മലയാളത്തിന്റെ പ്രണയ ജോഡി; ഇന്നും നിലക്കാത്ത സ്നേഹ ബന്ധത്തിന്റെ മാതൃക..!! | Jayaram And Parvathy Love Story

Jayaram And Parvathy Love Story : മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് ജയറാമും പാർവതിയും. കോൺസ്ക്രീനിൽ ആണെങ്കിലും ഓഫ് സ്ക്രീനിൽ ആണെങ്കിലും ഈ താര ജോഡിയെ ഇഷ്ടപ്പെടാത്ത മലയാളികൾ കാണില്ല. ഇരുവരും ഒരുമിച്ച് ചിത്രങ്ങളെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവയാണ്. ജയറാം ഇപ്പോഴും സിനിമയിൽ ആക്റ്റീവ് ആണെങ്കിലും വിവാഹം കഴിച്ചതോടെ പാർവതി സിനിമയിൽ നിന്നും പൂർണ്ണമായും മാറി ഗൃഹഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈയടുത്താണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമായതോടെ താരം ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യം എന്നാണ് സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നാണ്. ഈയടുത്ത് ചില ഇന്റർവ്യൂ കളിലും താരം പ്രത്യക്ഷപ്പെട്ടു തുടങ്ങി. നിലവിൽ ചെന്നൈയിലാണ് ഇരുവരും താമസിക്കുന്നത്. 90 കളിലെ മലയാള സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായികയായിരുന്നു പാർവതി കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് താരം ജയറാമുമായി പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും.

മലയാളത്തിന്റെ പ്രണയ ജോഡി

ജയറാമിന് മുന്നേ സിനിമയിലെത്തിയ പാർവതി സൂപ്പർതാരങ്ങൾക്ക്ക്കൊപ്പം എല്ലാം നായികയായി അഭിനയിച്ചു മുൻനിര നായികതാരങ്ങളിൽ ഒരാളായി തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. പുതുമുഖ താരമായ ജയറാമിനോട് പാർവതിക്ക് പ്രണയം തോന്നിയതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നാണ് താരം തന്നെ പറയുന്നത്. ഏതോ ഒരു നിമിഷത്തിലാണ് പ്രണയം തോന്നി തുടങ്ങിയത്. സുഹൃത്തുക്കൾക്കിടയിൽ ഇവരുടെ പ്രണയം ഒരു രഹസ്യമായിരുന്നു. കാരണം പാർവതിയുടെ അമ്മ ഈ പ്രണയത്തെ എതിർത്തിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത് പാർവതിയുടെ മാതാപിതാക്കൾ ആയിരുന്നു പ്രത്യേകിച്ച് അമ്മ ജയറാമിന്റെ വീട്ടിൽ വിവാഹത്തിന് 100% സമ്മതമായിരുന്നു എന്നാൽ പാർവതിയുടെ വീട്ടിൽ അങ്ങനെ ആയിരുന്നില്ല. സിനിമയിൽ ഉള്ള ഒരാളെ കൊണ്ട് തന്നെ മകളെ വിവാഹം കഴിപ്പിക്കേണ്ട എന്നായിരുന്നു അവരുടെ തീരുമാനം എന്നാൽ മാതാപിതാക്കളുടെ വാശിക്കും എതിർപ്പിനും ഒക്കെ ഇടയിലും ഇരുവരും തമ്മിലുള്ള പ്രണയം കൂടുതൽ ശക്തമായി കൊണ്ടിരുന്നു.

