kavyamadhavan birthday post: ബാലതാരമായി മലയാളസിനിമയിലേക്ക് കടന്നുവന്ന് ലാൽജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിൽ നായികയായെത്തി ആരാധകർക്കിടയിൽ സ്ഥാനം പിടിച്ച താരമാണ് കാവ്യാമാധവൻ.ജനപ്രിയ നായകൻ ദിലീപുമായുള്ള വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നുണ്ടെങ്കിലും താര കുടുംബത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.
അത്തരത്തിൽ തന്റെ ജന്മദിനത്തിൽ കാവ്യ സോഷ്യൻമീഡിയ അക്കൗണ്ടിൽ പങ്കിട്ട ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. അനൂപ് ഉപാസന പകർത്തിയ ചിത്രങ്ങളിൽ വെള്ള നിറത്തിലുള്ള സല്‍വാര്‍ സ്യൂട്ട്ധരിച്ച്, കൈയിലൊരു താമരയും പിടിച്ചാണ് താരം പോസ്സ് ചെയ്തത്.തന്റെ 40-ാം പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച ചിത്രത്തിനു താഴെ താരം കുറിച്ചതിങ്ങനെ,ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു മനോഹരമായ വര്‍ഷം ആഘോഷിക്കുന്നു.
എല്ലാവരും എനിക്ക് അയച്ച സ്നേഹാശംസകള്‍ക്ക് നന്ദി’- സിനിമജീവിതത്തിൽ നിന്നും അല്പം മാറിനിൽക്കുന്നുണ്ടെങ്കിലും ലക്ഷ്യ എന്ന പേരിൽ കൊച്ചിയിൽ സ്ത്രീകളുടെ എത്നിക് വസ്ത്രങ്ങളുടെ എക്സ്ക്ലൂസീവ് സ്റ്റോറിന്റെ ഉടമകൂടിയാണ് താരം.
kavyamadhavan birthday post
പിറന്നാൾ ദിനചിത്രങ്ങളിലും തന്റെ ക്ലോത്തിങ് ബ്രാന്‍ഡായ ‘ലക്ഷ്യ’യുടെ സല്‍വാറാണ് താരം ധരിച്ചത്.നേരത്തേയും ലക്ഷ്യയുടെ മോഡലായി കാവ്യ മാധവന് ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച ചിത്രത്തിലും കാവ്യയും കുടുംബവും ധരിച്ചത് ലക്ഷ്യയുടെ ഔട്ഫിറ്റുകളാണ്.