ഇന്ദ്രജിത്ത് അനശ്വര രാജൻ കോംബോ; മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ..!! | Mister And Misses Bachelor

Mister And Misses Bachelor : മറ്റുപല ഭാഷകളിലെയും ഫീൽ ഗുഡ് സിനിമകളുടെ ആരാധകരാണ് നമ്മൾ മലയാളികൾ. ഒരുപാട് വലിയ ട്വിസ്റ്റോ പ്രസിപ്പിക്കുന്ന കഥ സന്ദർഭങ്ങളോ ഇല്ലാതെ ഒരു സ്ലോ മോഡിൽ പോകുന്ന എന്നാൽ തമാശകളും റൊമാൻസും കുറെ നല്ല നിമിഷങ്ങളും ഒക്കെ നിറഞ്ഞ സിനിമകളെയാണ് പൊതുവേ ഫീൽ ഗുഡ് സിനിമകൾ എന്ന് പറയുന്നത്. അത്തരത്തിൽ ഒരു കാറ്റഗറിയിൽ പെടുത്താൻ കഴിയുന്ന സിനിമയാണ് മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ. ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത രണ്ടുപേർ ഒരു അപ്രതീക്ഷിത സാഹചര്യത്തിൽ കണ്ടുമുട്ടുകയും ഒരു രാത്രി മുഴുവനും ഒരുമിച്ച് യാത്ര ചെയ്യുകയും ഒടുവിൽ പരസ്പരം മനസ്സിലാക്കി ഒരുമിച്ച് മുന്നോട്ടുപോകാൻ തീരുമാനിക്കുകയും ചെയ്യുന്ന കഥയാണ് മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ നമ്മോട് പറയുന്നത്. ദീപു കരുണാകരൻ സംവിധാനം ചെയ്ത് അർജുൻ ടി സത്യൻ തിരക്കഥയെഴുതി 2025ൽ തിയേറ്ററുകളിലെത്തിയ മനോഹരമായ ഒരു ചിത്രമാണ് മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ.

ഇന്ദ്രജിത്ത് അനശ്വര രാജൻ കോംബോ

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹൈലൈറ്റ് പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൻ ആണ് ചിത്രം നിർമ്മിച്ചത്. തുടക്കത്തിൽ പറഞ്ഞതുപോലെ വലിയൊരു കഥാപാശ്ചാത്തലമോ അഭിനയ മുഹൂർത്തങ്ങളോ ഒന്നും ഇല്ലെങ്കിലും തുടക്കം മുതൽ അവസാനം വരെ കുഞ്ഞു കുഞ്ഞു ട്വിസ്റ്റുകൾ തന്ന് സിനിമ പ്രേക്ഷകരെ എൻകേജ്ഡ് ആക്കുന്നുണ്ട്. സ്റ്റെഫി എന്ന കഥാപാത്രമാണ് അനശ്വര സിനിമയിൽ എത്തുന്നത്. വിവാഹ ദിവസം വിവാഹം കഴിക്കാൻ ഇരുന്ന സ്റ്റെഫിയുടെ കാമുകൻ അവളെ ഉപേക്ഷിച്ച് കടന്നു കളയുന്നത് കാണിച്ചാണ് സിനിമ ആരംഭിക്കുന്നത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന സിജിൻ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് അവൾക്ക് മനസ്സിലാകുന്നില്ല. ഒടുവിൽ അവനെ അന്വേഷിച്ച് അവൾ സ്വയം ഇറങ്ങുകയാണ്. വിവാഹത്തിന് ധരിച്ച ഗൗനിൽ തന്നെയാണ് അവൾ വീടുവിട്ടിറങ്ങുന്നത്.

മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ..!! | Mister And Misses Bachelor

