെ അവസരങ്ങളാക്കി മുന്നേറുന്ന താരം; ഇദ്ദേഹത്തിന്റെ പുതിയ വാഹനം പരിചയപ്പെടാം..!! | Guinness Pakru New Car

Guinness Pakru New Car : മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു. തന്റെ പരിമിതികളെ അവസരങ്ങളാക്കി കഴിവിലൂടെ മുന്നേറിയ കലാകാരനാണ് അദ്ദേഹം. ചെറിയ വേഷങ്ങളിലൂടെയും കോമഡി പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായിരുന്ന പക്രുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് വിനയൻ സംവിധാനം ചെയ്ത അത്‌ഭുതദ്വീപ് എന്ന സിനിമയിലൂടെയായിരുന്നു. ലോക റെക്കോർഡും നായകവേഷവും ഒരുമിച്ച് ലഭിച്ച ആ ചിത്രത്തിന് ശേഷമാണ് പക്രുവിന്റെ പേരിനോട് “ഗിന്നസ്” ചേർന്നത്. തുടർന്ന് നിരവധി മലയാളത്തിൽ മാത്രമല്ല തമിഴിലും അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചു. സൂര്യയോടൊപ്പമുള്ള ഏഴാമറിവ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം. ഇതിനിടെ മലയാളത്തിലും മികച്ച റോളുകൾ ചെയ്ത് പക്രു പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. കോമഡി മാത്രമല്ല സീരിയസ് കഥാപാത്രങ്ങളും തനിക്ക് വശമാണെന്ന് അദ്ദേഹം തെളിയിച്ചു.

പരിമിതികളെ അവസരങ്ങളാക്കി മുന്നേറുന്ന താരം

ബിഗ് ഫാദർ എന്ന ചിത്രത്തിൽ ജയറാമിന്റെ പിതാവായാണ് പക്രു എത്തിയത്. താരത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ല് തന്നെ ആയിരുന്നു ഈ ചിത്രം. ഒരു നടൻ എന്നതിലുപരി താരപരിവേഷങ്ങൾ ഒന്നും ഇല്ലാതെ പ്രേക്ഷകർ തന്റെ അടുത്ത ഒരാളയാണ് പക്രുവിനെ കാണുന്നത്. ജീവിതത്തിലെ നേട്ടങ്ങൾ പോലെ തന്നെ വ്യക്തിജീവിതത്തിലും താരം ഒരു പുതിയ നേട്ടം കൈ വരിച്ചിരിക്കുകയാണ്. അടുത്തിടെ ഗിന്നസ് പക്രു തന്റെ ഗാരേജിലേക്ക് പുതിയൊരു ആഡംബര വാഹനം കൂടി ചേർത്ത വാർത്തയാണ് പുറത്ത് വരുന്നത്. ജർമൻ വാഹന ഭീമനായ BMW പുറത്തിറക്കിയ 5 സീരീസ് 520d ലക്സറി ലൈൻ ആണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ആലുവയിലെ പ്രശസ്തമായ പ്രീമിയം പ്രീ-ഓൺഡ് കാർ ഡീലറായ ലെക്സ് മോട്ടോയിൽ നിന്നാണ് അദ്ദേഹം വാഹനം വാങ്ങിയത്.

