ഓർമ്മകളും സ്നേഹവും നിറഞ്ഞ സ്വർഗം; ആഹാനയുടെ പ്രിയപ്പെട്ട വീട്..!! | Ahaana Krishna Home Tour
Ahaana Krishna Home Tour : ഓർമ്മകളും സ്നേഹവും നിറഞ്ഞ ആഹാനയുടെ പ്രിയപ്പെട്ട വീട്. മലയാള സിനിമ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സിനിമാതാരം എന്നതിലുപരി സോഷ്യൽ മീഡിയ താരങ്ങളുടെ ഒരു വീടാണ് ഇന്ന് മലയാളികൾക്ക് കൃഷ്ണകുമാറിന്റേത്. ഒരുപിടി നല്ല കഥാപാത്രങ്ങളുമായി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നായിക താരമാണ് അഹാന കൃഷ്ണ. സിനിമയിൽ അത്ര ആക്റ്റീവ് അല്ലെങ്കിൽ പോലും അഹാനയുടെ സഹോദരിമാരും മലയാളികൾക്ക് ഏറെ പരിചിതരായ മുഖങ്ങളാണ്. കൃഷ്ണകുമാറിനും സിന്ധു കൃഷ്ണക്കും നാല് പെൺമക്കളാണ് ഉള്ളത് അതിൽ മൂത്തമകളാ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്. ആനയ്ക്ക് താഴെ ദിയയും അതിനു താഴെ ഇഷാനിയും ഏറ്റവും ഇളയതായി ഹൻസികയും ഉണ്ട്. പെൺകുട്ടികൾ ജനിക്കുന്നത് തന്നെ ബുദ്ധിമുട്ടായി കാണുന്ന ഒരു നാട്ടിൽ എല്ലാവർക്കും മാതൃകയാണ് ഈ കുടുംബം.
ഓർമ്മകളും സ്നേഹവും നിറഞ്ഞ സ്വർഗം
അതിനു കാരണം തന്റെ നാല് പെൺമക്കളെയും അഭിമാനത്തോടെ വളർത്തി വലുതാക്കിയ കൃഷ്ണകുമാറും സിന്ധു കൃഷ്ണകുമാറുമാണ് വീട്ടിലുള്ള നാലുപേർക്കും യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് വളരെ സുപരിചിതമാണ് ഒരു ഹോം ടൂർ വീഡിയോയുമായി ഇരിക്കുകയാണ്. സ്ത്രീ എന്നാണ് ഇവരുടെ മനോഹരമായ വീടിന്റെ പേര്. 2007ലാണ് ഈ വീട്ടിൽ താമസം തുടങ്ങിയത്. തങ്ങളുടെ വളരെ ചെറിയ പ്രായത്തിൽ ഈ വീട്ടിൽ വന്നത് തൊട്ടുള്ള ഓർമ്മകൾ തന്റെ വീഡിയോയിലൂടെ അഹാന പങ്കുവെക്കുന്നുണ്ട്. വീഡിയോ തുടങ്ങുന്നത് സ്ത്രീ എന്ന വീടിന്റെ പേരിനെക്കുറിച്ച് പറഞ്ഞതാണ്. സ്ത്രീയെന്ന പേരിടാൻ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ഇവിടെ ഒരു സ്ത്രീ ഭൂരിപക്ഷമുള്ള വീടാണ്. തന്റെ അച്ഛൻ ഒഴിച്ചാൽ ബാക്കിയെല്ലാം ഈ വീട്ടിലുള്ളത് സ്ത്രീകളാണ് എന്നാണ് അഹാന പറയുന്നത്. പിന്നെ മറ്റൊരു കാരണം കൃഷ്ണകുമാറിന് പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുത്ത സ്ത്രീ എന്ന സീരിയലിന്റെ ഓർമ്മയ്ക്കാണ് ഈ വീടിന് ആ പേരിട്ടതെന്നാണ്.