ഊട്ടിയിലായിരുന്നു സ്റ്റെബി താമസിച്ചിരുന്നത്. സിജിൻ ജോലി ചെയ്യുന്നത് തിരുവനന്തപുരത്തും. വീട്ടിൽ നിന്നിറങ്ങി സ്റ്റെമിനിയറെ പോകുന്നത് തിരുവനന്തപുരത്തേക്ക് ആണ്. എന്നാൽ രാത്രിയിൽ ഒറ്റയ്ക്ക് വലിയൊരു നഗരത്തിൽ വന്നിറങ്ങിയ സ്റ്റെഫിക്കാകട്ടെ ചെറിയൊരു ഭയം തോന്നുന്നു. അങ്ങനെ അവൾ ഫോൺ വിളിക്കാനായി തൊട്ടടുത്തുനിന്ന് ഒരു ജന്റിൽമനോട് സഹായം ചോദിക്കുന്നു. അത് മറ്റാരുമല്ല ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന സിദ്ധാർത്ഥനകതാപാത്രം ചെറിയൊരു ബിസിനസ്മാനാണ് കൂടാതെ ബാച്ചിലറും. അങ്ങനെ തന്റെ പ്രശ്നങ്ങളെല്ലാം സ്റ്റെഫി സിദ്ധാർത്തിനോട് പറയുകയാണ്. മനസ്സിലെ മനസ്സോടെ ആണെങ്കിലും സ്റ്റെബിയ സഹായിക്കാൻ സിദ്ധാർത്ഥ തയ്യാറാകുന്നു. പിന്നീട് ഇരുവരും രാത്രിയിൽ സിജിനെ അന്വേഷിച്ചു ഇ റങ്ങുകയാണ്. വിവാഹ വേഷത്തിൽ തന്നെയാണ് സ്റ്റെഫി അപ്പോഴും. പരസ്പരം മനസ്സിലാക്കിയുള്ളവരുടെ യാത്ര വളരെ മനോഹരമായാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടയിൽ അവരുടെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു. അതിൽ പ്രധാനപ്പെട്ട ഒന്ന് സിദ്ധാർത്ഥിന്റെ കാമുകി അവനെ ചതിക്കുന്ന രംഗമാണ്.

Mister And Misses Bachelor

രവിയുടെ വാഹ വേഷം മാറ്റാനി മറ്റൊരു ഡ്രസ്സ് ഇടാൻ ആണ് അവർ യഥാർത്ഥ കാമുകി ആയിഷയുടെ വീട്ടിലേക്ക് ചെല്ലുന്നത്. എന്നാൽ ബാംഗ്ലൂർക്ക് പോയി എന്ന് സിദ്ധാർത്ഥിനോട് പറഞ്ഞ ആയിഷ അവളുടെ ഫ്രണ്ടിനോട് ഒപ്പം സിദ്ധാർത്ഥിനി ചീറ്റ് ചെയ്യുന്നത് സ്റ്റെഫിയും സിദ്ധാർത്ഥം കാണുന്നു. ആ രാത്രിയിൽ ഉണ്ടാകുന്ന മറ്റൊരു സംഭവം സ്റ്റെബിലി സിദ്ധാർത്ഥം സിജിന് കണ്ടെത്തുന്നത് എന്നതാണ് എന്നാൽ അവിടെയെത്തിയപ്പോഴാണ് അവർ മറ്റൊരു സത്യം തിരിച്ചറിയുന്നത് സിജിൻ ഒരു ഗേയാണ്. അവന്റെ ഗേ പാർട്ണറിനൊപ്പം ജീവിക്കാനാണ് അവൻ സ്റ്റെഫിയെ ഉപേക്ഷിക്കുന്നത്. അങ്ങനെയെല്ലാം കഴിഞ്ഞ് തിരിച്ചു പോകാൻ ഒരുങ്ങുന്ന സ്റ്റെഫിയും സിദ്ധാർത്ഥം തമ്മിൽ അപ്പോഴേക്കും ഒരു ഇമോഷണൽ കണക്ഷൻ ഉണ്ടാവുന്നു. അതേസമയത്ത് തന്നെ സിദ്ധാർത്ഥന്റെ അമ്മയുടെ മരണവാർത്തയും അവർ പറയുന്നു ആ ഒരു അവസ്ഥയിൽ സിദ്ധാർത്ഥനെ തനിച്ചാക്കി പോകാൻ കഴിയാതെ അവനോടൊപ്പം നിൽക്കുന്നു ഇങ്ങനെ കാണിച്ചാണ് സിനിമ അവസാനിപ്പിക്കുന്നത്. മനോഹരമായ ഒരുപാട് തമാശരംഗങ്ങളും അതോടൊപ്പം റൊമാൻസും എല്ലാം നിറഞ്ഞ ഒരു ചിത്രമാണ് മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ Mister And Misses Bachelor

Also Read : പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യം പതിഞ്ഞ മനോഹരം; വിനീത് ശ്രീനിവാസൻ മൂവി…

Leave A Reply

Your email address will not be published.