ഗായകന്റെ നായികയ്ക്ക് ഇന്ന് സന്തോഷ നാൾ.!! മലയാളികളുടെ സ്വന്തം രാക്കുയിൽ ദേവിയ്ക്ക് പിറന്നാൾ മധുരം.!! | Devika Nambiar Birthday

Devika Nambiar Birthday : സീരിയൽ അഭിനയിക്കുന്ന നടീനടന്മാരെ നമ്മൾ എന്നും ഓർത്തുവയ്ക്കുന്നതാണ്. അവർ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ വെച്ചിട്ടായിരിക്കും നമ്മൾ പലരെയും മനസ്സിൽ ചേർത്തുവയ്ക്കുന്നത്. ഇത്തരത്തിൽ മലയാളികൾ മനസ്സിൽ ഏറ്റെടുത്ത് ഒരു നാടൻ പെൺകുട്ടിയാണ് ദേവിക നമ്പ്യാർ. പരിണയം എന്ന സീരിയലിലൂടെയാണ് ദേവികയെ ആളുകൾ കൂടുതൽ അടുത്തറിഞ്ഞത്.

കളഭമഴ എന്ന ചിത്രത്തിലൂടെയും തൻറെ കഴിവ് താരം തെളിയിച്ചിട്ടുണ്ട്. സിനിമകളിൽ അനിയത്തി റോളുകളിലും സഹനടി റോളുകളിലും താരം തിളങ്ങി. സുന്ദരമായ കണ്ണുകളും ചിരിയും ആണ് ദേവികയെ വേറിട്ട് നിർത്തുന്നത്. വളരെ മനോഹരമായ മുടിയും ആണ് ദൈവികക്കുള്ളത്. ഒരു ശാലീന സുന്ദരി എന്ന് തന്നെ താരത്തെക്കുറിച്ച് വിശേഷിക്കാം. രാക്കുയിൽ എന്ന സീരിയലിലെ താരത്തിന്റെ കഥാപാത്രത്തെ ഏവർക്കും ഇഷ്ടപ്പെടുന്ന കഥാപാത്രമാണ്.

ഈ സീരിയലിലൂടെയാണ് താരം മലയാളി പ്രേക്ഷകരെ പിടിച്ചിരുത്തിയത്. പിന്നീട് വിജയ് മാധവ് എന്ന സംഗീതസംവിധായകനും ഗായകനും ആയ ആളെ വിവാഹം ചെയ്യുകയും സിനിമ സീരിയൽ ലോകത്തുനിന്നും ദേവിക വിട്ടുനിൽക്കുകയും ചെയ്തു. വിജയ് മാധവ് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗായകനാണ്. നുണക്കുഴികളും സുന്ദരമായ പുഞ്ചിരികളും ഉള്ള ഈ ഗായകനെ മലയാളികൾ എന്നും ഓർത്തു വയ്ക്കാറുണ്ട്. ഒരു പാട്ടിൻറെ കമ്പോസിംഗിന്റെ ഇടയിലാണ് താൻ ആദ്യമായി മാഷിനെ അതായത് വിജയനെ പരിചയപ്പെട്ടത് എന്ന് ദേവിക പറഞ്ഞിട്ടുണ്ട്. ആദ്യ നിമിഷങ്ങളിൽ ഒക്കെ അത്ര താല്പര്യമില്ലെങ്കിലും പിന്നീട് അങ്ങോട്ട് നല്ല

സൗഹൃദം ഉടലെടുക്കുകയും ഇത് വിവാഹത്തിൽ എന്ന് തീരുമാനത്തിലെത്തുകയായിരുന്നു. വിവാഹവും അതിനുശേഷം ഉള്ള ദേവികയുടെ വീട് പരിചയപ്പെടുത്തിയ വീഡിയോകൾ എല്ലാം വളരെയധികം വൈറൽ ആയിരുന്നു. വിവാഹശേഷം ഇവർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുകയും ഇതിലൂടെ ദേവികയുടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. മാഷ് എന്നാണ് താരം തൻറെ ഭർത്താവിനെ വിളിക്കുന്നത്. പാട്ടുപാടും എന്ന ഒരു ധാരണയും ദേവികയെ പറ്റി ആളുകൾക്കില്ലായിരുന്നു എന്നാൽ വിജയ് മാധവന്റെ ഒപ്പം ചേർന്നതിനുശേഷം താരം താരം ഒരു അഭിനേത്രി മാത്രമല്ല എന്നും നല്ലൊരു പാട്ടുകാരി കൂടിയാണെന്നും താരം തെളിയിച്ചു. വിജയ് മാധവിനൊപ്പം ദേവിക പല പാട്ടുകളും നല്ല രീതിയിൽ തന്നെ പാടി. ആദ്യമൊക്കെ ഇത് താരമല്ല പാടുന്നത് എന്ന് വിമർശനം ദേവികക്ക് നേരിടേണ്ടിവന്നു. എന്നാൽ ദേവിക തന്റെ പ്രേക്ഷകർക്ക് വേണ്ടി ലൈവ് ആയിത്തന്നെ പാട്ടുപാടി ഞെട്ടിച്ചു കളഞ്ഞിരുന്നു. ഇവർക്ക് ആത്മജ എന്ന പേരിൽ ഒരു മകനും ഉണ്ട്. മാസങ്ങൾ മാത്രമായ മകൻ

