ഹേമകമ്മിറ്റി റിപ്പോർട്ടിനു മുൻപ് ശോഭന പറഞ്ഞ വാക്കുകൾ വൈറൽ ആകുന്നു!!

shobhanas statement goes viral: ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌.നടിമാർക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവക്കാനുള്ള ഉർജമാണ് ഇത് പകർന്നു നൽകിയത്.മുതിർന്ന താരമെന്നോ ജൂനിയർ ആർട്ടിസ്റ്റ് എന്നോ ഭേതമില്ലാതെ പലരും തങ്ങളുടെ ദുരനുഭവം പറയാൻ മുന്നോട്ടു വന്നിരുന്നു. മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ശോഭന. നിരവധി ഹിറ്റുസിനിമകളുടെ ഉടമയാണവർ. സിനിമയെക്കാളേറെ നൃത്തത്തെയാണ് ശോഭന സ്നേഹിക്കുന്നത്. നൃത്ത പരിപാടികളിൽ ശോഭനയുടെ നൃത്തം ഒഴിച്ചുകൂടാൻ കഴിയാതെയായി മാറിക്കഴിഞ്ഞു. പുതുതലമുറയ്ക്ക് നൃത്ത ചുവടുകൾ പഠിപ്പിക്കുന്ന അധ്യാപികയാണ് ശോഭന ഇപ്പോൾ .

മലയാള സിനിമയിൽ ക്ഷണം ലഭിച്ചാൽ ശോഭന അഭിനയിക്കും എന്ന് താരം പറഞ്ഞിരുന്നു . അങ്ങനെ പിറന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. സിനിമാ ജീവിതത്തിൽ ശോഭനയും ദുരനുഭവം നേരിട്ടിട്ടുണ്ട്. ഇത് വേണ്ടത്ര തീവ്രതയോടെ കാണേണ്ടതുണ്ട്. വർഷങ്ങൾക്ക് മുൻപ് ശോഭന നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് . മലയാള സിനിമയിൽ ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ വെളുപ്പെടുത്തലുകൾക്കും വളരെ മുൻപേ സിനിമാ ലോകത്തു സ്ത്രീകൾക്ക് വസ്ത്രം മാറാൻ അനിവാര്യമായ സാഹചര്യം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞ താരം ശോഭനയാണ്.

ഒരിക്കൽ അമിതാഭ് ബച്ചൻ്റെ ഇടപെടൽ മൂലം തനിക്ക് നല്ല രീതിയിൽ വേഷം മാറാൻ കാരവനിൽ സ്ഥലം ലഭിച്ച കാര്യവും ശോഭന പറഞ്ഞിരുന്നു. ഇത് നടന്നത് ഗുജറാത്തിലായിരുന്നു . മറ്റൊരു സന്ദർഭത്തിലും നടിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ നേരം ദുപ്പട്ട ധരിച്ചു നിന്ന ശോഭനയിൽ നിന്നും ആ ദുപ്പട്ട നിർബന്ധപൂർവം എടുത്തു മാറ്റിയ ഒരു നിമിഷത്തിലൂടെയും അവർ കടന്നു പോയിട്ടുണ്ട്. അത് ഷോക്ക് ഏൽപ്പിച്ചുവെന്നും താരം പറയുന്നു.

shobhanas statement goes viral

സിനിമാ ജീവിതത്തിൽ 25 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ ശോഭന നൽകിയ ഒരു അഭിമുഖത്തിലാണ് ഈ വിവരം പുറത്തുവന്നത്. എന്തിനാണ് അങ്ങനെ ചെയതത് എന്ന കാര്യത്തിൽ ശോഭനയ്ക്ക് വ്യക്തത വന്നിട്ടില്ല. തമിഴ് സിനിമയിൽ അഭിനയിക്കാൻ പോയതായിരുന്നു ശോഭന അന്ന്. ഇത് സ്ത്രീകളെ മാനിക്കുന്നില്ല എന്നതിന് തെളിവാണോ എന്ന ചോദ്യത്തിന് അത് ചെയ്‌ത്‌ പുരുഷനല്ല സ്ത്രീയായിരുന്നു എന്നാണ് ശോഭന നൽകിയ മറുപടി. ഒരു പുരുഷന് അത്രയും സ്വാതന്ത്ര്യത്തോടെ ദുപ്പട്ട എടുത്തുമാറ്റാൻ സാധിക്കുമോയെന്നാണ് ശോഭനയുടെ മറുചോദ്യം. അമ്മാ ഈ ദുപ്പട്ടയൊന്നും വേണ്ടാ എന്ന് ഒരു സ്ത്രീ തന്റെയടുക്കൽ പറഞ്ഞതോടെ ഈ വിഷയം അക്കാലത്ത് ലഘൂകരിക്കപ്പെട്ടു പോയതായി ശോഭന പറയുന്നു. അതിനു ശേഷവും ഒട്ടനവധി തമിഴ് സിനിമകളിൽ ശോഭന അഭിനയിച്ചു .

entertainmentmalayalam cinemashobhanas statement goes viral
Comments (0)
Add Comment