പൊരുതി നേടിയ ജീവിത വിജയവുമായി മായ കൃഷ്ണ.!! അരങ്ങിൽ ചിരിപ്പിച്ചവളുടെ അണിയണയിലെ സങ്കടങ്ങളും സന്തോഷങ്ങളും.!! | Comedy Star Maya Krishna Real Life

Comedy Star Maya Krishna Real Life : സീരിയലുകളിലും സിനിമകളിലും അഭിനയിക്കുന്ന താരങ്ങൾ എന്നും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതേപോലെതന്നെ കോമഡി റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്ന താരങ്ങളും കോമഡി സ്കിറ്റ് ചെയ്യുന്ന താരങ്ങളെയും മലയാളികൾ എന്നും ഓർത്തു വയ്ക്കാറുണ്ട്. ഏഷ്യാനെറ്റിൽ അവതരിപ്പിച്ചിരുന്ന കോമഡി റിയാലിറ്റി ഷോയായ കോമഡി സ്റ്റാർ എന്ന പരിപാടിയിലൂടെ

സുപരിചിതമായി മാറിയ താരമാണ് മായ കൃഷ്ണ. പുരുഷ കേസരികൾ വാഴുന്ന കോമഡി സ്റ്റേജ് ഷോകളിൽ സ്ത്രീ സാന്നിധ്യം കൊണ്ടുവന്നത് സുബി സുരേഷ് ദേവീചന്ദന തസ്നി ഖാൻ തുടങ്ങിയവരാണ്. ഇതിനുശേഷം ഒട്ടനവധി സ്ത്രീരത്നങ്ങൾ കോമഡി ഷോകളിൽ. നിറസാന്നിധ്യമായി ഇടക്കാലത്ത് ആണുങ്ങൾ തന്നെ പെൺമേഷം കെട്ടി അഭിനയിക്കുന്ന കോമഡി ഷോകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനിടയിൽ സ്ത്രീകളെ കാണുമ്പോൾ

അവർ എത്രത്തോളം കോമഡി പറഞ്ഞ ഫലിപ്പിക്കും എന്ന് സംശയം ഉണ്ടാകാറുണ്ട്. ഇതിനിടയിലാണ് മായ കൃഷ്ണയെ ആളുകൾ കാണുന്നത്. മെയിൽ കോമഡി സ്റ്റാറുകൾക്കൊപ്പം പിടിച്ചുനിൽക്കാൻ പറ്റുന്ന ഒരു നല്ല നടിയാണ് മായാകൃഷ്ണ. എന്നാൽ താരം അരങ്ങിൽ എല്ലാവരെയും ചിരിപ്പിക്കുന്ന ആളാണെങ്കിലും തൻറെ യഥാർത്ഥ ജീവിതത്തിൽ വളരെയധികം കഷ്ടപ്പാടുകൾ സഹിച്ച് ജീവിതം മുന്നോട്ടു കൊണ്ടു വന്നിരുന്ന ഒരു താരമാണ് മറ്റുള്ളവരെ പോലെ സ്വന്തമായി സ്ഥലമോ ഇല്ലാത്ത താരത്തിന് അടുത്തിടെയാണ് സ്വന്തമായി

ഒരു വീട് നിർമ്മിച്ച നൽകിയത്. ഇതിനു മുന്നോട്ടു ഇറങ്ങിയത് സീരിയൽ സിനിമ താരമായ സീമയാണ്. തൻറെ അമ്മ വീട്ടിൽ ജോലി ചെയ്താണ് തന്നെ വളർത്തിയിരുന്നതെന്നും പിന്നീട് തനിക്കും അമ്മയോടൊപ്പം വീട്ടുജോലിക്ക് പോകേണ്ടിവന്നു . അതുകൊണ്ടുതന്നെ വിദ്യാഭ്യാസം പൂർത്തിയാക്കാനും സാധിച്ചില്ല. താൻ രചന നാരായണൻകുട്ടിയുടെ യൂണിഫോം ഇട്ടായിരുന്നു സ്കൂളിൽ പോയിരുന്നത് എന്ന് വളരെ വിഷമത്തോടെ താരം പറഞ്ഞിട്ടുണ്ട്. പിന്നീട് ഒരിക്കൽ രചനയോട് പറഞ്ഞപ്പോൾ അവർക്കും വിഷമമായി എന്ന് താരം പറയുന്നു. തന്റെ അമ്മ ജോലിക്ക് നിൽക്കുന്ന വീടിൻറെ അടുത്തുള്ള