ഇന്നും നിലക്കാത്ത സ്നേഹ ബന്ധത്തിന്റെ മാതൃക..!! | Jayaram And Parvathy Love Story

ഒരിക്കൽ ജയറാമിന്റെ കാറിൽ നിന്ന് അമ്മ തന്നെ നിർബന്ധിച്ച് വിളിച്ചാൽ കൊണ്ടുപോകുന്ന ഓർമ്മയാണ് പാർവതി പങ്കുവെച്ചത്. തലയണ മന്ത്രം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം. ചിത്രത്തിൽ ജയറാമിന്റെ ഭാര്യയാണ് പാർവതി എത്തിയത്. രണ്ടുപേരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമകളുടെ ഷൂട്ടിംഗ് സെറ്റുകളിൽ എല്ലാം അമ്മയും എത്തിയിരുന്നു എന്നാൽ ഒരു ദിവസം ജയറാമിന് ഷൂട്ടിംഗ് ഇല്ലെന്നറിഞ്ഞ ദിവസം പാർവതി ഒറ്റയ്ക്കാണ് പോയത് എന്ന് ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ പാർവതിയെ കൂട്ടാൻ ജയറാം വന്നു ഇരുവരും ഒരുമിച്ച് ഒരു കാറിൽ പോകുമ്പോൾ അമ്മ അവിടെ എത്തി. ഇവർ വേഗം കാറിൽ അവിടെനിന്ന് പോകാൻ ശ്രമിച്ചെങ്കിലും അമ്മയുടെ കാർ പിന്നാലെ വന്നു. പാർവതിയെ നിർബന്ധിച്ച് കാറിൽ കയറ്റിക്കൊണ്ട് പോയ അമ്മ ജയറാമിനെ ദേഷ്യത്തോടെ നോക്കി. എന്നാൽ ഈ വിവരം അധികം ആരും അറിഞ്ഞിരുന്നില്ല. ഇന്നായിരുന്നെങ്കിൽ സോഷ്യൽ മീഡിയയിൽ ഇതൊരു വലിയ ചർച്ചാ വിഷയം തന്നെ ആയേനെ.

Jayaram And Parvathy Love Story

യഥാർത്ഥത്തിൽ ഇവർ തമ്മിൽ പ്രണയത്തിന് മുമ്പ് തന്നെ ഗോസിപ് കോളങ്ങളിൽ ഇവരെ കുറിച്ചുള്ള വാർത്തകൾ നിറഞ്ഞിരുന്നു. ഗോസിപ്പുകളൊക്കെ വന്നതിനുശേഷം ഒരുപാട് കാലം കഴിഞ്ഞാണ് ഇവർ തമ്മിൽ പ്രണയത്തിലായത്. ഗുരുവായൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം വിവാഹത്തിന് പോകുമ്പോഴും അമ്മയും അച്ഛനും പാർവതിയോട് മിണ്ടിയിരുന്നില്ല. എല്ലാത്തിനും സപ്പോർട്ട് ചെയ്തു കൊണ്ട് ഉണ്ടായിരുന്നത് പാർവതിയുടെ അനിയത്തി ആയിരുന്നു വിവാഹത്തിനുശേഷം എട്ടു മാസങ്ങൾക്ക് ശേഷമാണ് ഇരുവരും സംസാരിച്ചു തുടങ്ങിയത്. ഏതായാലും സിനിമയിലെ ജോടികൾ ജീവിതത്തിലും ഒരുമിച്ച് കണ്ടപ്പോൾ മലയാളി പ്രേക്ഷകർ അത് ഇരുകയോടും കൂടിയാണ് സ്വീകരിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇരുപരോടുള്ള സ്നേഹം മലയാളികൾക്ക് ഒരല്പം പോലും കുറഞ്ഞിട്ടില്ല. ജയറാം ചിത്രങ്ങൾക്ക് ഒരു പ്രത്യേക ഫാൻ ബേസ് തന്നെ മലയാള സിനിമയിലുണ്ട്. പാർവതി തിരിച്ചു വന്നാലും പഴയ അതെ സ്നേഹം മലയാളികൾ തരത്തിനു കൊടുക്കും എന്നതിലും സംശയമില്ല. Jayaram And Parvathy Love Story

Also Read : ഇന്ദ്രജിത്ത് അനശ്വര രാജൻ കോംബോ; മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ..

Leave A Reply

Your email address will not be published.