പ്രേക്ഷകർ ഏറ്റെടുത്ത പടക്കളം; ചിലരുടെ മികച്ച പെർഫോമൻസ് കാണാൻ സാധിച്ച സിനിമ..!! | Padakkalam Movie Review
Padakkalam Movie Review : ഏത് ജോണറിലുള്ള ചിത്രങ്ങളും ആസ്വദിക്കുന്നവരാണ് മലയാളികൾ. ലോകത്തുള്ള എല്ലാ ഭാഷകളിലെയും ചിത്രങ്ങൾ കാണാനും അംഗീകരിക്കാനും മലയാളികൾക്ക് കഴിയും. റിയലിസ്റ്റിക് സിനിമകളുടെ ഈറ്റില്ലമയാണ് മലയാള സിനിമ അറിയപ്പെടുന്നതെങ്കിലും കെട്ടുകഥകളും മിത്തുകളും ഒക്കെ പ്രമേങ്ങളായി എത്തുന്ന സിനിമകളും തിയേറ്ററുകളിൽ വിജയക്കൊടി പാറിച്ചിട്ടുണ്ട്. അത്തരത്തിലൊരു സിനിമയാണ് പടക്കളം. നവാഗതനായ മനു സ്വരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ കഥാപാത്രങ്ങൾ തമ്മിലുള്ള പകിട കളിയാണ് ചിത്രത്തിന്റെ പ്രമേയം. വ്യത്യാസമെന്താണെന്ന് വെച്ചാൽ ഇവിടെ ഇവർ തങ്ങളുടെ ജീവിതം വെച്ചാണ് പകിട കളിക്കുന്നത് എന്നതാണ്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ, സന്ദീപ് പ്രദീപ് തുടങ്ങിയവരാണ് ചിത്രത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ഷറഫുദീനും കോളേജ് അധ്യാപകരയാണ് വേഷമിടുന്നത് സന്ദീപ് ഒരു ബിടെക് സ്റ്റുഡന്റ് ആണ്.
പ്രേക്ഷകർ ഏറ്റെടുത്ത പടക്കളം
ഇവരെക്കൂടാതെ അരുൺ അജികുമാർ, അരുൺ പ്രദീപ്, സാഫ്, നിരഞ്ജന അനൂപ്, ഇഷാൻ ഷൌക്കത്ത്, പൂജ മോഹൻരാജ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. വകുപ്പ് മേധാവിയുടെ പദവിയിലെത്താൻ വടംവലി നടത്തുന്ന അധ്യാപകരായ ഷാജി, രഞ്ജിത് എന്നീ അധ്യാപകരുടെ വേഷത്തിലാണ് യഥാക്രമം സുരാജും ഷറഫുദീനും എത്തുന്നത്. ഇതിൽ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനാണ് ഷറഫുദീൻ അവതരിപ്പിക്കുന്ന രഞ്ജിത് എന്ന കഥാപാത്രം. സീനിയർ ആയ ഷാജിക്കാണ് യഥാർത്ഥത്തിൽ വകുപ്പ് മേധാവിയാകാനുള്ള അവകാശവും. ഇരുവരും തമ്മിലുള്ള അധികാര പിടിവലി ഒരു ഘട്ടത്തിൽ മറ്റൊരു തലത്തിലേക്ക് എത്തുന്നു. അങ്ങനെ രഞ്ജിത് ആ സ്ഥാനം തനിക്ക് വേണ്ട ഷാജിക്ക് കൊടുക്കാം എന്ന് എല്ലാവരുടെയും മുമ്പിൽ വെച്ച് പറയുകയും പിന്നീട് ഷാജിയുടെ ബോഡി കണ്ട്രോൾ ചെയ്യുകയും ചെയ്യുന്നു. ഷാജിയെക്കൊണ്ട് പ്രിൻസിപാളിന്റെ മുഖത്തു അടിപ്പിച്ചതോടെ ഷാജിയുടെ ജോലിയും നഷ്ടമാകുന്നു.

