കാത്തിരുന്ന കല്യാണം.!! ഗോപികയുടെ കൈപിടിച്ച് ജീപ്പിയുടെ രാജകീയ വരവ് കണ്ടോ? വിവാഹ തലേന്ന് കിടിലൻ ലുക്കിൽ ജി ജി കപ്പിൾസ്.!! | Santhwanam Gopika Gp Marriage Night

Santhwanam Gopika Gp Marriage Night: സിനിമാ – സീരിയല്‍ പ്രേമികളെല്ലാം ഒരുപോലെ ഞെട്ടിയ ഒരു വിവാഹ നിശ്ചയമായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും നടി ഗോപിക അനിലിന്റെയും. വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം കുറേക്കാലും ഇരുവരുടെയും വിശേഷങ്ങള്‍ തന്നെയായിരുന്നു സോഷ്യല്‍ മീഡിയ നിറയെ. പിന്നീട് കുറേക്കാലമായി കല്യാണത്തിന്റെ അപ്‌ഡേഷന്‍ ഒന്നും തന്നെ കേട്ടിരുന്നില്ല. എന്താണ് സംഭവം എന്ന് അന്ന് ആരാധകർ തിരക്കി.

എന്നാൽ ആ സമയം ഗോപിക സാന്ത്വനം സീരിയലിന്റെ തിരക്കുകളിലായിരുന്നു എന്ന് പിന്നീട്‌ അറിഞ്ഞു. കഴിഞ്ഞ ഒരാഴ്ച മുന്നേയാണ് ഇരുവരുടെയും വിവാഹ തീയതി വെളിപ്പെടുത്തിയത്. 28 ജനുവരി 2024 ആണ് ആ ദിവസം. കഴിഞ്ഞ ദിവസം ജിപി തന്റെ ഔദ്യോഗിക പേജിലൂടെയും മെഹന്ദി ചടങ്ങുകളുടെ ദൃശ്യങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഗോപികയാണെങ്കിൽ തന്റെ ബ്രൈഡഡ് ടു ബി ചടങ്ങുകളുടെ ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരുന്നു.

ഇരുവരുടെയും വിവാഹ വിശേഷങ്ങൾക്ക് പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ എല്ലാ വിവാഹ വിശേഷങ്ങളും വളരെ അപ്ഡേറ്റ് ആയി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ഇരുവരുടെയും ഒരു പ്രണയം വിവാഹമല്ല എന്നും വീട്ടുകാർ പറഞ്ഞു ഉറപ്പിച്ച് നടത്തുന്ന വിവാഹമാണ് എന്നും ഇതിനു മുൻപ് മുൻപ് ഇവർ തന്നെ പറഞ്ഞിരുന്നു. വിവാഹത്തിനായുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഗോപികയും ജിപിയും കുടുംബവും ഒന്നിച്ചാണ്. ഷോപ്പിങ് നടത്തുന്നതും, കല്യാണത്തിന് വിളിക്കേണ്ട ആളുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നതും, ഒരുക്കങ്ങളും. ഡെക്രേഷനും, കാറ്ററിങും അങ്ങനെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങളും ഇതിനോടകം

തന്നെ പുറത്തിറങ്ങിയിരുന്നു. ഓരോ പരിപാടിക്കിടയിലെയും കുസൃതിയും വിശേഷങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് വാർത്തകൾ പുറത്തുവന്നിരുന്നത്. ഇപ്പോഴതാ ഇരുവരുടെയും വിവാഹത്തോട് അനുബന്ധിച്ചുള്ള മറ്റൊരു ദൃശ്യമാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ തേടിയെത്തുന്നത്. ജിപിയുടെ കൈപിടിച്ച് രാജകീയ പ്രൗഢിയോടെ തന്നെ വേദിയിലേക്ക് കടന്നുവരുന്ന ഗോപികയാണ് വീഡിയോയിൽ ഉള്ളത്. വൈറ്റും ബ്ലൂവും ചേർന്ന തരത്തിലുള്ള ഗൗൺ ആണ് ഗോപിക ധരിച്ചിരിക്കുന്നത്. വളരെ മനോഹരമായി തന്നെ ഗോപിക അണിഞ്ഞൊരുങ്ങിയിരിക്കുന്നു. വിവാഹ വേദിയിലേക്ക് കടന്നു വരുമ്പോൾ മുഖത്ത് ചെറിയ ടെൻഷൻ ഉണ്ടെങ്കിലും അതെല്ലാം താരം മറിച്ചു വെച്ചുകൊണ്ടാണ് കടന്നുവരുന്നത്. ജിപ്പിയുടെ കൈപിടിച്ച് വട്ടം ചുറ്റി ഡാൻസ് ചെയ്യുന്നതും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിരവധി പേരാണ് ഗോപികയ്ക്കും ജിപ്പിക്കും ആശംസകൾ അറിയിച്ചുകൊണ്ടെത്തുന്നത്.

Leave A Reply

Your email address will not be published.