ഓണം കളറാക്കാൻ വിജയ് ടോവിനോ പെപെ തുടങ്ങിയ താരങ്ങൾ പുതിയ റിലീസിങ്ങിന് ഒരുങ്ങി നിരവധി ചിത്രങ്ങൾ!!

onam movie releases: ഓണം കളറാക്കാൻ പുതിയ റിലീസിങ്ങിന് ഒരുങ്ങി നിരവധി ചിത്രങ്ങൾ ഇത്തവണത്തെ ഓണം കളറാക്കാൻ നിരവധി സിനിമകളും തിയ്യറ്ററുകളിൽ എത്തുന്നു. ഒട്ടനവധി ചിത്രങ്ങളാണ് മലയാളത്തിലും തമിഴിലുമായി ഓണം റിലീസിങ്ങിന് ഒരുങ്ങുന്നത്. മലയാളത്തിൽ നിന്നും ടൊവിനോ, ആസിഫ് അലി എന്നിവരുടെ ചിത്രങ്ങൾ ഇറങ്ങുമ്പോൾ തമിഴകത്തിൽ നിന്നും വിജയുടെ ചിത്രങ്ങളും എത്തുന്നു.

അജയന്റെ രണ്ടാം മോഷണം
ഓണം റിലീസുകളിൽ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രമാണ് അജണ്ട രണ്ടാം മോഷണം.ജിതിൻ ലാലിന്റെ സംവിധാനത്തിൽ ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.മണിയൻ,കുഞ്ഞി കേളു, അജയൻ എന്നി മൂന്ന് കഥാപാത്രങ്ങളെ ടോവിനോ അജയന്റെ രണ്ടാം മോഷണത്തിൽ അവതരിപ്പിക്കുന്നു. ചിത്രം 2 ഡിയിലും 3 ഡിയിലും ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.ചിത്രത്തിന്റെ ട്രെയിലർ വൻ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. നിമിഷനേരം കൊണ്ട് തന്നെചിത്രത്തിന്റെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി എത്തി. മലയാളത്തിന് പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.കൃതി ഷെട്ടി,ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് മറ്റു നായിക വേഷങ്ങളിൽ എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി തുടങ്ങിയ വൻ താരനിരകളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കാലത്തിന് മറയ്ക്കാൻ കഴിയാത്ത ചിയോത്തിക്കാവിൻ്റെ നിഗൂഢതയുടെ ചുരുളഴിക്കാൻ അജയൻ ഈ ഓണത്തിന് എത്തുന്നു. എന്ന കുറിപ്പോടെയാണ് റിലീസിങ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വീട്ടിരുന്നത്.നിരവധി സംഘട്ടന രംഗങ്ങളും ടോവിനോ തോമസ് അജയന്റെ രണ്ടാം മോഷണത്തിനായി പ്രായോഗികമാക്കിയിട്ടുണ്ട്.

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്

ഷെബി ചൗഘട്ട് സംവിധാനത്തിൽ ഒരുങ്ങുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രവും ഓണം റിലീസുകളിൽ തിയറ്ററുകളിൽ എത്തുന്നു.സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകൻ റുഷിൻ ആണ് നായകനായി അഭിനയിക്കുന്നത്.പ്ലസ് ടു ബോബി കാക്കിപ്പട എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. കഴിഞ്ഞവർഷം ഇറങ്ങിയ ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാക്കിപ്പട.ദുബായ് ഇന്റർനാഷണൽ ഫിലിം കാർണിവൽ അവാർഡും ചിത്രം കരസ്ഥമാക്കിട്ടുണ്ട്.ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൽ സുകുമാരക്കുറുപ്പായി വേഷമിടുന്നത് നടൻ അബു സലീം ആണ്.ടിനി ടോം, ജോണി ആന്റണി, ശ്രീജിത്ത് രവി, ഇനിയ, ദിനേശ് പണിക്കർ, സുജിത് ശങ്കർ, സിനോജ് വർഗീസ്, വൈഷ്ണവ് ബിജു, സൂര്യ ക്രിഷ്, അജയ് നടരാജ്, ടോം സ്കോട്ട്, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.സെപ്റ്റംബർ 13ന് ചിത്രം തീയറ്ററുകളിൽ എത്തും.ബാലഗോപാലാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

കിഷ്കിന്ധാ കാണ്ഡംവും ഓണത്തിന് ഒരുങ്ങുന്നു
ഓണം റിലീസ്സുകളിൽ പ്രതീക്ഷ നൽകുന്ന മറ്റൊരു ചിത്രമാണ് ആസിഫ് അലി നായകനാകുന്ന കിഷ്കിന്ധാ കാണ്ഡം.. ദിൻജിത്ത് അയ്യത്താൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചെയ്യുന്ന ചിത്രമാണ് സെപ്റ്റംബർ 12 നാണ് ചിത്രം റിലീസിങ്ങിനായി ഒരുങ്ങുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് അപർണ ബാലമുരളി ആണ്.വിജയരാഘവൻ അശോകൻ നിഷാൻ വൈഷ്ണവി രാജ് മേജർ രവി നിഴൽഗൾ രവി ഷെബിൻ ബെൻസൺ കോട്ടയം രമേഷ് ബിലാസ് ചന്ദ്രഹാസൻ മാസ്റ്റർ ആരവ് ജിബിൻ ഗോപിനാഥ്‌ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.

