sidharth and adithi speaks about their proposal: തമിഴ് , തെലുങ്ക് , ഹിന്ദി ഭാഷാ സിനിമ ഇൻഡസ്ട്രിയിൽ നിറഞ്ഞു നിക്കുന്ന ഇന്ത്യൻ നടനും അഭിനയത്തിന് പുറമേ, തിരക്കഥാകൃത്ത്, നിർമ്മാതാവ് , പിന്നണി ഗായകൻ എന്നീ നിലകളിലും പ്രമുഖനായ താരം സിദ്ധാർഥ് സൂര്യ നാരായണനും 2007ൽ തമിഴ് ചിത്രമായ സ്രിംഗാരം എന്ന ചിത്രത്തിലൂടെ ആരാധകർക്കിടയിൽ ശ്രദ്ധേയയായ നടിയും, ഗായികയുമായ അദിതി റാവു ഹൈദരിയും തങ്ങളുടെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രങ്ങളിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. 2021-ല്‍ പുറത്തിറങ്ങിയ ‘മഹാസമുദ്രം’ എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ഥും അദിതിയും ആദ്യമായി ഒന്നിക്കുന്നത്.
ആ സിനിമയുടെ സെറ്റില്‍ നിന്നാണ് പ്രണയം തുടങ്ങുനത്.പിന്നീട് ഇരുവരും ഒരുമിച്ചുള്ള നിരവധി റീലുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.ഇപ്പോൾ വോഗ് മാഗസിനായി താരങ്ങൾ നടത്തിയ ഫോട്ടോഷൂട്ടിനിടെ പങ്കുവെച്ച ഇരുവരുടെയും ലവ് സ്റ്റോറിയാണ് ആരാധകർക്കിടയിൽ വൈറലായി മാറിയിരിക്കുന്നത്. ജോലിയുടെ തിരക്കുമായി മുംബൈയിലും ചെന്നൈയിലുമായ താരങ്ങളുടെ ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പ് സ്റ്റോറിയുടെ ആരംഭത്തെകുറിച് അഥിതി പറഞ്ഞുതുടങ്ങിയതിങ്ങനെ, ഹൈദരാബാദില്‍ അദിതിയുടെ മുത്തശ്ശി തുടങ്ങിയ സ്‌കൂളില്‍വെച്ചാണ് സിദ്ധാര്‍ഥ് അദിതിയെ പ്രൊപ്പോസ് ചെയ്തത്.
‘എന്റെ മുത്തശ്ശി എനിക്ക് പ്രിയപ്പെട്ട വ്യക്തിയായിരുന്നു.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ എന്നെ വിട്ടുപോയി. ഹൈദരാബാദില്‍ മുത്തശ്ശിയുടെ പേരില്‍ സ്‌കൂളെല്ലാമുണ്ട്. അവര്‍ തന്നെ ഉണ്ടാക്കിയതാണ് ആ സ്‌കൂള്‍.ഒരു ദിവസം അത് കാണണമെന്ന് സിദ്ധാര്‍ഥ് എന്നോട് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും അവിടേക്കുപോയി. സ്‌കൂളിന്റെ മുറ്റത്തെത്തിയപ്പോള്‍ സിദ്ധാര്‍ഥ് ഒരു കാല്‍മുട്ട് നിലത്തുകുത്തിയിരുന്നു. നിനക്ക് എന്ത് പറ്റിയെന്നും ആരുടെ ഷൂ ലെയ്‌സാണ് അഴിഞ്ഞു പോയതെന്നും ഞാന്‍ ചോദിച്ചു. അത് ശ്രദ്ധിക്കാതെ സിദ്ധാര്‍ഥ് എന്നോട് സംസാരിക്കാന്‍ തുടങ്ങി.
sidharth and adithi speaks about their proposal
അദൂ.. ഞാന്‍ പറയുന്നത് കേള്‍ക്ക്..’ എന്ന് പറഞ്ഞ് മോതിരം എന്റെ നേര്‍ക്കുനീട്ടി. ഞാന്‍ യെസ് പറഞ്ഞു. എന്റെ കുട്ടിക്കാലത്ത് എനിക്ക് ഏറ്റവും ഏറെ സ്ഥലത്തുവെച്ച് എന്നെ പ്രൊപ്പോസ് ചെയ്യണമെന്ന് സിദ്ധാര്‍ഥിന്റെ ആഗ്രഹമായിരുന്നു. ഒപ്പം എന്റെ മുത്തശ്ശിയുടെ അനുഗ്രഹം വേണമെന്നതും.’-അദിതി അഭിമുഖത്തില്‍ വ്യക്തമാക്കി. നേരത്തെ വിവാഹിതരായിരുന്ന ഇരു താരങ്ങളും മുൻ പങ്കാളികളിൽ നിന്നും വേർപിരിഞ്ഞു രണ്ടാം വിവാഹത്തിലൂടെയാണ് വീണ്ടും ദാമ്പത്യ ജീവിതത്തിനു തുടക്കമിടുന്നത്.