കോളേജിലാണ് താൻ പഠിച്ചത് എന്നും താരം പറയുന്നു. പിന്നീട് ഒരിക്കൽ മഴവിൽ മനോരമയിൽ കോമഡി ഫെസ്റ്റിവൽ പ്രോഗ്രാമിൽ ഡാൻസർ ആയി പോവുകയായിരുന്നു. . നല്ലൊരു ക്ലാസിക്കൽ ഡാൻസർ ആയിരുന്ന മായ പെട്ടെന്ന് ഒരുനാൾ കോമഡി സ്റ്റാർ ആവാനും ഒരു കാരണമുണ്ട്. ഒരിക്കൽ സ്കിറ്റ് ചെയ്യാനുള്ള പെൺകുട്ടി വരാത്തതിനാൽ മായയെ സജസ്റ്റ് ചെയ്യുകയായിരുന്നു. . എന്നാൽ അന്ന് താൻ വളരെയധികം തടിയുണ്ടായിരുന്നു ഇത്രയധികം കളർ ഇല്ലായിരുന്നൊന്നും താരം പറയുന്നുണ്ട്. അതുകൊണ്ട് തന്നെ പലർക്കും തന്നെ സ്കിറ്റിൽ എടുക്കാൻ മടിയായിരുന്നു. എന്നാൽ നസീർ സാറാണ് തന്നെ എടുത്തതെന്നും തനിക്ക് കോമഡി സ്റ്റാറിലേക്ക് വഴി കാണിച്ചു തന്നതെന്നും താരം പറയുന്നു.

സ്വന്തമായി ഒരു സ്ഥലമോ ഇല്ലാത്ത തനിക്ക് സീമ ജി നായരാണ് ഒരു സ്ഥലം വാങ്ങി വീട് വെച്ച് തരാൻ സഹായിച്ചത്. ഈ വീട്ടിനുള്ളിലുള്ള എല്ലാ വസ്തുക്കളും പലരുടെയും സഹായങ്ങൾ ആണെന്നും താരം പറയുന്നു. ഇപ്പോൾ കോമഡി സ്റ്റാറിലെ നിറസാന്നിധ്യമാണ് മായ. കൂടാതെ നിരവധി സീരിയലുകളിലും താരം അഭിനയിക്കുന്നു. പൊരുതി നേടിയെടുത്ത ഒരു ജീവിതമാണ് മായയുടെ എന്ന് നമുക്ക് പറയാം. തന്റെ സഹപ്രവർത്തകർ എല്ലാം തന്നെ സഹായിച്ചിട്ടുള്ളൂ എന്നും താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. മോശം സാഹചര്യത്തിൽ നിന്നും ഇന്നത്തെ അവസ്ഥയിൽ എത്താനുള്ള കാരണവും അവർ തന്നെയാണ്. എപ്പോഴും ചിരിച്ചു മാത്രം കാണുന്ന മായയുടെ ഉള്ളിൽ ഇത്രയേറെ വിഷമങ്ങൾ ഉണ്ടെന്ന് ആർക്കും മനസ്സിലാവുകയില്ല. എന്തായാലും മായ നിരവധി പോസിറ്റീവ് കമന്റുകളാണ് ഈ വീഡിയോക്ക് വരുന്നത്. ഇഷ്ടപ്പെടുന്ന ഒട്ടനവധി മലയാളികൾ ഉണ്ട്. നല്ലൊരു ഡാൻസർ ആയിട്ടുള്ള മായയുടെ വീഡിയോ അമ്പിളി ദേവിയുടെ കൂടെയുള്ള

വീഡിയോ ഒക്കെ സോഷ്യൽ മീഡിയയിൽ ആകാറുണ്ട്. ഇപ്പോൾ സീമ നായർ നിർമ്മിച്ചു നൽകിയ വീട്ടിലാണ് താൻ അമ്മയോടൊപ്പം ജീവിക്കുന്നതെന്ന് മായ പറയുന്നു. ഇവരുടെ വീടിൻറെ പാലുകാച്ചലും വൈറൽ ആയിരുന്നു. സീമാജി നായർ ഇങ്ങനെ സീരിയലുകളിലും മറ്റും ഒട്ടനവധി ആളുകൾക്ക് വീടുകൾ നിർമ്മിച്ചു നൽകാൻ മുന്നിട്ടു നൽകിയിട്ടുള്ള ഒരാളാണ്. ഇവരോടൊക്കെ കടപ്പെട്ടിരിക്കുന്നു എന്ന് മായ പറയുന്നു. എന്തായാലും വളരെ പെട്ടെന്ന് തന്നെ മായ കൃഷ്ണയുടെ വീഡിയോ വൈറൽ ആയിട്ടുണ്ട്. മായ എന്നും വിജയത്തിൻറെ പാതയിലൂടെ തന്നെ പോകട്ടെ എന്ന് എല്ലാവരും ആശംസിക്കുന്നുണ്ട്. മായയുടെ ഡാൻസ് കണ്ടിന്യൂ ചെയ്യണമെന്നാണ് ആരാധകർ പറയുന്നത്. മായ കൃഷ്ണയുടെ ജീവിതം എല്ലാവരും അറിയേണ്ടതാണ്.

Leave A Reply

Your email address will not be published.