ഒപ്പമുള്ള വീഡിയോകളും ചിത്രങ്ങളും താരം തൻറെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. മകൻ ഉണ്ടായതിനുശേഷം ഇവർ ആത്മച എന്ന പേരിൽ ഒരു സെൻറർ അതായത് മ്യൂസിക് ഡാൻസ് ചിത്രരചന തുടങ്ങി എല്ലാം കലാരൂപങ്ങളും പഠിപ്പിക്കുന്ന ഒരു സ്ഥാപനം ആരംഭിച്ചു. ഇപ്പോഴിതാ മറ്റൊരു വിശേഷമാണ് ഇവർ പങ്കുവെക്കുന്നത്. ഇന്ന് ഡിസംബർ 12ന് താരത്തിന്റെ ജന്മദിനമാണ്. അടുക്കളയിൽ പാചകത്തിലുള്ള ദേവികയുടെ അടുത്തേക്ക് ആത്മജയും ഒപ്പം വിജയ് എത്തുകയും തൻറെ ജന്മദിനത്തിനെപ്പറ്റി സംസാരിക്കാൻ ദേവികയോട് പറയുന്നുണ്ട്. അപ്പോൾ ദേവിക തനിക്ക് കിട്ടിയതെല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്നും താൻ അതിൽ വളരെയധികം സന്തുഷ്ടയാണെന്നും പറയുന്നുണ്ട്. അതുകൊണ്ടുതന്നെ രാവിലെ താൻ വിളക്ക് വെച്ച് ദൈവത്തിനോട് നന്ദി പറയുകയും ചെയ്തു. . ആദ്യമൊക്കെ എല്ലാവരും എന്തുകൊണ്ട് വിജയി മാധവിനെ വിവാഹം ചെയ്തു എന്ന് ചോദിച്ചിട്ടുണ്ട്. എന്നാൽ തൻറെ ഭർത്താവ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് എന്നാണ് താരം പറയുന്നത്. ഇവരുടെ സന്തോഷം നിമിഷങ്ങൾ എല്ലാം കണ്ട് ആരാധകർ ഏറെ സന്തോഷത്തിലാണ്. ഇതു കഴിഞ്ഞ്

വിവിധതരം കറികൾ കൂട്ടി വിഭാസമൃദ്ധമായ സദ്യയും ഇവർ കഴിക്കുന്നത് പങ്കുവെച്ചിട്ടുണ്ട്. ഇന്ന് രജനീകാന്തിന്റെ ജന്മദിനം കൂടിയാണെന്ന് താരത്തിനോട് ഭർത്താവ് പറയുന്നു. എന്തായാലും ഇവരുടെ വീഡിയോക്ക് എല്ലാവരും ജന്മദിന ആശംസകൾ ആയി വന്നിട്ടുണ്ട്. ദേവൂട്ടിക്ക് പിറന്നാൾ ആശംസകൾ എന്നതാണ് അധികവും കമൻറുകൾ കാണുന്നത്. ദേവികയെ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക മലയാളികളും എന്ന് ഇവരുടെ വീഡിയോയിൽ നിന്നും മനസ്സിലാക്കാം. എന്തായാലും ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിട്ടുണ്ട്. ഇവരുടെ പാട്ടുകൾക്ക് ആരാധകർ ഉള്ളതുപോലെ ഇവരുടെ വീഡിയോകൾക്കും ആരാധകർ ഉണ്ട്. ദേവികയ്ക്ക് എന്നും ജന്മദിന ആശംസകൾ. ഇവരെ എന്നും സന്തോഷത്തോടുകൂടി ജീവിക്കട്ടെ എന്നാണ് ഒട്ടുമിക്ക ആളുകളും ആശംസിച്ചിട്ടുള്ളത്. ദേവിക എന്നത്തേയും പോലെ വളരെ സുന്ദരിയായിരിക്കുന്നു എന്നും ആരാധകർ പറയുന്നു.

Leave A Reply

Your email address will not be published.