ഇദ്ദേഹത്തിന്റെ പുതിയ വാഹനം പരിചയപ്പെടാം..!! | Guinness Pakru New Car

മിഡ്-സൈസ് ലഗ്ജറി സെഡാനുകളുടെ രാജാവെന്ന നിലയിലാണ് BMW 5 സീരീസ് ലോകമെമ്പാടും കണക്കാക്കപ്പെടുന്നത്. കരുത്തും സൗകര്യവും സമന്വയിപ്പിക്കുന്നതിനാൽ തന്നെ, ഒരു പാട് വാഹന പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട വാഹനം കൂടിയാണ് ഇത്. 520d പതിപ്പിൽ 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എൻജിൻ ആണ് നൽകിയിരിക്കുന്നത്. 190 bhp പവർയും 400 Nm ടോർക്ക് ഉം ഉൽപ്പാദിപ്പിക്കുന്ന എൻജിനോടൊപ്പം 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് നൽകിയിട്ടുണ്ട്. റിയർ-വീൽ ഡ്രൈവ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ ബാലൻസ്ഡ് ഡ്രൈവിംഗ് അനുഭവമാണ് 5 സീരീസ് നൽകുന്നത്. 0 മുതൽ 100 കിലോമീറ്റർ വേഗതയിൽ എത്താൻ 7.5 സെക്കൻഡിനടുത്ത് മാത്രം മതിയാകുന്നതാണ് പ്രകടന ശേഷി. വാഹനത്തിന്റെ ശരാശരി മൈലേജ് 18 കിലോമീറ്ററോളം വരും. ഡീസൽ സെഡാനുകളിൽ മികച്ച പ്രകടനമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അതിനൊപ്പം, വിവിധ ഡ്രൈവിംഗ് മോഡുകൾ—എക്കോ പ്രൊ, കംഫർട്, സ്‌പോർട് —ഉപയോഗിച്ച് ഡ്രൈവറുടെ ഇഷ്ടാനുസൃതമായി വാഹനത്തിന്റെ സ്വഭാവം മാറ്റാൻ കഴിയും.

Guinness Pakru New Car

ഡിസൈൻ രംഗത്ത്, BMWയുടെ സവിശേഷമായ കിഡ്‌നി ഗ്രിൽ, അഡാ പ്റ്റീവ് ലെഡ് ഹെഡ് ലാമ്പ്സ്, സ്റ്റൈലിഷ് അലോയ് വീലുകൾ, എയർഡൈനാമിക് ബോഡി ലൈൻസ് എന്നിവ 5 സീരീസിനെ റോഡിൽ വേറിട്ടുനിർത്തുന്നു. ഇൻടീരിയറിൽ, പ്രീമിയം ലെതർ സീറ്റുകൾ, ആംബിയന്റ് ലൈറ്റിങ്, ആധുനിക ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഗെസ്ചർ കണ്ട്രോൾ സംവിധാനം, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, എ ബി എസ് വിത്ത്‌ ഇ ബി ഡി ട്രാക്ഷൻ കണ്ട്രോൾ, ഹിൽ അസ്സിസ്റ്റ്‌, പാർക്കിംഗ് സെൻസർസ് തുടങ്ങി ഒട്ടേറെ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടും 5 സീരീസ് 45 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിഞ്ഞിട്ടുള്ള മോഡലാണ്. ഇന്ത്യയിൽ പുതിയ പതിപ്പുകളുടെ വില 70 ലക്ഷം മുതൽ 1 കോടി രൂപ വരെയാണ്. പക്രു സ്വന്തമാക്കിയ 2017 മോഡൽ, പ്രീ-ഓൺഡ് വിഭാഗത്തിൽ ആഡംബരവും പ്രായോഗികതയും ഒരുമിപ്പിച്ചൊരു മികച്ച തിരഞ്ഞെടുപ്പായാണ് കണക്കാക്കപ്പെടുന്നത്. നിരവധി ആരാധകരാണ് താരത്തിനു ആശംസകളുമായി രംഗത്ത് വന്നത്.Guinness Pakru New Car

Also Read : സ്ത്രീ ജീവിതത്തെ തുറന്നു കാട്ടുന്ന ഗായിക; ആർട്ടിസ്റ്റിന്റെ ആർട്ടിസ്റ്റിക് ആയ ഒരു വീട്; ഗൗരി ലക്ഷ്മിയുടെ പുതിയ വീട് നോക്കൂ.

actor pakruguinness-pakru-new-car
Comments (0)
Add Comment