Prince And Family Ott Released : ഒരു മലയാള കുടുംബ ചിത്രത്തിന്റെ എല്ലാ എസ്സൻസും ചേർത്ത് പ്രധാനപ്പെട്ട ഒരു സമകാലിക വിഷയത്തെ ക്കുറിച്ച് ചർച്ച ചെയ്ത് കൊണ്ട് പുറത്ത് വന്ന അതിമനോഹര ചിത്രമായിരുന്നു പ്രിൻസ് ആൻഡ് ഫാമിലി. ഷാരിസ് മുഹമ്മദ് എഴുതി ബ്രിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത് പുറത്ത് വന്ന പ്രിൻസ് ആൻഡ് ഫാമിലിയെ ഇരു കയ്യോടെയുമാണ് മലയാള സിനിമ പ്രേക്ഷകർ സ്വീകരിച്ചത്. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇത് ജനപ്രിയ നായകനായ ദിലീപിന്റെ 150ആമത്തെ ചിത്രം ആണ് എന്നതാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ചിത്രം നിർമിച്ചത്. ചിത്രത്തിലൂടെ ഒരു പുതുമുഖ നായികയേയും കൂടി സിനിമ സമ്മാനിച്ചിട്ടുണ്ട്. റാണിയ റാണി ആണ് ചിത്രത്തിലെ നായിക. കൂടാതെ സിദ്ധിഖ്, ബിന്ദു പണിക്കർ, ധ്യാൻ ശ്രീനിവാസൻ, മഞ്ചു പിള്ള, ജോണി ആന്റണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. മൊത്തത്തിൽ നർമ്മം നിറച്ച ഒരു കുടുംബ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി.
സമൂഹത്തിന്റെ അവസ്ഥ പറഞ്ഞ കുടുംബ ചിത്രം
വലിയ ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെയും ആധുനിക രീതിയിലുള്ള സിനിമ പ്രൊമോഷനുകൾ ഇല്ലാതെയുമാണ് പ്രിൻസ് ആൻഡ് ഫാമിലി തിയേറ്ററിൽ എത്തിയത്. പ്രൊമോഷൻ വേണ്ട എന്നത് ദിലീപിന്റെ തീരുമാനം ആയിരുന്നു എന്നത് സംവിധായകൻ പറഞ്ഞിരുന്നു പതിവിന് വിപരീതമായി സിനിമ റിലീസ് ആയതിനു ശേഷമാണു സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളും പ്രൊമോഷനുകളും എല്ലാം നടന്നത്. അവകാശവാദങ്ങൾ ഉന്നയിക്കാതെ എത്തി. പ്രേക്ഷകരുടെ മൌത്ത് പബ്ലിസിറ്റി കൊണ്ട് വിജയിച്ച ഒരു സിനിമ കൂടിയാണ് പ്രിൻസ് ആൻഡ് ഫാമിലി. സിനിമയുടെ മറ്റൊരു പോസിറ്റീവ് ഇതിലെ നായിക ആയിരുന്നു. ഏയ്ഞ്ചൽ റാണി എന്ന യൂട്യൂബ് വ്ലോഗ്ഗറുടെ വേഷത്തിൽ റാണിയ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.തന്റെ ജീവിതം ഒളിയും മറയുമില്ലാതെ ആളുകളുടെ മുൻപിലേക്ക് എത്തിക്കുന്ന ലൈഫ്ടൈം വ്ലോഗ്ഗർമാരുടെ ജീവിതത്തിൽ ഉണ്ടാകുന്ന തിരിച്ചടികളും
പലരെയും സ്വാധീനിച്ച പ്രിൻസ് ആൻഡ് ഫാമിലി
