ക്ഷീണം മൂലം ആ സീൻ ചെയ്യാൻ എനിക്ക് സാധിച്ചില്ല, രണ്ട് മണിക്കൂർ ഉറങ്ങാനുള്ള സമയം എനിക്ക് അനുവദിച്ചു തന്നു കൃതി ഷെട്ടി !!
krithisetty shares her memory about her new movie: മലയാള സിനിമയിൽ അഭിനയിച്ചതിലെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി കൃതി ഷെട്ടി. താൻ മറ്റു ഇൻഡസ്ട്രികളിൽ വർക്ക് ചെയ്തതിൽ നിന്നേറെ വ്യത്യസ്തമായിരുന്നു മലയാള സിനിമയിലെ ഷൂട്ടിങ് സമയങ്ങൾ എന്നാണ് താരം പറയുന്നത്. എല്ലാദിവസവും ഒരുപാട് സമയം ഷൂട്ടിംഗ് നീളുമായിരുന്നു എന്ന് കൃതി പറയുന്നു. ടോവിനോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.
ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. ടൊവിനോയുടെ നായികയായിട്ടാണ് കൃതി ഷെട്ടി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ഓണത്തിനാണ് തിയറ്ററുകളിലെത്തുക. കൺപീലികളിൽ ഫോക്കസ് ചെയ്യേണ്ട ഒരു സീൻ ചിത്രത്തിലുണ്ടായിരുന്നു എന്നാൽ ഉറക്കം ലഭിക്കാത്തതിനാൽ എനിക്ക് കൺപീലികൾ അനക്കാൻ സാധിച്ചില്ല. സെറ്റ് അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ട് ആ ക്ഷീണം ആദ്യം തനിക്ക് അറിയാൻ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. എല്ലാരും തന്നെ സൺഷൈൻ ഗേൾ എന്നായിരുന്നു വിളിച്ചിരുന്നത്.
എന്നാൽ കൃത്യമായി ഉറങ്ങാത്തതുകൊണ്ട് ഷൂട്ടിനിടയിൽ അന്ന് കുറച്ച് ക്ഷീണിതയായിരുന്നു ആ ദിവസം ഞാൻ സെറ്റിൽ എത്തിയപ്പോൾ എല്ലാവരും എന്നോട് ഞാൻ ഓക്കെ ആണോയെന്ന് ചോദിച്ചു. ഓക്കെ ആണെന്ന് താൻ മറുപടിയും പറഞ്ഞു. എനിക്ക് അപ്പോൾ കൺപീലികൾ അനക്കാൻ പോലും പറ്റിയിരുന്നില്ല. ഞാൻ അത് സംവിധായകൻ ജിതിൻ ലാലിനോടും തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാരോടും പറഞ്ഞു അപ്പോൾ അവർ രണ്ട് മണിക്കൂർ ഉറങ്ങാനുള്ള സമയം എനിക്ക് അനുവദിച്ചു തന്നു എന്നും അതിന് ശേഷമാണ് ആ സീൻ പൂർത്തിയാക്കിയതെന്നും താരം വ്യക്തമാക്കി.
krithisetty shares her memory about her new movie
ചിത്രത്തിന്റെ ട്രൈലെർ ഈ അടുത്തിടെയാണ് പുറത്തു ഇറങ്ങിയത്. ട്രൈലെർ പുറത്തു ഇറങ്ങിയ സമയം ഇതിനോടകം നിരവധി പേരാണ് കണ്ടത്. ചിത്രം ഒരു ബോക്സ് ഓഫീസിൽ ഹിറ്റ് ആകും എന്നാണ് ടോവിനോയുടെ ആരാധകർ വിശ്വസിക്കുന്നത്. മൂന്നു വേഷങ്ങളിലായാണ് ടോവിനോ ചിത്രത്തിൽ എത്തുന്നത്. നിരവധി ആക്ഷൻ രംഗംങ്ങളും ചിത്രത്തിൽ ഉണ്ടാകും എന്നാണ് ട്രൈലെർ പുറത്തു വരുമ്പോൾ ഉള്ള സൂചന.