ചലച്ചിത്ര അക്കാദമി പദവി ഏറ്റെടുക്കാമെന്ന് ഷാജി. എൻ കരുൺ !!

shaji n karun will be appointed as film academy chairman: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ആരെന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തമാകുന്നത്. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ.കരുണിനെ
പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നുണ്ട്. സർക്കാർ ആവശ്യപ്പെട്ടാൽ പദവി ഏറ്റെടുക്കാൻ തയാറെന്ന് അദ്ദേഹം പറഞ്ഞിരിക്കുകയാണ് . ഷാജി എൻ.കരുണിന് ചെയർമാൻ പദവി നൽകി കമലിനെ കെഎസ്എഫ്‌ഡിസി ചെയർമാൻ സ്ഥാനത്തേക്കു നിയോഗിക്കാൻ നീക്കമുണ്ടെന്നാണു ലഭിക്കുന്ന വിവരം. കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്കെ) മൂന്നു മാസമേ ഉള്ളു. അതിനാലാണ് ഷാജി എൻ.കരുണിനെ ഒരിക്കൽക്കൂടി ചെയർമാനായി പരിഗണിക്കാൻ സർക്കാർ ആലോചിക്കുന്നത്. ഷാജി എൻ.കരുൺ അസൗകര്യം അറിയിച്ചാൽ മാത്രം ഇനി മറ്റു പേരുകൾ പരിഗണിച്ചാൽ മതിയെന്നാണ് ഇപ്പോൾ തീരുമാനം.

ചലച്ചിത്ര അക്കാദമിക്ക് ആദ്യ വനിതാ ചെയർപഴ്സൻ എന്ന നിലയിൽ ബീനാ പോളിന്റെ പേര് പരിഗണിച്ചിരുന്നു. എന്നാൽ വിവിധ തലങ്ങളിൽനിന്നുയർന്ന എതിർപ്പ് സർക്കാരിനെ പിന്നോട്ടുവലിച്ചു. ബീനാ പോളിനെതിരെ സമൂഹമാധ്യമങ്ങളിൽ ക്യാംപെയ്നും ഉയർന്നു . അക്കാദമി അംഗമായിരിക്കെ ബീന സർക്കാരിനെതിരെ പ്രവർത്തിച്ചെന്ന് ഇടതുപക്ഷ അനുഭാവികളായ ചില ചലച്ചിത്ര പ്രവർത്തകർ പറഞ്ഞു . ബീനയ്ക്കു പകരം മറ്റൊരു വനിതയെ കണ്ടെത്താൻ സാധിക്കാത്തതും സർക്കാരിനെ വിഷമത്തിലാക്കി . നടി രേവതിയുടെ പേരു ചർച്ചയ്ക്കു വന്നിരുന്നു. എന്നാൽ ബിജെപി അനുഭാവിയാണ് അവർ എന്നായിരുന്നു ചിലർ ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ രാമക്ഷേത്രത്തെ അനുകൂലിചതായിരുന്നു ഉയർത്തി കാട്ടിയത്. സർക്കാർ തലത്തിൽ എന്നോട് ആരും സംസാരിച്ചിട്ടില്ല. സർക്കാർ ആവശ്യപ്പെട്ടാൽ സഹായിക്കാൻ ഒരുക്കമാണ്. ഐഎഫ്എഫ്കെ നടത്തുക എന്നതാണ് പ്രധാനം. ചലച്ചിത്ര മേളയുടെ നടത്തിപ്പിന് എല്ലാ സഹായങ്ങളും നൽകാൻ തയാറാണ്. ഞാനായിരുന്നു അക്കാദമിയുടെ ആദ്യ ചെയർമാൻ. അത്തരത്തിൽ തുടങ്ങിവച്ചതാണ് ചലച്ചിത്ര മേള. കഴിഞ്ഞതവണയും മേളയുടെ നടത്തിപ്പിനായി രഞ്ജിത്തിനെ ഞാൻ സഹായിച്ചിരുന്നു എന്നാണ് ഷാജി പറഞ്ഞത്. ഷാജി സർ മിടുക്കനാണ്. അദ്ദേഹം അക്കാദമി ചെയർമാൻ പദവിയിലേക്ക് എത്തിയാൽ സ്വാഗതം ചെയ്യുമെന്നും ചലച്ചിത്ര വികസന കോർപറേഷനിലേക്കു സർക്കാർ ക്ഷണിച്ചാൽ പോകാൻ തയാറാണ് എന്നും കമൽ പറഞ്ഞു.

shaji n karun will be appointed as film academy chairman

സർക്കാർ തലത്തിൽ ഞാനുമായി ചർച്ചകൾ നടന്നിട്ടില്ല. എന്നും സർക്കാരിനൊപ്പം നിൽക്കുന്ന ഒരാളാണ് താൻ അതേസമയം ചലച്ചിത്ര അക്കാദമിയിലേക്കു തിരിച്ചുപോകാൻ താൽപര്യമില്ല എന്ന് കമൽ പറഞ്ഞു. വ്യാഴാഴ്‌ച തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന മന്ത്രി സജി ചെറിയാൻ, ഷാജി എൻ.കരുണുമായി നേരിട്ടു സംസാരിച്ചേക്കുമെന്നാണു ലഭിക്കുന്ന വിവരം. ഇപ്പോൾ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കണ്ണൂരാണുള്ളത്. തിരുവനന്തപുരത്ത് രാത്രിയോടെ എത്തും . മന്ത്രി സംസാരിക്കുന്നെങ്കിൽ അദ്ദേഹവുമായി നാളെ സംസാരിക്കും എന്നും ഷാജി എൻ.കരുൺ പറഞ്ഞു

entertainmentmalayalam cinemashaji n karun will be appointed as film academy chairman
Comments (0)
Add Comment