ഓണ റിലീസുകളിൽ കുമ്മാട്ടിക്കളിയും
സുരേഷ് ഗോപിയുടെ മകൻ മാധവൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന കുമ്മാട്ടിക്കളി എന്ന ചിത്രവും ഓണം റിലീസിനായി എത്തുന്നു.വിൻസെന്റ് സെൽവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സൂപ്പർ ഗുഡ് ഫിലിംസിന്റെ 98 -മത്തെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് കുമ്മാട്ടി കളി.ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ഇവരെ കൂടാതെ കന്നടയിലും തമിഴിലും ഉള്ള താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

ഓണം കളറാക്കാൻ വിജയിയുടെ ഗോട്ട്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗോട്ട്. വിജയിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോട്ട്.അച്ഛനും മകനുമായി ഡബിൾ റോളിൽ ആണ് ചിത്രത്തില്‍ ദളപതി എത്തുന്നത്.ചിത്രം വൻ വിജയമായിരിക്കുമെന്നാണ് പുറത്തുവരുന്ന അഡ്വാൻസ് കളക്ഷൻ സൂചിപ്പിക്കുന്നത്. എജിസ് എന്റർടൈൻമെന്റാണ് ​’ഗോട്ട്’ റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പെപ്പെയും രാജ് ബി ഷെട്ടിയും

ആന്റണി വർ​ഗീസ് നായകനായി എത്തുന്ന ചിത്രമാണ് കൊണ്ടൽ. കന്നട താരം രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മമ്മൂട്ടി പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത sർബോയിലൂടെ മലയാള സിനിമ രംഗത്തേക്ക് രാജ് ബി ഷെട്ടി തുടക്കം കുറിച്ചത്.ഗരുഡ ഗമന വൃഷഭ വാഹന, കാന്താര, 777 ചാർലി എന്നീ കന്നഡ സിനിമകളിലൂടെയാണ് രാജ് ബി ഷെട്ടി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്.
അജിത്ത് മാമ്പള്ളിയാണ് ചിത്രത്തിലെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.കടൽ സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രമാണ് കൊണ്ടൽ. ഷബീർ കല്ലറയ്ക്കൽ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, പി എൻ സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ, ആഷ്ലീ, രാഹുൽ രാജഗോപാൽ, അഫ്‌സൽ പി എച്ച്, റാം കുമാർ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം സെപ്റ്റംബറിൽ തിയേറ്ററുകളിൽ എത്തും.

onam movie releases

സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ഓണം റിലീസ്സുകളിൽ നിന്നും മാറ്റി
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട സൂപ്പർതാരങ്ങളായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നുത് . ഓണം റിലീസ്സുകളായി ചിത്രം തിയേറ്ററുകളിൽ എത്തും എന്നായിരുന്നു പ്രതീക്ഷ. മോഹൻലാലിന്റെ ‘ബറോസ്’, മമ്മൂട്ടിയുടെ ‘ബസൂക്ക’ എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങാൻ ഉണ്ടായിരുന്നത്.നവാഗതനായ ഡീനോ ഡെന്നിസ് ആണ് മമ്മൂട്ടി ചിത്രം ബസൂക്ക സംവിധാനം ചെയ്യുന്നത്. മലയാളം തിരക്കഥ രചയിതാവായ കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്.ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു.മമ്മൂട്ടിയുടെ കിടിലൻ ലുക്കും മാസ് ഡയലോഗുകളുമാണ് ടീസറിന്റെ ഹൈലൈറ്റ്.ഒരു ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് ബസൂക്ക. സരിഗമ ഇന്ത്യ ലിമിറ്റഡും തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി.അബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർനാണ് ചിത്രം നിർമിക്കുന്നത്.
മോഹൻലാൽ സംവിധാന രംഗത്തേക്ക് തുടക്കം കുറിക്കുന്ന ചിത്രമാണ് ബറോസ്. ഓണത്തിന് ചിത്രം തിയേറ്ററുകളിൽ എത്തും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസിംഗ് തീയതി മാറ്റിവെച്ചു.

entertainmentmalayalam cinemaonam movie releases
Comments (0)
Add Comment