തോന്നൂറുകളിലെ ചോക്ലേറ്റ് ഹീറോ; മനോഹരമായ ഒരു ചോക്ലേറ്റ് പ്രണയം അറിയാം…!! | Kunchacko Boban And Priya Love Story

Kunchacko Boban And Priya Love Story : മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് നായകനായി ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന കുഞ്ചാക്കോ ബോബൻ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ചാക്കോച്ചൻ ആണ്. ബാലതാരമായാണ് ആദ്യം താരം സിനിമയിലേക്ക് എത്തിയത്. ഒരുപാട് മലയാള സിനിമകൾ ഷൂട്ട് ചെയ്ത ഭാഗ്യ സ്റ്റുഡിയോ എന്ന് സിനിമമാക്കാർക്കിടയിൽ അറിയപ്പെട്ട ഉദയ സ്റ്റുഡിയോയുടെ ഉടമസ്ഥരായ മാളിയേക്കൽ കുടുംബത്തിൽ നിന്നാണ് താരം വന്നത്. കുഞ്ചാക്കോ ബോബന്റെ അച്ഛൻ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച ധന്യ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ താരം നടത്തിയത് എല്ലാവരെയും അമ്പരിപ്പിക്കുന്ന ഒരു അരങ്ങേറ്റമാണ്. മലയാളത്തിൽ ഇന്നേ വരെ മറ്റൊരു നായക താരത്തിനും ലഭിക്കാത്ത സ്വീകാര്യത കുഞ്ചാക്കോ ബോബൻ എന്ന യുവതാരം നേടിയെടുത്തു.

Chocolate Hero Kunchacko Boban

മലയാളത്തിൽ അത് വരെ ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി അത് മാറി. ഇതോടെ കുഞ്ചാക്കോ ബോബൻ ശാലിനി എന്ന താരജോടി ഹിറ്റ്‌ ആയി. ഇരുവരും ഒരുമിച്ചു അനേകം ചിത്രങ്ങൾ പിന്നീട് ചെയ്തു. പിന്നീട് നിറം, പ്രേം പൂജാരി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ സൂപ്പർ ഹിറ്റ് ജോടികൾ അനശ്വരമാക്കി. ഇവർ തമ്മിൽ വിവാഹം കഴിക്കാൻ ആഗ്രഹിച്ച ഒരുപാടു ആരാധകരും ഉണ്ട്. അത്രയധികം സ്വാധീനം ഉണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞു എന്ന് വേണം പറയാൻ. ഇവർ ഒരുമിച്ച നിറം പോലുള്ള ചിത്രങ്ങളും ഏറെ സ്വീകാര്യത നേടി. തൊണ്ണൂറുകളിൽ കോളേജ് കുമാരികളുടെയും കൗമാരക്കാരുടെയുമെല്ലാം സെലിബ്രിറ്റി ക്രഷ് ആയിരുന്നു കുഞ്ചാക്കോ ബോബൻ. ഒരു മുറി നിറയെ തനിക്ക് ലഭിച്ചിരുന്ന പ്രണയ ലേഖനങ്ങൾ എടുത്ത് വെച്ചിരുന്നു എന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാര്യം തന്റെ ഒരു ആരാധികയെ തന്നെയാണ് താരം തന്റെ പ്രിയതമയാക്കിയത് എന്നതാണ്.

Kunchacko Boban And Priya Love Story

അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ പാട്ടായ ഓ പ്രിയേ എന്ന ചിത്രത്തിന് താരത്തിന്റെ ജീവിതവുമായും ബന്ധമുണ്ട്. ആരാധികയായി ജീവിതത്തിലേക്ക് എത്തി പിന്നീട് സുഹൃത്തായി മാറിയ പ്രിയയെയാണ് ചാക്കോചൻ തന്റെ ജീവന്റെ പാതിയായി തിരഞ്ഞെടുത്തത്. 18 വർഷം മുൻപാണ് ചാക്കോച്ഛനും പ്രിയയും വിവാഹിതരായത്. ഏകദേശം ആറു വർഷത്തെ പ്രണയമാണ് ഇരുവരെയും ഒരുമിപ്പിച്ചത്. അന്ന് മുതൽ ഇന്ന് വരെ ചക്കൊച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തും ജീവന്റെ പാതിയുമായി പ്രിയയെ എപ്പോഴും തരത്തിനൊപ്പം തന്നെ കാണാൻ കഴിയും. സമൂഹ മാധ്യമങ്ങളിൽ ഇരുവരും പങ്ക് വെയ്ക്കുന്ന പോസ്റ്റുകൾ വേഗം തന്നെ വൈറൽ ആകാറുണ്ട്. സിനിമയിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത ശേഷം ചാക്കൊച്ഛന്റെ തിരിച്ചു വരവ് ട്രാഫിക് എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് താരം ചെയ്ത ഓരോ ചിത്രങ്ങളും ഓരോ കഥാപാത്രങ്ങളും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നവ തന്നെയാണ്. ഇതോടെ ന്യൂ ജനറേഷൻ സിനിമയുടെ ഭാഗമായി മാറാൻ തരത്തിനു കഴിഞ്ഞു.

പ്രത്യേകം എടുത്ത് പറയേണ്ടത് എന്നാ താൻ കേസ് കൊട് എന്ന ചിത്രമാണ്. ട്രാഫിക് മുതൽ ഇങ്ങോട്ട് വില്ലൻ വേഷങ്ങളും പോലീസ് വേഷങ്ങളുമെല്ലാം അടിപൊളിയായി ചെയ്ത് തന്റെ ചോക്ലേറ്റ് ഹീറോയെന്ന പഴയ ഇമേജ് പാടേ തിരുത്താൻ കുഞ്ചാക്കോ ബോബന് കഴിഞ്ഞു. പ്രായം കൂടും തോറും ചെറുപ്പമായി വരുന്ന കുഞ്ചാക്കോ ബോബന് ഇന്നും ആരാധകർ ഏറെയാണ്. 12 വർഷങ്ങൾക്ക് ശേഷമാണു കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു ആൺകുട്ടി ജനിച്ചത്. ഇസഹാക്ക് എന്നാണ് കുഞ്ഞിന്റെ പേര്. ആറു വയസുകാരൻ ഇസഹാകും സമൂഹ മാധ്യമത്തിൽ താരമാണ്. ഇസഹാ ക്കിന്റെ കുസൃതികളും രസകരമായ നിമിഷങ്ങളും എല്ലാം താര ദമ്പതിമാർ പങ്ക് വെയ്ക്കാറുണ്ട്. അത് കൊണ്ട് തന്നെ ഈ താരപുത്രനും മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ്.Kunchacko Boban And Priya Love Story

Also Read : തന്റെ 40-ാംപിറന്നാൾ ദിനത്തിൽ തകർപ്പൻ ചിത്രങ്ങൾ പങ്കുവെച്ച് കാവ്യാ മാധവൻ, പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ

Kunchacko Boban And Priya Love Storykunchako boban
Comments (0)
Add Comment