ഒത്തുചേരലിന്റെ 29 വർഷങ്ങൾ.!! നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും കല്യാണ വീഡിയോ.!! | Actor Krishnakumar Marriage

Actor Krishnakumar Marriage : സിനിമകളിലൂടെയും സീരിയലുകളുടെയും പ്രേക്ഷകർക്കും മുന്നിലെത്തിയ താരമാണ് കൃഷ്ണകുമാർ. ഇവരുടെത് ഒരു താരകുടുംബം തന്നെ എന്ന് പറയാം. മലയാള സിനിമയിൽ മിന്നിത്തിളങ്ങി നിൽക്കുന്ന നടിയായ അഹാന കൃഷ്ണ ഇവരുടെ മൂത്ത മകളാണ്. താരത്തെ കൂടാതെ മൂന്നു പെൺമക്കൾ കൂടി കൃഷ്ണകുമാർ ഉണ്ട്. ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരാണ് മറ്റു മക്കൾ. കൃഷ്ണകുമാർ വിവാഹം ചെയ്തിരിക്കുന്നത് നടിയും പരസ്യ മോഡലും

ആയിരുന്ന സിന്ധു കൃഷ്ണ. കൃഷ്ണകുമാർ നിരവധി മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ നടൻ കൂടിയാണ്. തൻറെ ആദ്യകാലത്ത് ദൂരദർശനിലും ആകാശവാണിയിലും വാർത്ത അവതാരകനായി ആരംഭിച്ച താരം പിന്നീട് മലയാളത്തിലെ ആദ്യ ചാനലായ ഡിഡി വണ്ണിലൂടെ പ്രേക്ഷകർക്കും മുന്നിലേക്ക് ഒരു നടനായി കൂടി എത്തുകയായിരുന്നു. പിന്നീട് നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട് എന്നാൽ സൈന്യം എന്ന സിനിമയിലെ കഥാപാത്രമാണ് കൃഷ്ണകുമാറിനെ ഏറെ പ്രശസ്തി നേടിയെടുത്തത്.

സിന്ധു കൃഷ്ണയും നിരവധി പരസ്യ ചിത്രങ്ങളിലെ മോഡൽ ആയിരുന്നു. അങ്ങനെയുള്ള പരിചയത്തിൽ നിന്നാണ് ഇവരുടെ വിവാഹം നടന്നത്. ഇവരുടെ മൂത്തമകളായ ആഹായും മലയാള സിനിമയിൽ ഏറെ അറിയപ്പെടുന്ന ഒരു നടിയാണ്. ടോവിനോ തോമസിന്റെ ഒപ്പം അഭിനയിച്ച കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നതാണ്. ഇവരുടെ മൂന്നാമത്തെ മകളായ ഇഷാനിയും മലയാള സിനിമയിൽ തന്നെ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മറ്റു മക്കളായ ദിയ കൃഷ്ണയും ഹൻസിക കൃഷ്ണയും അറിയപ്പെടുന്ന യൂട്യൂബ് തന്നെയാണ്. ഇവർക്കെല്ലാവർക്കും പ്രത്യേകം പ്രത്യേകം യൂട്യൂബ് ചാനലുകൾ ഉണ്ട്.

തങ്ങളുടെ ലോക്ക് ഡൗൺ കാലത്താണ് തങ്ങൾ എല്ലാവരും യൂട്യൂബിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്ന് ഇവർ മുന്നേ പറഞ്ഞിട്ടുണ്ട്. ഇതിൽ എല്ലാവരുടെ ചാനലുകൾക്കും പ്ലേ ബട്ടണുകളും ലഭിച്ചിട്ടുണ്ട്. ഇവർ എല്ലാവരും തന്റെ അമ്മ സിന്ധു കൃഷ്ണയ്ക്ക് വളരെയധികം സപ്പോർട്ട് നൽകുന്നുണ്ട്. സിന്ധു കൃഷ്ണയുടെ പിറന്നാൾ ഇവർ കാശ്മീരിൽ ആഘോഷിച്ചതും ഇവരുടെ അമ്മയുടെ ആഗ്രഹപ്രകാരമാണ്. ഇതിൻറെ ചിത്രങ്ങളൊക്കെ തന്നെ മീഡിയകളിൽ വൈറൽ ആയിരുന്നു. ഇപ്പോൾ ഇതാ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും 29 ആമത്തെ വിവാഹ വാർഷികം ആണ് കഴിഞ്ഞത്. അന്നേദിവസം സിന്ധു കൃഷ്ണ തൻറെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ വീഡിയോ പങ്കുവെച്ചു.

