കൂലിയിലെ സൂപ്പർ ഡാൻസിന് പിന്നാലെ പുതിയ കാർ; സന്തോഷം ഇരട്ടിയാക്കി കൂലി..!! | Soubin Shahir New Car
Soubin Shahir New Car : വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളെ അമ്പരിപ്പിച്ചിട്ടുള്ള താരമാണ് സൗബിൻ ഷാഹിർ. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്ന് വന്ന താരം പിന്നീട് മലയാള സിനിമയിലെ നിറ സാന്നിധ്യം ആയി മാറുകയായിരുന്നു. കൊച്ചി ഭാഷയിലുള്ള സംസാര ശൈലിയും കോമഡി രംഗങ്ങൾ അപാരമായി അഭിനയിച്ച ഫലിപ്പിക്കാനുള്ള കഴിവും എല്ലാം ആണ് തരത്തിനു മലയാളികളുടെ ഇടയിൽ സ്വീകാര്യത നേടിക്കൊടുത്തത്. തുടക്കത്തിൽ ചെറിയ റോളുകളിൽ ആയിരുന്നു എങ്കിലും പിന്നീടങ്ങോട്ട് നായകനായും താരം സ്‌ക്രീനിൽ തിളങ്ങി. സുഡാനി ഫ്രം നൈജീ രിയ ആണ് സൗബിൻ നായകനായി എത്തിയ ആദ്യ ചിത്രം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡും താരം സ്വന്തമാക്കി. പ്രേമം കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്.
കൂലിയിലെ സൂപ്പർ ഡാൻസിന് പിന്നാലെ പുതിയ കാർ

എടുത്തു പറയേണ്ടുന്ന നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും സൗബിനെ മലയാളികൾ ഓർക്കുന്നത് അമ്പിളി എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ തന്നെ ആയിരിക്കും കോമഡി മാത്രമല്ല തനിക്ക് വഴങ്ങുന്നത് എന്ന് താരം തെളിയിച്ച ഒരു ചിത്രം ആയിരുന്നു അമ്പിളി. ഫീൽ ഗുഡ് മൂവി എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന അമ്പിളിയിൽ ഒരു ഫീൽ ഗുഡ് അഭിനയമാണ് താരം കാഴ്ച വെച്ചത്. മറ്റൊരു ജനപ്രിയ ചിത്രം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ആയിരുന്നു. മിക്കവാറും എല്ലാ ന്യൂ ജനറേഷൻ മൂവികളുടെയും ഒരു പാർട്ട് ആയിരുന്ന താരം. മികച്ച കലാ പ്രാധാന്യം ഉള്ള ചിത്രങ്ങളിലും വളരെ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. നടൻ മാത്രമല്ല നിർമ്മാതാവ് കൂടിയാണ് താരം ഇപ്പോൾ. മലയാള സിനിമയുടെ അഭിമാനമായി മാറിയ മഞ്ഞുമൽ ബോയ്സിന്റെ നിർമ്മാതാവ് കൂടിയാണ് സൗബിൻ. ചിത്രത്തിൽ താരത്തിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ഏറ്റവുമൊടുവിൽ
സന്തോഷം ഇരട്ടിയാക്കി കൂലി..!! | Soubin Shahir New Car

ഇതാ സാക്ഷാൽ രാജനീകാന്തിന്റെ കൂലിയിൽ വില്ലനായി എത്തി താരം തന്റെ അഭിനയ ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സിലൂടെയാണ് താരം തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടിയത്. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ സൗബിൻ അഭിനയിച്ച മോണിക്ക എന്ന ഗാനം വൈറലായിരുന്നു. താരത്തിന്റെ മികച്ച ഡാൻസ് പെർഫോമൻസ് ചിത്രം ഇറങ്ങുന്നതിനു മുമ്പ് തന്നെ ഏറെ അഭിനന്ദനങ്ങൾ നേടി കൊടുത്തിരുന്നു. ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത കൂലിയുടെ വൻ വിജയത്തിന് ശേഷം ഇപോഴിതാ ഒരു ആഡംബര വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് സൗബിൻ ഷാഹിർ. 3.26 കോടിയുടെ BMW XM ആണ് താരത്തിന്റെ ഗാരെജിലെ പുതിയ അതിഥി. BMW XM-ന്റെ എക്‌സ്-ഷോറൂം വില 2.60 കോടി രൂപയാണ്. രജിസ്‌ട്രേഷൻ, ഇൻഷുറൻസ്, റോഡ് ടാക്സ് എന്നിവ ചേർന്നാൽ കൊച്ചിയിലെ ഓൺ-റോഡ് വില 3.26 കോടി രൂപ വരും.
Soubin Shahir New Car

ഇൻഷുറൻസ് മാത്രം 6.72 ലക്ഷം രൂപ. വലിയ “കിഡ്‌നി ഗ്രിൽ”, ട്വിൻ LED ഹെഡ്‌ലാമ്പുകൾ, 22-ഇഞ്ച് അലോയ് വീലുകൾ, ‘L’ ഷേപ്പ് LED ടെയിൽലാമ്പുകൾ, വേർട്ടിക്കൽ എക്‌സോസ്റ്റ് ടിപ്പുകൾ എന്നിവയാണ് SUV-യുടെ ഹൈലൈറ്റുകൾ. 23-ഇഞ്ച് വീലിലേക്കുള്ള അപ്ഗ്രേഡ് സൗകര്യവും ഉണ്ട്. ഇന്റീരിയറിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും, റെഡ് M മോഡ് ബട്ടണും, ആംബിയന്റ് ലൈറ്റുകളും, പ്രീമിയം സൌണ്ട് സിസ്റ്റവും, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോളും, ADAS സകൂലിയില്ഷാ സാങ്കേതികവിദ്യകളും ഉൾപ്പെടുത്തിയിരിക്കുന്നു. 4.4 ലിറ്റർ ട്വിൻ-ടർബോ V8 എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന ഹൈബ്രിഡ് സംവിധാനമാണ് XM-ന്റെ കരുത്ത്. 653 bhp പവർ, 800 Nm ടോർക്ക് എന്നിവ നൽകുന്ന SUV 8-സ്പീഡ് ഓട്ടോമാറ്റിക്കിലാണ് പ്രവർത്തിക്കുന്നത്. EV മോഡിൽ ഏകദേശം 88 കിലോമീറ്റർ റേഞ്ചും നൽകും. കൊച്ചിയിൽ നടന്ന ഡെലിവറി ചടങ്ങിൽ താരത്തിന്റെ കുടുംബവും സുഹൃത്തുക്കളും പങ്കെടുത്തു. സോഷ്യൽ മീഡിയയിലൂടെ വൈറലായി ചിത്രങ്ങൾക്ക് ആശംസകളുമായി നിരവധി ആരാധകരാണ് എത്തിയത്. Soubin Shahir New Car
Also Read : ഇരട്ടി സന്തോഷവുമായി ഫഹദ് നസ്രിയ; ഫഹദിന്റെ കാർ കളക്‌ഷനിലേക്ക് പുതിയ കാർ കൂടി..