ആധുനിക കാലത്ത് സോഷ്യൽ മീഡിയ വ്യൂസിനും വരുമാനത്തിനുമായി പുതുതലമുറ ജീവിതം തന്നെ കാഴ്ച വസ്തുവാക്കുന്നതുമെല്ലാം സിനിമയിൽ തുറന്ന് കാണിക്കുന്നുണ്ട്. അച്ഛനും അമ്മയും മൂന്ന് ആൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്. സിദ്ധിഖ് ആണ് ദിലീപിന്റെ അച്ഛന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് അമ്മയായി ബിന്ദു പണിക്കരും വേഷമിടുന്നു. വീട്ടിലെ മൂത്ത മകനാണ് ദിലീപ് രണ്ട് അനിയന്മാരുടെയും വിവാഹം കഴിഞ്ഞാണ് ദിലീപ് വിവാഹത്താനാകുന്നത്. കുടുംബത്തിന്റെ ഉത്തരവാദിത്തം എല്ലാം ഏറ്റെടുത്തു നടത്തുന്നത് പ്രിൻസ് ആണ്. പ്രിൻസ് ഒരു ഫാഷൻ ഡിസൈനർ കൂടിയാണ്. ഒരുപാട് കാത്തിരിപ്പിനു ശേഷമാണു പ്രിൻസ് തന്റെ ഭാര്യയായ എയ്ൻചൽ റാണിയെ കണ്ടെത്തുന്നത്. മാട്രിമോണിയൽ വഴിയാണ് ഇരുവരും കണ്ട് മുട്ടിയത്. എന്നാൽ ഇരുവരും രണ്ട് തരത്തിലുള്ള സ്വഭാവ പ്രകൃതികൾ ഉള്ള ആളുകളാണ്. പ്രിൻസ് കുടുംബത്തിനും ചുറ്റുമുള്ള മനുഷ്യർക്കുമെല്ലാം പ്രാധാന്യം നൽകി ജീവിക്കുന്ന ഒരു സാധാരണ
കുടുംബ നാഥനും എയ്ഞ്ചൽ സോഷ്യൽ മീഡിയ വ്യൂസിനും തന്റെ കരിയറിനും ഒക്കെ പ്രാധാന്യം നൽകുന്ന ഒരു ന്യൂ ജനറേഷൻ പെൺകുട്ടിയാണ്. തന്റെ പെണ്ണുകാണലും വിവാഹവും എന്തിനു ബന്ധുവിന്റെ മരണം പോലും സോഷ്യൽ മീഡിയയിലൂടെ വരുമാനമാക്കാൻ ശ്രമിക്കുന്ന എയ്ഞ്ചൽ പ്രിൻസിന്റെ ഫാമിലിയുടെ പല മൂല്യങ്ങളും കാണാതെ പോകുന്നുണ്ട്. പതിയെ പതിയെ ഇരുവരുടെയും കുടുംബ ജീവിതത്തിന്റെയും താളം തെറ്റുകയ്യും. സോഷ്യൽ മീഡിയ തന്നെ ഇവരുടെ ജീവിതത്തിൽ വില്ലനായി മാറുന്നതും കാണാം. യഥാർത്ഥത്തിൽ നാമെല്ലാം സോഷ്യൽ മീഡിയയിൽ കണ്ടു പരിചയപ്പെട്ട ഒരുപാട് പേരെ നമുക്ക് ഈ സിനിമയിലൂടെ കാണാൻ കഴിയും. മറ്റൊരു തരത്തിൽ സ്വാർത്ഥതയുടെ സോഷ്യൽ മീഡിയ ലോകം പ്രേക്ഷകർക്കും മുമ്പിൽ തുറന്നു വയ്ക്കുന്ന ഒരു സിനിമയാണ് പ്രിൻസ് ആൻഡ് ഫാമിലി. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തി നോക്കാനുള്ള ആളുകളുടെ ആകാംഷയും ഈ ആകാംക്ഷയെ മുതലെടുക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസെഴ്സിന്റെ മുതലെടുപ്പമെല്ലാമാണ് സിനിമ പറഞ്ഞു വെക്കുന്നുണ്ട്. Prince And Family Ott Released
Also Read : സിനിമ- സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം; ഇന്ന് നിർമാതാവ് എന്ന നിലയിൽ തിളങ്ങുന്നു..