പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യം പതിഞ്ഞ മനോഹരം; വിനീത് ശ്രീനിവാസൻ മൂവി…!! | Manoharam Movie Review
Manoharam Movie Review : ഒരുപാട് പണവും ടെക്‌നോളജിയും എല്ലാം ഉപയോഗിച്ച് വലിയ മുതൽ മുടക്കി ഇറക്കുന്ന ചിത്രങ്ങളെക്കാൾ സന്തോഷം തരാൻ ചില ചെറിയ സിനിമകൾക്ക് കഴിയും മലയാളത്തിൽ ഫീൽ ഗുഡ് പടങ്ങൾ ഇഷ്ടപ്പെടുന്ന ഒരു പ്രത്യേക ഗ്രൂപ്പ് പ്രേക്ഷകർ ഉണ്ട്. അത്തരത്തിലുള്ള പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന നിലവാരത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു മനോഹര ചിത്രം തന്നെയാണ് മനോഹരം. പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യവും പ്രകൃതി മനോഹരിതയ്യമെല്ലാം മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് ചിരപരിചിതമാണ്. അതിന്റെ ഒരു ആവർത്തനം എന്ന് പറയാൻ കഴിയില്ലെങ്കിലും പാലക്കാടിന്റെ തന്നതായ സൗന്ദര്യവും അവിടുത്തെ ഗ്രാമീണരായ ആളുകളുടെ നന്മയും എല്ലാം വരച്ചു കാണിക്കുന്ന ഒരു ചിത്രമാണ് മനോഹരം എന്നത് സംശയമില്ലാതെ പറയാം. ഓർമ്മയുണ്ടോ ഈ മുഖം എന്ന വിനീത് ശ്രീനിവാസന്റെ ചിത്രത്തിന്റെ സംവിധായകൻ അൻവർ സാദത്ത് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനോഹരൻ എന്ന വിനീത് ശ്രീനിവാസൻ ആണ്.
പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യം പതിഞ്ഞ മനോഹരം
പത്താം ക്ലാസ്സിൽ പഠിത്തം നിർത്തിയ മനോഹരൻ തന്റെ അച്ഛന്റെ ജോലിയായ ചുമ്മാരെഴുത്താണ് ജീവിതമാർഗമായി സ്വീകരിച്ചത്. പൊളി വിനയിൽ പ്രിന്റ്റിങ്ങും ഫ്ലെക്സ് ബോർഡും ഒക്കെ വന്നതോടെ ചുമ്മാരെഴുത്ത് കാരനായ മനോഹരൻ നേരിടുന്ന വെല്ലുവിളിയാണ് ചിത്രത്തിന്റെ പ്രമേയം. പ്രതിസന്ധികളെ അതിജീവിക്കാൻ മനോഹരൻ ചിറ്റലഞ്ചേരിയിൽ പുതുതായി ഒരു ഫ്ലെക്സ് യൂണിറ്റ് സ്ഥാപിക്കാൻ ശ്രമിക്കുന്നതും അതിൽ നേരിടുന്ന പ്രതിസന്ധികളും ആണ് സിനിമ പറയുന്നത്. തന്റെ തൊഴിലിന് ഏറെ ബഹുമാനിക്കുന്ന മനോഹരൻ ഒടുവിൽ സാങ്കേതിവിദ്യ പഠിക്കാൻ നിർബന്ധിതനാവുകയാണ് ഒരു സാധാരണക്കാരനായ യുവാവിന്റെ അല്ലെങ്കിൽ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ ഉള്ള യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് മനോഹരം. അപർണ ദാസാണ് ചിത്രത്തിലെ നായിക. വിനീതിന്റെ അടുത്ത് സുഹൃത്തായി അഭിനയിക്കുന്നത് നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആണ്. വിനീതിന്റെയും ബേസൽ ജോസഫിന്റെയും ഓഫ് സ്ക്രീൻ കോമ്പോയും ഓൺ സ്ക്രീൻ കോമ്പോയും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്.

വിനീത് ശ്രീനിവാസൻ മൂവി…!! | Manoharam Movie Review
നായകന്റെ അടുത്ത സുഹൃത്തായി എല്ലാ സന്ധിയിലും കൂടെ നിൽക്കുന്ന ആത്മാർത്ഥ സുഹൃത്തിന്റെ വേഷമാണ് ബേസിൽ ഇതിൽ ചെയ്യുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപക് പറമ്പോൽ ആണ്. മുഴുവൻ ആയ അർത്ഥത്തിൽ വില്ലൻ എന്ന് പറയാൻ കഴിയില്ലെങ്കിലും. ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപക് ആണ്. സഞ്ജീവ് ടി യാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. അഞ്ചു കോടി രൂപയിൽ നിർമ്മിച്ച ചിത്രം തിയറ്ററുകളിൽ നിന്ന് 6 കോടി രൂപ ലാഭം നേടി. സാമുവേൽ സിബിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഒരു സാധാരണ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞു പോകുന്നത്. അത് കൊണ്ട് തന്നെ ഒരുപാട് നിറങ്ങാളോ അല്ലെങ്കിൽ ആക്ഷൻ സീക്വനസുകളോ ഒന്നും ചിത്രത്തിൽ കാണാൻ കഴിയില്ല എന്നാൽ ഒരു ഫീൽ ഗുഡ് മൂവി എന്ന അർത്ഥത്തിൽ പറയുമ്പോൾ ചിത്രം ഒരു വിജയം തന്നെയാണ്.

Manoharam Movie Review
പാലക്കാടിന്റെ സൗന്ദര്യം നല്ല രീതിയിൽ ഒപ്പിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. അൻവർ സാദത്തിന്റെ ആദ്യ ചിത്രമായ ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രവുമായി ഒരുപാട് വ്യത്യസ്തത ഉള്ള പ്രമേയമാണ് മനോഹരത്തിന്റേത്. പാട്ടുകാരനായും സംവിധായാകനായും നാടനായുമെല്ലാം മലയാളികളെ എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള വിനീത് ശ്രീനിവാസന്റെ ഒരു നടനെന്ന നിലയിലെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്നായി ഈ ചിത്രത്തിലെ പെർഫോമൻസിനെ വിലയിരുത്താം. സ്വാഭാവിക നർമ്മ സന്ദർഭങ്ങൾ ക്രിയേറ്റ് ചെയ്യാനുള്ള ബേസിൽ ജോസെഫിന്റെ കഴി വും എടുത്ത് പറയേണ്ടതാണ്. ഫീൽ ഗുഡ് ആണെങ്കിലും പ്രേക്ഷകരെ ത്രില്ല് അടിപ്പിക്കുന്ന രംഗങ്ങളും സംവിധായകൻ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. അവസാന ഭാഗം ഒക്കെ ആകുമ്പോഴേക്കും ഒരു മത്സരത്തിന്റെ അന്തരീക്ഷവും ചിത്രം സമ്മാനിക്കുന്നുണ്ട്. മൊത്തത്തിൽ മനോഹരമായ ഒരു വിനീത് ശ്രീനിവാസൻ ചിത്രം തന്നെയാണ് മനോഹരം.Manoharam Movie Review

ALSO READ : പ്രേക്ഷകർ ഏറ്റെടുത്ത പടക്കളം; ചിലരുടെ മികച്ച പെർഫോമൻസ് കാണാൻ സാധിച്ച സിനിമ.