സ്വപ്ന സാക്ഷാത്കാര നിമിഷം; നടി ശിവദയുടെ പുതിയ വീട്..!! | Shivada Home Tour
Shivada Home Tour : മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശിവദ. കേരള കഫെ എന്ന ചിത്രത്തിലൂടെ അഭിനേരംഗത്തെ കടന്നുവന്ന ശിവദ ആദ്യമായി നായികയായി എത്തിയത് ഫാസിൽ ചിത്രമായ ലിവിൻ ടുഗതറിൽ ആണ്. ഏറെക്കാലം അവതാരകയും താരം തിളങ്ങി. 2015 പുറത്തിറങ്ങിയ ജയസൂര്യ ചിത്രം സു സുധി വാത്മീകത്തിലെ നായികയായ കല്യാണിയായി എത്തിയപ്പോഴാണ് താരത്തിന് മലയാളത്തിൽ കൂടുതൽ സ്വീകാര്യത ലഭിച്ചത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ വലിയൊരു ഫാൻബേസ് തന്നെ ശിവദ സ്വന്തമാക്കിയിരുന്നു. വിവാഹശേഷവും താരം സിനിമയിൽ ആക്റ്റീവ് ആയി തന്നെ നിന്നിരുന്നു. പിന്നീട് സീറോ, ഇടി, അച്ചായൻസ്, വല്ലവനക്കും വല്ലവൻ ഇരവക്കാലം, നെടുച്ചാലെ ശിക്കാരിശംഭു, ജവാനും മുല്ലപ്പൂവും, സുമതി വളവ് തുടങ്ങിയ ചിത്രങ്ങളിലും നായികയായി തിളങ്ങി. ലൂസിഫർ ടോവിനും താരം ഒരു കാമിയോ റോളിൽ എത്തിയിരുന്നു. കൂടാതെ നിരവധി ഫോട്ടോ ഷൂട്ടുകളിലൂടെയും താരം നിരസാനിധ്യമായി നിന്നു.
സ്വപ്ന സാക്ഷാത്കാര നിമിഷം
തമിഴ്‌നാട്ടിലെ തിരിച്ചിരപ്പള്ളിയിലുള്ള ഒരു തമിഴ് കുടുംബത്തിലാണ് ശിവദ ജനിച്ചത്. അഞ്ചാം ക്ലാസ് വരെ ചെന്നൈയിൽ പഠിച്ചു. പിന്നീട് കുടുംബമായി അങ്കമാലിയിലേക്ക് താമസം മാറി. 2015ലാണ് ശിവദ നടനായ മുരളി കൃഷ്ണനെ വിവാഹം കഴിച്ചത്. കരിയറിന് വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു താരമാണ് ശിവദം വിവാഹ ശേഷവും ശിവദ സിനിമയിൽ സജീവമായിരുന്നു. സിനിമയിൽ മാത്രമല്ല മോഡൽ എങ്കിലും സോഷ്യൽ മീഡിയയിലും എല്ലാം സാരം സജീവമാണ്. ഈയടുത്ത് താരത്തിന്റെ യൂട്യൂബ് ചാനലിൽ പുതിയ വീടിന്റെ ഹോണ്ട വീഡിയോ താരം അപ്‌ലോഡ് ചെയ്തിരുന്നു. കഴിഞ്ഞവർഷം ജനുവരി 22നായിരുന്നു വീടിന്റെ പാലുകാച്ചൽ. അങ്കമാലിയിൽ തന്നെയാണ് വീട് സ്ഥിതി ചെയ്യുന്നത്. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് അകത്തേക്ക് കയറിയ ഒരു സ്ഥലത്താണ് വീട്. അത് തങ്ങളുടെ ആഗ്രഹപ്രകാരം ആയിരുന്നു എന്നാണ് താരം പറയുന്നത്. ഒരു വലിയ കോമ്പൗണ്ടിൽ ഇരിക്കുന്ന രണ്ട് വീടുകളാണ് ശിവദയുടേത്.

