മിനി കൂപ്പർ കൺട്രിമാൻ ഇലക്ട്രിക് JCW ഇനി ഉണ്ണിയുടെ സ്വന്തം; മസിൽഅളിയന്റെ വാഹന നിരയിലേക്ക് അവൻ എത്തി..!! | Unni Mukundan New Car
Unni Mukundan New Car : കേരളത്തിലെ ആദ്യ മിനി കൂപ്പർ കൺട്രിമാൻ ഇലക്ട്രിക് JCW പാക്ക് സ്വന്തമാക്കി ഉണ്ണി മുകുന്ദൻ കൂടെ ലാൻഡ് റോവർ ഡിഫൻഡറും. മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. മലയാളികളുടെ സ്വന്തം മസിൽ മാൻ ആയി അറിയപ്പെടുന്ന താരം നിരവധി മനോഹര ചിത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. 2011ൽ റീലീസ് ആയ ബോംബെ മാർച്ച് 11 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചത്. തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രമാണ് തരത്തിനു മലയാളികളുടെ ഇടയിൽ സ്വീകാര്യത നേടിക്കൊടുത്ത ചിത്രം. താരത്തിന്റ അവഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം മല്ലു സിങ്ങിലേതാണ്. നായകനായി മാത്രമല്ല വില്ലനായും താരം സിനിമകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഈയടുത്ത് ഇറങ്ങിയ മാളികപ്പുറവും തരത്തിനു ഒരുപാട് ആരാധകരെ നേടിക്കൊടുത്തിരുന്നു.
മിനി കൂപ്പർ കൺട്രിമാൻ ഇലക്ട്രിക് JCW ഇനി ഉണ്ണിയുടെ സ്വന്തം

മാർക്കോ ആണ് താരത്തിന്റെ അവസാനം ഇറങ്ങിയ ചിത്രഒരുപാട് വിവാദങ്ങൾക്കിടയിലും ഒരു വലിയ വിഭാഗം പ്രേക്ഷകരുടെ പിന്തുണ മാർകോയ്ക്ക് ലഭിച്ചിരുന്നു. മലയാളത്തെ കൂടാതെ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിക്കാൻ ഉണ്ണി മുകുന്ദനു കഴിഞ്ഞു. അഭിനയത്തിൽ മാത്രമല്ല സിനിമ നിർമ്മാണത്തിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ബോഡി ബിൽഡിങ് ആണ് താരത്തിന്റെ പ്രധാന വിനോദം. ബോഡി ബിൽഡിങ്ങിനോടൊപ്പം ഉണ്ണിമുകുന്ദൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന മറ്റൊന്നാണ് വാഹനങ്ങൾ. തന്റെ വണ്ടി പ്രേമത്തേക്കുറിച്ച് താരം തന്നെ പല സ്ഥലങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടിലേക്ക് വരുന്ന രണ്ട് പുതിയ അതിഥികളെ ആരാധകർക്ക് പരോച്ചപ്പെടുത്തി തന്നിരിക്കുകയാണ് താരം.തന്റെ വാഹനശേഖരത്തിലേക്ക് ചേർത്ത രണ്ട് വണ്ടികളാണ് താരം തന്റെ ആരാധകാരുമായി പങ്ക് വെക്കുന്നത്.
മസിൽഅളിയന്റെ വാഹന നിരയിലേക്ക് അവൻ എത്തി..!! | Unni Mukundan New Car

ഒരേ ദിവസം തന്നെ രണ്ട് പ്രീമിയം എസ്‌യുവികളെയാണ് താരം സ്വന്തമാക്കിയത്. ഇതിലെ പ്രധാന ആകർഷണം കേരളത്തിൽ ആദ്യമായി എത്തിച്ചേരുന്ന മിനി കൂപ്പർ കൺട്രിമാൻ ഇലക്ട്രിക് JCW പാക്ക് ആണ്. രാജ്യത്ത് വെറും 20 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിചിട്ടുള്ള ഈ മോഡൽ, കേരളത്തിൽ ആദ്യമായി സ്വന്തമാക്കിയത് ഉണ്ണി മുകുന്ദനാണ്. കൂടാതെ, കരുത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകമായ ലാൻഡ് റോവർ ഡിഫൻഡർ 110 HSE (പെട്രോൾ) വകഭേദവും താരം സ്വന്തമാക്കി. ഏകദേശം 62 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വില വരുന്ന കൂപ്പർ കൺട്രിമാൻ ഇലക്ട്രിക്, ഡ്യുവൽ മോട്ടോർ, ഓൾ-വീൽ ഡ്രൈവ് സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന മോഡലാണ്. 313 bhp പവർ ഈ വാഹനത്തിന് ലഭ്യമാണ്. വെറും 5.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 km/h വരെ വേഗതയും കൈവരിക്കാൻ ഈ വാഹനത്തിന് കഴിയും. 66.5 kWh ബാറ്ററി പാക്ക് ഉപയോഗിക്കുന്നതിനാൽ, ഒരു ചാർജിൽ പരമാവധി 462 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും. 130 kW DC ഫാസ്റ്റ് ചാർജിങ് സൗകര്യവും ഇതിന് ലഭ്യമാണ്.
Unni Mukundan New Car

ഇതിലൂടെ വെറും 30 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാം. അതേസമയം, ഏകദേശം 1.09 കോടി രൂപ (എക്‌സ്‌ഷോറൂം) വില വരുന്ന ലാൻഡ് റോവർ ഡിഫൻഡർ 110 HSE ശക്തിയും ആഡംബരവും സമന്വയിപ്പിച്ച എസ്‌യുവിയാണ്. 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 296 bhp പവർ, 400 Nm ടോർക്ക് എന്നിവയാണ് പ്രധാന സവിശേഷതകൾ. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ്, ഓൾ-വീൽ ഡ്രൈവ് സംവിധാനം, അഡ്വാൻസ്ഡ് സസ്പെൻഷൻ എന്നിവ ഉപയോഗിച്ച് നഗരയാത്രകൾക്കും കടുപ്പമുള്ള ഓഫ് റോഡ് യാത്രകൾക്കും ഒരുപോലെ അനുയോജ്യമാണ്. വിശാലമായ ഇൻടീരിയർ, പ്രീമിയം ഇൻഫോടെയിൻമെന്റ് സംവിധാനങ്ങൾ, സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവയാണ് വാഹനത്തിന്റെ മറ്റൊരു ഹൈലൈറ്റ്. കേരളത്തിലെ ആദ്യ കൂപ്പർ കൺട്രിമാൻ ഇലക്ട്രിക് JCW പാക്കും കരുത്തിന്റെ പ്രതീകമായ ഡിഫൻഡർ 110-വും ഒരുമിച്ച് സ്വന്തമാക്കിയ അദ്ദേഹത്തിന്റെ പുതിയ ഗാരേജ്, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. Unni Mukundan New Car
Also Read : പരിമിതികളെ അവസരങ്ങളാക്കി മുന്നേറുന്ന താരം; ഇദ്ദേഹത്തിന്റെ പുതിയ വാഹനം പരിചയപ്പെടാം..