ആഹാനയുടെ പ്രിയപ്പെട്ട വീട്..!! | Ahaana Krishna Home Tour
ഈ വീടിന്റെ മറ്റൊരു പ്രത്യേകത ഈ വീടിന്റെ ചുമരുകൾ നിറച്ചിരിക്കുന്നത് അവരുടെ പ്രിയപ്പെട്ട ഓർമ്മകൾ കൊണ്ടാണ് എന്നുള്ളതാണ് ചെറുപ്പം മുതലുള്ള എല്ലാവരുടെയും ഫോട്ടോകളും അവരുടെ നല്ല നിമിഷങ്ങളും എല്ലാമാണ് ചിത്രങ്ങളായി പതിച്ചിരിക്കുന്നത്. ഒരുപാട് പ്രത്യേകതകൾ ഒന്നും ആവശ്യപ്പെടാത്ത സാധാരണ ഒരു സിറ്റൗട്ടാണ് വീടിനുള്ളത്. ഓരോ മുറിയും ഇവർ ഓരോ നിറത്തിന്റെ പേരാണ് വിളിക്കുന്നത്. ഓറഞ്ച് റൂം ബ്ലാക്ക് റൂം എന്നിങ്ങനെ. ഫോട്ടോഗ്രാഫുകൾ നിറഞ്ഞ ഈ വീട് യഥാർത്ഥത്തിൽ ഓർമ്മകൾ കൊണ്ടാണ് പണിതിരിക്കുന്നത് എന്നാണ് തോന്നുക. വീടിന്റെ ഏറ്റവും വലിയ ആകർഷണം ഇവരുടെ ഗാർഡൻ ആണ്. മനോഹരമായി ഈ ഗാർഡൻ അച്ഛന്റെ അധ്വാനമാണെന്നാണ് അഹാന പറയുന്നത്. റമ്പൂട്ടാനും മാങ്കോസ്റ്റിനും നിറഞ്ഞതാണ് ഇപ്പോൾ ഈ ഗാർഡൻ. കൂടാതെ വർഷങ്ങളായി ഈ വീട്ടിൽ താമസിക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ ഓരോ മുക്കിലും മൂലയിലും വരെ.

Ahaana Krishna Home Tour
പഴയ ഓർമ്മകൾ നിറഞ്ഞിട്ടുണ്ടെന്നും അഹാന പറയുന്നു. കുട്ടികൾ ആയിരുന്നപ്പോൾ തങ്ങളുടെ റൂം ആയിരുന്ന ഒരു കിഡ്സ് റൂം വീഡിയോയിൽ അഹാന കാണിക്കുന്നുണ്ട് m അത് ചെറുപ്പത്തിലെ കളിപ്പാട്ടങ്ങൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. കൂടാതെ ആഹാനയുടെയും സഹോദരിമാരുടെയും ചെറുപ്പത്തിലേ ഫോട്ടോയാണ് ഭിത്തിയിൽ പതിപ്പിച്ചിരിക്കുന്നത്. മറ്റൊരു പ്രധാന കാഴ്ച വീടിന്റെ ഈയടുത്ത് റെനോവേറ്റ് ചെയ്ത അടുക്കളയാണ്. ഒരു മോഡേൺ കിച്ചൺ ആയാണ് അടുക്കളയെ ഒരുക്കിയിരിക്കുന്നത്. എല്ലാവരും വ്ലോഗേ ഴ്സ് ആയത് കൊണ്ട് തന്നെ വീടിനു ഒരു സ്റ്റുഡിയോ റൂമും ഉണ്ട്. ഒരുപക്ഷേ ഈ വീടിന്റെ ഓരോ ഭാഗവും മലയാളികൾക്ക് ഏറെ പരിചിതമായിരിക്കും. അതിന്റെ പ്രധാനപ്പെട്ട കാരണം ഇവരുടെ ബ്ലോഗുകളിലൂടെ എല്ലാം എപ്പോഴും കാണുന്നു എന്നതാണ്. എങ്കിലും വളരെ മനോഹരമായാണ് അഹാന ഇപ്പോൾ തന്റെ വീടിന്റെ മുഴുവനായുമുള്ള ഒരു ഡോക്യുമെന്ററി ആളുകൾക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷെ കുറെ വർഷങ്ങൾക്ക് ശേഷം ഈ വീട് ഇല്ലാതായാലും ഈ ഡോക്യൂമെന്റേഷൻ ഉണ്ടാകുമല്ലോ എന്നാണ് താരം പറയുന്നത്. Ahaana Krishna Home Tour

Also Read : മലയാളത്തിന്റെ പ്രണയ ജോഡി; ഇന്നും നിലക്കാത്ത സ്നേഹ ബന്ധത്തിന്റെ മാതൃക..