ജോ ജൊനാസിന്റെ പുതിയ ആൽബം,മുൻ ഭാര്യയെ ഉന്നം വച്ചാണോ എന്ന് ഊഹങ്ങൾ !!
jeo joans speaks about his new song: ജോ ജൊനാസിന്റെ പുതിയ സംഗീത ആൽബമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് . ഗായകനും ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനുമാണ് ഇയാൾ. ‘മ്യൂസിക് ഫോർ പീപ്പിൾ ഹു ബിലീവ് ഇൻ ലവ്’ എന്ന പേരിലാണ് പാട്ടൊരുക്കിയിട്ടുള്ളത് . എന്നാൽ ആൽബത്തിന്റെ ടൈറ്റിൽ കേട്ടപ്പോൾ മുതൽ ജോയുടെ മുൻഭാര്യ സോഫി ടേണറെ ലക്ഷ്യം വച്ചൊരുക്കിയ ഗാനമാണിതെന്ന തരത്തിലാണ് ചർച്ചകൾ ഉടലെടുത്തിരിക്കുന്നത്. അഭ്യൂഹങ്ങൾ ശക്‌തമായ സന്ദർഭത്തോടെ ജോ ജൊനാസ് തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.
ഈ ഗാനം ആരെയും ലക്ഷ്യം വച്ചൊരുക്കിയതല്ല എന്നാണ് ജോ വ്യക്തമാക്കുന്നത് . ചില സമയങ്ങൾ ഭയാനകവും ചിലത് സ്വത്രന്ത്രമാക്കലിന്റേതുമാണ് . ആരെയും ഉന്നം വച്ചല്ല ഗാനം. എനിക്ക് ഒരു ജീവിതമുണ്ട്, അതിൽ ഞാൻ നന്ദിയുള്ളവനാണ് എന്നും പറഞ്ഞു. കൂടാതെ ഞാൻ രണ്ട് സുന്ദരികളായ പെൺമക്കളുടെ പിതാവാണ്. അതിൽ ഞാൻ സന്തോഷിക്കുന്നു, ജീവിതത്തിൽ അങ്ങേയറ്റം സന്തുഷ്ടനാണ്. എന്റെ സംഗീതജീവിതവും അങ്ങനെതന്നെയാണ് . ഇതുവരെ കടന്നുവന്ന യാത്ര തികച്ചും മനോഹരമാണ് എന്നാണ് ജോ ജൊനാസ് പറയുന്നത്.
2019 മേയ് 1നായിരുന്നു ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ ലാസ് വേഗസിൽ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. 2020 ജൂലൈയിൽ ഇരുവർക്കും ആദ്യ കുഞ്ഞ് ജനിച്ചു. വില്ല എന്നാണ് മകളുടെ പേര്. 2022ൽ സോഫിയും ജോയും രണ്ടാമത്തെ മകൾക്കു ജന്മം നൽകി. ഡെൽഫിൻ എന്നാണു കുഞ്ഞിന്റെ പേര്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇരുവരും വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
jeo joans speaks about his new song
ഞെട്ടലോടെയായിരുന്നു ആരാധകർ ഈ വിവരം കേട്ടത്. പൊതുവേദികളിൽ എല്ലായ്പ്പോഴും ഒരുമിചായിരുന്നു ജോയും സോഫിയും . ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമായിരുന്നു. എന്നാൽ സോഫിക്കും ജോയ്ക്കുമിടയിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ പറഞ്ഞിരുന്നു . ഇരുവരും പിരിഞ്ഞപ്പോളും മക്കളുടെ സംരംക്ഷണം സോഫിയും ജോയുംതുല്യമായാണ് ഏറ്റെടുത്തത്.
ജോ ജൊനാസുമായി വേർപിരിഞ്ഞ് 2 മാസം പിന്നിട്ടപ്പോൾ തന്നെ സോഫി ടേണർ പുതിയ പ്രണയത്തിലേർപ്പെട്ടു.സോഫി ടേണറിന്റെ പുതിയ പങ്കാളി ബ്രിട്ടിഷ് രാജകുടുംബത്തിലെ അവകാശിയായ ജോൺ ഡിക്കിൻസൺ പിയേഴ്‌ൺ ആണ് . പിയേഴ്സനെ ചേർത്തുടിപിച്ചുകൊണ്ട് ചുംബിക്കുന്ന സോഫിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.