prabhas has became more popular than sharuk khan: ഏറ്റവും കൂടുതൽ ജനപ്രീതിയുള്ളത് ബോളിവുഡ് നായകൻമാർക്കാണ് എന്ന പൊതുധാരണ നിലനിൽക്കുന്നുണ്ട്. എന്നാല്‍ ധാരണയെല്ലാം മാറി മറഞ്ഞിരിക്കുകയാണ്. തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ ജനപ്രീതിയില്‍ മുന്നേറുന്ന കാഴചയാണ് കണ്ടുവരുന്നത് . ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങളുടെ റാങ്കിംഗില്‍ നിന്നും മാറി പ്രഭാസും വിജയ്‍യും മുന്നേറിയിരിക്കുകയാണ്.
ഓര്‍മാക്സ് മീഡിയയാണ് ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ജൂണില്‍ രണ്ടാം സ്ഥാനമുണ്ടായിരുന്ന ബോളിവുഡ് താരം മൂന്നാമതായിരിക്കുന്നു. തെന്നിന്ത്യൻ താരം പ്രഭാസാണ് ജൂലൈയില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം ദളപതി വിജയ് ആണ് രണ്ടാം സ്ഥാനത്.
പ്രഭാസിന്റെ അടുത്തിറങ്ങിയ കല്‍ക്കി 2898 എഡി സിനിമയുടെ വമ്പൻ വിജയമാണ് ഇതിന് തുണയായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് . 1200 കോടിയോളമാണ് ആഗോളതലത്തില്‍ കല്‍ക്കി 2898 എഡി നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ പറയുന്നത് . രാജ്യമൊട്ടാകെ വലിയ സ്വീകാര്യത നേടാൻ താരത്തിന് ഇതിലൂടെ സാധിച്ചിട്ടുണ്ട്.ചിത്രത്തിൽ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ എന്നിവരെല്ലാം അണിനിരക്കുന്നുണ്ട്. ഇവർക്കിടയിൽ നിറഞ്ഞടാൻ പ്രഭാസിനു കഴിഞ്ഞു.
prabhas has became more popular than sharuk khan
ഇന്ത്യൻ സിനിമകളുടെ കളക്ഷനില്‍ മുൻനിരയിലെത്തിയിരിക്കുകയാണ് പ്രഭാസ്. ഇവരെ കൂടാതെ നാലാം സ്ഥാനത്ത് മഹേഷ് ബാബുവാണ് പട്ടികയില്‍ ഉള്ളത്. തൊട്ടുപിന്നലെ ജൂനിയര്‍ എൻടിആറുമുണ്ട്. ആറാമത് അക്ഷയ് കുമാറും തൊട്ടുപിന്നില്‍ അല്ലു അര്‍ജുനും ഇടമുണ്ട്. പിന്നിൽ സല്‍മാനും ഒമ്പതാമൻ നടൻ രാം ചരണും പത്താമത് തെന്നിന്ത്യയുടെ അജിത്തുമെത്തി. ഇതോടെ ആമിറിന് ഇടമില്ലതായി .