മികച്ച പെർഫോമൻസ് കാണാൻ സാധിച്ച സിനിമ Padakkalam Movie Review
എന്നാൽ ഈ കാഴചകളൊക്കെ വിദ്യാർത്ഥിയായ ജിതിൻ കാണുന്നു. രഞ്ജിത് സാറിന് ആസ്വഭാവികമായ എന്തോ ഒരു കഴിവുണ്ടെന്ന് മനസ്സിലാകുന്ന ജിതിൻ അത് തന്റെ സുഹൃത്തുക്കളുമായ് പങ്ക് വെയ്ക്കുന്നു പക്ഷെ അവരത് വിശ്വസിക്കുന്നില്ല പിന്നീട് ജിതിന്റെ നിരന്തരമുള്ള നിർബന്ധം കാരണം അവരും അത് വിശ്വസിക്കുന്നു. രഞ്ജിത് സാറിന്റെ ജീവിതത്തിലെ ആ അശ്വഭിവികമായ രഹസ്യം കണ്ടെത്താൻ ജിതിനും സുഹൃത്തുക്കളും ശ്രമിക്കുന്നു. എന്നാൽ ഈ ശ്രമം രഞ്ജിത് സർ മനസ്സിലാക്കുന്നത്തോടെ അയാൾ ജിതിന്റെ ബോഡിയും കണ്ട്രോൾ ചെയ്യുന്നു. ഇതെല്ലാം നേരിട്ട് കാണുന്ന ജിതിന്റെ സുഹൃത്തുക്കൾ ഒടുവിൽ ജിതിനെ പൂർണമായും വിശ്വസിക്കുന്നു. പിന്നെ ഇവർ ഒരുമിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയാണ്. രഞ്ജിത് സാറിന്റെ രഹസ്യം അറിയാവുന്ന മറ്റൊരാൾ എന്ന നിലയിലും ജിതിനെപ്പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളെന്ന നിലയിലും ഷാജി സാറും ജിതിനോടൊപ്പം കൂടുന്നു. രണ്ട് പേരും ചേർന്ന് രഞ്ജിത് സാറിന്റെ രഹസ്യങ്ങൾ ഒളിപ്പിച്ച ബാഗ് സ്വന്തമാക്കുന്നു. ബാഗിൽ നിന്ന് പകിട കളിക്കുന്ന ഒരു പ്രത്യേക താരം ബോർഡും ഇവർക്ക് ലഭിക്കുന്നു.

Padakkalam Movie Review
അത് തുറക്കാൻ ശ്രമിക്കുപോൾ രഞ്ജിത് സാറും സ്ഥലത്തേതുകയാണ്. അവിടെ വെച്ചാണ് കഥയുടെ മറ്റൊരു ട്വിസ്റ്റ്. അത് പരകായ പ്രവേശമാണ്. രഞ്ജിത് സാറിന്റെ ആത്മാവ് ജിതിന്റെയും ജിതിന്റേത് ഷാജി ഷാജി സാറിന്റെയും ഷാജി സാറിന്റെ രഞ്ജിത് സാറിന്റെയും ശരീരത്തിൽ പരകായ പ്രവേശം നടത്തുന്നു. ഇതോടെയാണ് കഥ മറ്റൊരു ലെവലിൽ എത്തുന്നത്. ആകാംഷയും ട്വിസ്റ്റും എല്ലാത്തിനുമുപരി നിറയെ തമാശയും നിറച്ചാണ് പാക്കളം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഇതിനു സമാനമായ ചിത്രങ്ങൾ മുൻപും ഇറങ്ങിയിട്ടുണ്ട്. അനന്ദഭദ്രം, പപ്പൻ പ്രിയപ്പെട്ട പപ്പൻ, ഇതിഹാസ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകർ ഇരു കയ്യോടെയുമാണ് സ്വീകരിച്ചത്. പടക്കളത്തിന്റെ കാര്യത്തിലും മാറ്റമൊന്നും ഇല്ല. ഒരു നവാഗത സംവിധായകന്റെ ചിത്രമെന്ന് ഒരിക്കലും പറയാൻ കഴിയാത്ത തരത്തിലാണ് ചിത്രം പ്രേക്ഷകർക്കും അനുഭവപ്പെട്ടത് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ചിത്രത്തിലെ കോമഡി രംഗങ്ങളും എടുത്ത് പറയേണ്ടതാണ്. എല്ലാവരും തങ്ങളുടെ ബെസ്റ്റ് പെർഫോമൻസ് ആണ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. Padakkalam Movie Review

Also Read : സമൂഹത്തിന്റെ അവസ്ഥ പറഞ്ഞ കുടുംബ ചിത്രം; പലരെയും സ്വാധീനിച്ച പ്രിൻസ് ആൻഡ് ഫാമിലി.