സ്വപ്ന സാക്ഷാത്കാര നിമിഷം; നടി ശിവദയുടെ പുതിയ വീട്..!! | Shivada Home Tour
അതിലൊന്നിൽ മാത്രമാണ് ഇവർ താമസിക്കുന്നത്. തൊട്ടടുത്തുള്ള കൊച്ചു വീട് ഔട്ട് ഹൗസ് ആണ്. വളരെ മനോഹരമായ ഒരു സിറ്റൗട്ട് ആണ് വീടിനുള്ളത്. ഒരുപാട് കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലാണ് വീടിന്റെ ആർക്കിടെക്ചർ വർക്കുകൾ പൂർത്തിയാക്കിയിരിക്കുന്നത്. മിനിമൽ തീമിലാണ് വീടിന്റെ ഡിസൈനുകൾ ചെയ്തിരിക്കുന്നത്. വീടിനുള്ളിൽ മനോഹരമായ ഒരു മേക്കപ്പ് റൂം ഒരുക്കിയിട്ടുണ്ട്. കാരവാനിലൊക്കെ കാണുന്നത് പോലെ അതെ ടെക്നോളജികൾ ഒക്കെ ഉള്ള ഒരു മേക്കപ്പ് റൂം ആണിത്. ഇഷ്ടമുള്ള രീതിയിൽ ലൈറ്റിങ് ഒക്കെ അറേഞ്ച് ചെയ്യാൻ കഴിയുന്ന രീതിയിൽ ആണ് ഇത് സെറ്റ് ചെയ്തിരിക്കുന്നത്. തനിക്ക് വീട്ടിൽ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഇതാണെന്നാണ് ശിവദ പറയുന്നത്. വീടിനകം അലങ്കരിച്ചിരിക്കുന്നത് ചില ആന്റിക് സാധനങ്ങൾ കൊണ്ടാണ്. അകത്തേക്ക് ചെന്നാൽ ആദ്യം ഉള്ളത് ഒരു ലിവിങ് റൂം ആണ്. ഉള്ളിലേക്ക് അധികം അക്സസ് ഇല്ലാത്ത രീതിയിലാണ് ഈ ലിവിങ് റൂം ഉള്ളത്.

നടി ശിവദയുടെ പുതിയ വീട് | Shivada Home Tour
അത് തന്റെ സജിഷൻ ആയിരുന്നു എന്നാണ് ശിവദാ പറയുന്നത്. ഉള്ളിൽ ഒരു ഫാമിലി ലിവിങ് റൂം ഉണ്ട്. ടെലിവിഷൻ അറേഞ്ച് ചെയ്തിരിക്കുന്നത് അവിടെയാണ്. അവിടുന്ന് അത്യാവശ്യം ദൂരെയാണ് ഡൈനിങ് റൂം ഉള്ളത്. ടീവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ അറേഞ്ച് ചെയ്തതെന്നാണ് ശിവദ പറയുന്നത്. ഒരുപാട് അലങ്കാരങ്ങൾ ഒന്നും ഇല്ലാത്ത ഒരു മാസ്റ്റർ ബെഡ്‌റൂം ആണ് വീടിനുള്ളത്. കൂടാതെ ഒരു കിഡ്സ് റൂം കൂടി ഉണ്ട്. വീടിനുള്ളിൽ ചെറിയൊരു തീയേറ്റർ കൂടി സെറ്റ് ചെയ്തിട്ടുണ്ട്. പണി പൂർത്തിയാകാത്തത് കൊണ്ട് അത് വീഡിയോയിൽ കാണിക്കുന്നില്ല. ഉരൽ, ഉരുളി പോലുള്ള പാരമ്പര്യമായി ലഭിച്ച ചില വസ്തുക്കൾ കൊണ്ടാണ് വീട് അലങ്കരിച്ചിരിക്കുന്നത്.ആധുനിക സൗകര്യങ്ങൾ ഒക്കെ ഉണ്ടെങ്കിലും ട്രെഡിഷണൽ തീമിലുള്ള ഒരു വീട് തങ്ങളുടെ സ്വപ്നമായിരുന്നു എന്നാണ് ന്നാണ് ശിവദ പറയുന്നത്. Shivada Home Tour

Also Read : ഓർമ്മകളും സ്നേഹവും നിറഞ്ഞ സ്വർഗം; ആഹാനയുടെ പ്രിയപ്പെട്ട വീട്.