Gouri Lakshmi Home Tour : ആർട്ടിസ്റ്റിന്റെ ആർട്ടിസ്റ്റിക് ആയ ഒരു വീട്. അങ്ങനെ വേണം ഗൗരി ലക്ഷ്മിയുടെ വീടിനെ വിശേഷിപ്പിക്കാൻ. മലയാളികളുടെ യുവ ഗായിക ലേറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗായികയാണ് ഗൗരിലക്ഷ്മി. മുറിയിലെ ഗായകരിൽ വളരെ മികച്ചതായി എന്ന് വിശേഷിപ്പിക്കാവുന്ന ഗൗരിലക്ഷ്മി ഗായിക മാത്രമല്ല ഒരു ഗാനരചയിതാവ് കൂടിയാണ്. പാട്ടുകൾ വെറൈറ്റി ആയി പ്രസന്റ് ചെയ്യുന്ന താരത്തിന്റെ പെർഫോമൻസ് ആളുകൾ കോമ പ്രത്യേകിച്ച് യുവാക്കൾ ഇരുകൈയോടെയും ആണ് സ്വീകരിച്ചത്. ആലപ്പുഴയിലാണ് താരം ജനിച്ചത്. ത്രിപുണിതുറ ആർ എൽ വി കോളജിൽ നിന്ന് സംഗീതത്തിൽ ബിരുദവും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഗൗരി ലക്ഷ്മി സിനിമ ലോകത്തേക്ക് കടന്ന് വന്നത് തന്റെ പതിനഞ്ചാം വയസിലാണ്. കാസനോവ എന്ന ചിത്രത്തിലെ സഖിയെ എന്ന ഗാനം ഗൗരി ലക്ഷ്മിയാണ് രചിച്ചത്. പതിമൂന്നാം വയസിലാണ് താരം ഈ പാട്ട് എഴുതിയത്.
സ്ത്രീ ജീവിതത്തെ തുറന്നു കാട്ടുന്ന ഗായിക
സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗാനരചയിതാവ് എന്ന നിലയിൽ ഗൗരി അതോടു കൂടി തന്നെ മലയാളികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. സംഗീത സംവിധായകൻ പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായക രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു. എങ്കിലും താരത്തിന്റെ സംഗീത ജീവിതത്തിനു ഒരു വലിയ ശ്രദ്ധ നേടിക്കൊടുത്തത് ഗോദ എന്ന ചിത്രത്തിലെ ആരോ നെഞ്ചിൽ എന്ന് തുടങ്ങുന്ന ഗാനമാണ്. പിന്നീട് സ്വതന്ത്ര മ്യൂസിക് വീഡിയോകളിലൂടെയും നിരവധി മലയാള ഗാനങ്ങളിലൂടെയും ഒക്കെയാണ് താരം പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. സംഗീതത്തിലെന്ന പോലെ ജീവിതത്തിലും വളരെ ക്രീയേറ്റീവ് ആണ് ഗൗരി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് താരത്തിന്റെ വീട്. ഒരു വീട് എന്നതിലുപരി തന്റെ എല്ലാ ക്രീറ്റിവിറ്റിയും കൊണ്ട് നിർമ്മിച്ച ഏറ്റവും മനോഹരമായ ഒരു ഇടം എന്ന് ഗൗരിയുടെ ഈ വീടിനെ വിശേഷിപ്പിക്കാവുന്നതാണ്.
ഗൗരി ലക്ഷ്മിയുടെ പുതിയ വീട് നോക്കൂ..!! | Gouri Lakshmi Home Tour
മോഡേൺ വീടെന്ന് പറയാമെങ്കിലും പഴമയുടെ അന്തരീക്ഷവും കുറെ യേറെ കുറവുകളും എല്ലാം നിറഞ്ഞ വീടാണ് ഇത്. കുറവുകൾ എന്ന് എടുത്ത് പറയാൻ മറ്റൊരു കാരണം ഉണ്ട്. അത് വീടിനുള്ളിൽ ഉള്ള ഒരു ഭിത്തി ആണ്. ബോധപൂർവം ആ ഭിത്തി ഇമ്പെർഫെക്ട് ആയി നിർമ്മിച്ചതാണെന്ന് ഗൗരി തന്നെ പറഞ്ഞിരുന്നു. മനോഹരമായ ചിത്രങ്ങളും അലങ്കാരം വസ്തുക്കളും കൊണ്ട് നിറച്ച ഈ വീട് ഒറ്റ നോട്ടത്തിൽ ഒരു കഫെ പോലെയോ ഒരു ആർട്ടിസ്റ്റിക് മ്യൂസിയം പോലെയോ ഒക്കെ നമുക്ക് തോന്നും. ഗൗരി തന്റെ പാട്ടുകൾ ഒക്കെ എഴുതാനും പ്രാക്ടീസ് ചെയ്യാനും തിരഞ്ഞെടുക്കുന്ന സ്ഥലം കൂടിയാണ് ഇത്. ചെറിയൊരു അടുക്കളയാണ് വീടിനുള്ളത്. കൂടുതൽ ആകർഷകം ആകുന്നത് ഡൈനിങ് സ്പേസ് ആണ്. അതിനു കാരണം വീടിനു പുറത്താണ് ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത് എന്നതാണ്. അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയാൽ നമ്മൾ എത്തുന്നത് ഡൈനിങ് സ്പേസിലേക്കാണ്.
Gouri Lakshmi Home Tour
പ്രകൃതിയോടിണങ്ങിയ സ്പേസ് ആണിത്. വീടും അങ്ങനെ തന്നെയാണെന്ന് പറയാം. മുകളിലത്തെ ഫ്ലോറും മനോഹരമായ ഒരിടമാണ്. കൂടുതൽ മനോഹരം ഭീത്തിയിലെ ചിത്രങ്ങളാണ്. മനോഹരമായ ലൈറ്റിങ്ങും മികച്ച പ്ലേസ്മെന്റും ഒക്കെയാണ് ചിത്രങ്ങളുടെ ഭംഗി കൂട്ടുന്നത് എന്നതാണ് സത്യം. കോവിഡ് സമയത്താണ് ഈ വീടിന്റെ പണി നടക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ റെഫർ ചെയ്തും തങ്ങളുടെ ക്രിയേറ്റിവിറ്റി യൂസ് ചെയ്തും ഒക്കെയാണ് ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്നാണ് ഗൗരി പറയുന്നത്. ഇപ്പോൾ മറ്റൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗൗരി. ഈ മനോഹരമായ വീട് സ്റ്റേക്കേഷനു വേണ്ടി തുറന്ന് കൊടുക്കാൻ ഇരിക്കുകയാണ് താരം. ഫാമിലിക്കോ കപ്പിൾസിനോ ഫ്രണ്ട്‌സിനോ ആർക്ക് വേണമെങ്കിലും ഇവിടെ വന്ന് താമസിക്കാം. ഉടനെ തന്നെ വീട് അതിനായ് തുറന്ന് കൊടുക്കും എന്നാണ് ഗൗരി പറയുന്നത്. Gouri Lakshmi Home Tour
Also Read : സ്വപ്ന സാക്ഷാത്കാര നിമിഷം; നടി ശിവദയുടെ പുതിയ വീട്.