ഈ വീഡിയോയുടെ പ്രത്യേകത അന്നത്തെ കാലത്ത് രസകരമായ ചടങ്ങുകളും ഗ്രാഫിക്സും ആണ് ഈ വീഡിയോയുടെ പ്രത്യേകത. നിറയെ ആഭരണങ്ങൾ അണിഞ്ഞ് നാണിച്ചു നിൽക്കുന്ന വധുവും വളരെയധികം ടെൻഷനടിച്ചു നിൽക്കുന്ന വരനും. വരുന്ന അതിഥികൾക്ക് നാരങ്ങയും നൽകുന്നു. 29 വർഷം പഴക്കമുള്ള ഒരു കല്യാണ വീഡിയോ കാണുന്നത് തന്നെ കൗതുകം ആണെന്നും ഇവർ ഇത്രയും വർഷം ഈ വീഡിയോ സൂക്ഷിച്ചു വെച്ചത് കയ്യടിക്കേണ്ടത് എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും ഇവരുടെ കല്യാണ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിട്ടുണ്ട്, നിരവധി ആളുകൾ കൃഷ്ണകുമാറിനു സിന്ധുവിനും വിവാഹ ആശംസകൾ നേരുന്നു. വിവാഹത്തിൻറെ ചില വീഡിയോ ഗ്രാഫികൾ മിസ്സായത് കൊണ്ടാണെന്നും അല്ലെങ്കിൽ ഇതിനേക്കാൾ കൂടുതൽ കാണിച്ചു തരാമെന്നും സിന്ധു കൃഷ്ണ പറയുന്നുണ്ട്. ഇനി ഇവരുടെ വിവാഹ വാർഷിക ആഘോഷങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് ഇവരുടെ ആരാധകർ. ഇവരുടെ മറ്റു വീഡിയോകൾ വൈറലായത് പോലെ

തന്നെ ഈ കല്യാണം വീഡിയോയും വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിട്ടുണ്ട്. വർഷങ്ങൾ ഇത്ര ആയിട്ടും ഇപ്പോഴും സിന്ധു വളരെ മനോഹരിയായിരിക്കുന്നു എന്നും ഐശ്വര്യ റായിയെ പോലെയാണെന്നും കമൻറ് അടിക്കുന്ന ആളുകളുണ്ട്. ഇവരുടെ മൂന്നാമത്തെ മകൾ ഇഷാനി സിന്ധുവിനെ പോലെയാണെന്നും ആരാധകർ പറയുന്നുണ്ട്. ഇവർ ഇവരുടെ പഴയകാല ഡ്രസ്സുകളും കുട്ടികളുടെ പഴയ ഡ്രസ്സുകളും ഇപ്പോഴും സൂക്ഷിച്ചുവെക്കുന്നവരാണ്. ഇതൊക്കെ ആളുകളെ വളരെയധികം കൗതുകം ജനിപ്പിക്കാറുണ്ട്. അത്രയേറെ സൂക്ഷ്മതയുള്ള കൂട്ടത്തിലാണ് സിന്ധു. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇവരുടെ കല്യാണ വീഡിയോ. പഴയകാല ഗ്രാഫിക്സും കാഴ്ചകളും കാണാൻ വളരെ മനോഹരമായിട്ടുണ്ട്. ഈ വീഡിയോ കണ്ടിരിക്കാൻ തന്നെ വളരെ മനോഹരമായിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി നല്ലൊരു നടൻ കൂടിയാണ് കൃഷ്ണകുമാർ. ചിപ്പിയുടെ കൂടെ അഭിനയിച്ച സിനിമ ഏറെ പ്രശസ്തി നേടിയതാണ്. മനോഹരമായ പുഞ്ചിരിയുള്ള കുമാറിനെ ഇപ്പോൾ കണ്ടോലും വളരെ ചെറുപ്പം തന്നെയായിരിക്കുന്നു എന്ന് ആരാധകർ പറഞ്ഞിട്ടുണ്ട്. ഇവരുടെയെല്ലാം മക്കളും ആളുകൾക്കിടയിൽ വളരെ ഫേമസ് ആണ്. ഇവരുടെ വീട്ടിലുള്ള ഡ്രാഗൺ ഫ്രൂട്ട്സും ആളുകൾക്കിടയിൽ ഇവർക്ക് പ്രശസ്തി നേടിക്കൊടുത്ത ഒന്നാണ്.

Leave A Reply

Your email address will not be published.