mukesh’s ex wife saritha speaks about him: മുകേഷിനെതിരെ സിനിമാ രംഗത്തുനിന്നും കൂടുതൽ പരാതികൾ ഉയർന്നു വരുകയാണ്. നടനെതിരെ വർഷങ്ങൾക്കുമുമ്പ് ആദ്യഭാര്യസരിത നടത്തിയ പരാമർശങ്ങൾ വീണ്ടും സജീവ ചർച്ചയാകുകയാണ്. നടൻ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന സമയത്താണ് സരിത വെളിപ്പെടുത്തലുകൾ നടത്തിയത്. സ്ത്രീവിഷയങ്ങളും മദ്യപാനവും ഗാർഹിക പീഡനവും പതിവായിരുന്നു എന്നാണ് സരിത പറഞ്ഞത്. “ഞാനനുഭവിച്ച കാര്യങ്ങൾ പറയാൻ എനിക്ക് നാണക്കേടായിരുന്നു. സിനിമയിൽ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്. എന്നാൽ ജീവിതത്തിൽ അതെല്ലാം സംഭവിക്കുമെന്ന് കരുതിയില്ല.
മാധ്യമങ്ങളിൽ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങൾ അറിഞ്ഞിട്ട് വിളിക്കുമ്പോൾ ഞാനവരോട് അതൊക്കെ നിഷേധിക്കുകയായിരുന്നു . ജീവിതം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാൻ ഓണത്തിനൊക്കെ ഞങ്ങൾ ആഹ്‌ളാദമഭിനയിച്ച് ഫോട്ടോസെടുക്കും. ഈ കുടുംബപ്രശ്നങ്ങൾ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു. അതു തെറ്റാണെന്ന് സ്വയം മനസ്സിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് കരുതി. അദ്ദേഹത്തിന്റെ അച്ഛന് ഞാൻ ഒരു ഉറപ്പ് നൽകിയിരുന്നു. എന്റെ മോൻ ശരിയല്ലെന്നും എനിക്കറിയാം. പക്ഷേ ഇതു മീഡിയയിൽ വരരുത്. മോള് സഹിക്ക് എന്നു പറഞ്ഞു. ആ പ്രോമിസ് ഞാൻ കാത്തു ഇന്നാണ് ഞാനത് ബ്രേക്ക് ചെയ്തത് . ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഒരിക്കൽ അദ്ദേഹമെന്റെ വയറ്റിൽ ചവിട്ടി ഞാൻ മുറ്റത്തേക്കു വീണു. വീഴ്ചയിൽ ഞാൻ കരഞ്ഞു. അത്തരം സന്ദർഭങ്ങളിൽ ഓ നീയൊരു നല്ല നടിയാണല്ലോ കരഞ്ഞോ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത് .
അദ്ദേഹം സ്‌ഥിരമായി എന്നെ ഉപദ്രവിക്കാനായി എന്തെങ്കിലും ചെയ്യുമായിരുന്നു.ഒരിക്കൽ ഒരു പാതിരാത്രിക്ക് മദ്യപിച്ച് കടന്നു വന്നപ്പോൾ എന്താണ് വൈകിയത് എന്നൊരു ചോദ്യം ചോദിച്ചു അതിന് അദ്ദേഹം മുടിയിൽ ചുറ്റിപ്പിടിച്ച് നിലത്തിഴച്ചു മർദ്ദിച്ചു. എന്റെ അവസാനത്തെ രണ്ടു സിനിമകൾക്ക് സംസ്ഥാന അവാർഡുകൾ കിട്ടി. എന്റെ ഭർത്താവിന്റെ കൂടെ പോയി അഭിമാനത്തോടെ ആ അവാർഡുകൾ വാങ്ങാൻ എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു. അത് ഞാൻ ചോദിച്ചപ്പോൾ നിനക്കല്ലേ അവാർഡ് കിട്ടിയത് എനിക്കല്ലല്ലോ എന്നാണ് മറുപടി വന്നത്. എന്റെ ജീവിതം മുഴുവൻ അദ്ദേഹത്തെ സന്തോഷിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. കുട്ടികൾ വലുതായതിനു ശേഷം ഞാൻ സിനിമകൾ സ്വീകരിച്ചു തുടങ്ങിയപ്പോൾ അദ്ദേഹം സംവിധായകരെ വിളിച്ചു പറഞ്ഞു മുടക്കി.
mukesh’s ex wife saritha speaks about him
വിവാഹമോചനത്തിന്റെ അവസാന ഹിയറിങ്ങിന് അദ്ദേഹം ജഡ്ജിയോട് പറഞ്ഞത് ഈ സ്ത്രീയെ ഞാൻ വിവാഹം കഴിച്ചത് അവർ ഒരു ഡബ്ബിങ് ആർട്ടിസ്‌റ്റ് ആയിരിക്കുമ്പോഴാണ് എന്നാണ്. ഞാൻ അതിന് മറുപടി പറയാൻ തുടങ്ങിയപ്പോഴാണ് എന്റെ മകൻ എൻ്റെ കയ്യിൽ മുറുക്കെ പിടിച്ചു. അച്ഛൻ മരിച്ചതിനു ശേഷമാണ് അദ്ദേഹം കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ടത്. എനിക്ക് എന്റെ കുട്ടികളെ പിരിക്കാൻ പറ്റില്ല. എന്നെ വിഷമിപ്പിക്കാൻ ആണ് കുട്ടികളെ ചോദിച്ചത്. ഇവിടുത്തെ നിയമം എന്നെ ഒന്നും ചെയ്യില്ല രാഷ്ട്രീയത്തിലും നിയമമേഖലയിലും ഒക്കെ എനിക്ക് സുഹൃത്തുക്കൾ ഉണ്ട് എന്നും ജഡ്‌ജിമാർ എല്ലാം എന്റെ സുഹൃത്തുക്കളാണ്. നീ ഇവിടെ ജയിക്കില്ല എന്നൊക്കെ പറയുമായിരുന്നു എന്ന് സരിത പറയുന്നു.