നേരിൽ നിന്നും ഖൽബിലേക്കു.!! സിദിഖിന്റെ അടുത്ത സിനിമയിൽ നായികാ നേഹ.!! ഖൽബിന്റെ ട്രൈലെർ ലോഞ്ച്.!! | Actor Sidique New Movie Qalb

Actor Sidique New Movie Qalb: മോഹൻലാലിൻറെ ഹിറ്റ് പടങ്ങളിൽ പുതുതായി പേര് ഒരു സിനിമയാണ് നേര്. ഇതിൽ മോഹൻലാലിനെ ഒപ്പം അഭിനയിച്ച ഒരു താരമാണ് ആക്ടർ സിദ്ദിഖ്. വളരെയധികം നല്ല കയ്യടിയാണ് ഈ സിനിമയിലൂടെ ലഭിച്ചിരിക്കുന്നത്. നായക വേഷത്തിൽ തിളങ്ങി നിന്നിരുന്ന ഒരു താരമാണ് നടൻ സിദ്ദീഖ്. പിന്നീട് വില്ലൻ വേഷങ്ങളിലേക്ക് ചേക്കേറിയെങ്കിലും ഇപ്പോഴും തൻറെ അഭിനയം മികവുകൊണ്ട് മലയാളികൾക്കിടയിൽ എന്നും ഓർത്തുവയ്ക്കുന്ന ഒരു പേരായി സിദ്ദിഖിന്റെ മാറി. ഈ അടുത്തിടെയാണ് ഇദ്ദേഹത്തിൻറെ മകൻറെ വിവാഹവും വിവാഹ വിശേഷവും എല്ലാം വൈറലായത്. ഇപ്പോൾ ഇതാ നേരിന്റെ വിജയത്തിന് ശേഷം അടുത്ത സിനിമയുടെ പണിപ്പുരയിലാണ് താരം ഇപ്പോഴും.

ഖൽബ് എന്ന പേരിൽ ഇറങ്ങുന്ന സിനിമയിലൂടെ സിനിമയിലൂടെ പ്രേക്ഷകർക്കിടയിലേക്ക് വീണ്ടും വരികയാണ് താരം. വിജയ് ബാബുവിനെ പ്രൊഡക്ഷനും ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് ആണ് നടന്നത്. ഇതിനിടെയാണ് താരം നേരിന്റെ വിശേഷങ്ങളും മോഹൻലാലിനൊപ്പം ഉള്ള നിമിഷങ്ങളെല്ലാം പങ്കുവെച്ചത്. മോഹൻലാലിനൊപ്പം തനിക്ക് നല്ലൊരു ഫ്രണ്ട്ഷിപ്പ് ആണ് ഉള്ളതെന്ന് അദ്ദേഹം തന്നെ വളരെ നല്ലൊരു ബെസ്റ്റ് ഫ്രണ്ട് തന്നെയാണ് എന്നാണ് പറഞ്ഞത്. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഒരു പ്രത്യേക കെമിസ്ട്രി വരാറുണ്ടോ എന്ന് അവതാരക ചോദിച്ചപ്പോൾ സിദ്ദിഖ് പറഞ്ഞത് ഇങ്ങനെയാണ്. അധികം സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിൽ

കൂടിയും അദ്ദേഹത്തിൻറെ ഒപ്പം അഭിനയിക്കുമ്പോൾ എല്ലാവരും ഇഷ്ടപ്പെടുന്ന രീതിയിൽ ഞങ്ങൾ രണ്ടുപേരും മാറാറുണ്ട്. ഓപ്പോസിറ്റ് ആണെങ്കിലും അത് സിനിമയിൽ മാത്രമാണ്. എന്നാൽ റിയൽ ലൈഫിൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നും മോഹൻലാൽ തനിക്കും മോതിരം വരെ തന്നു എന്നും താരം പറഞ്ഞു. ഇതിൻറെ ചിത്രങ്ങൾ ആരോ ഒരു കാൻഡിഡ് ചിത്രം പോലെ എടുത്തെന്നും അത് എനിക്ക് മോഹൻലാൽ അയച്ചുതന്ന താരം പറഞ്ഞു. എല്ലാവർക്കും പുതുവത്സര ആശംസകൾ എന്നു തുടങ്ങുകയാണ് താരം തുടങ്ങിയത്. പുതിയ സിനിമയിലും വളരെയധികം കഴിവുള്ള വ്യക്തികളുടെ കൂടെയാണ് താൻ അഭിനയിച്ചത് എന്നാണ് പറഞ്ഞത്. ഇത് ഒരു പ്രണയകഥയാണെന്നും പക്ഷേ കണ്ണ് നനയാതെ ഇത് കാണാൻ പറ്റില്ല എന്ന് താരം പറഞ്ഞു. ഈ സിനിമയുടെ വളരെ ഒരു നല്ല ഒരു പ്രണയകഥ തന്നെ നമുക്ക് കാണാൻ ആകും എന്നാണ് ഖൽബ് എന്ന സിനിമയെപ്പറ്റി താരം പറഞ്ഞത്. ഖൽബിന്റെ ട്രെയിലർ ലോഞ്ച് ആണ് അവിടെ നടന്നത്.

ഇതിൽ ഒരു കേന്ദ്ര കഥാപാത്രം ആയിട്ടാണ് വരുന്നത്. വളരെയധികം ടാലൻഡഡ് ആയിട്ടുള്ള ആളുകളെയും സംഘടിപ്പിച്ചിട്ടുള്ള ഒരു സിനിമയാണ് ഇത് എന്നാണ് വിജയ് ബാബു പറഞ്ഞത്. എന്തായാലും ഈ സിനിമയ്ക്ക് ആശംസകളും ആയി എത്തിയിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. മൈക്ക് എന്ന സിനിമയിലൂടെ സുപരിചിതനായ താരമായ രഞ്ജിത്താണ് നായകനായി അഭിനയിക്കുന്നത്. സിദ്ദിഖിനൊപ്പം ലെനയും ഇതിൽ ഒരു കേന്ദ്ര കഥാപാത്രമായി മാറിയിട്ടുണ്ട്. ജനുവരി 12ലാണ് ഈ സിനിമയുടെ റിലീസ് എന്ന വിജയ് ബാബു പറഞ്ഞു. പ്രണയിച്ചവർക്കും പ്രണയിക്കാൻ പോകുന്നവർക്കും ഈ സിനിമ എന്തായാലും ഇഷ്ടപ്പെടും എന്നാണ് പറഞ്ഞത്. നേഹ ആണ് ഇതിൽ നായികയായി വരുന്നത്. പാട്ടും ഡാൻസുമായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്ന താരമാണ് നേഹ. എന്തായാലും ഈ സിനിമയിൽ വളരെ നല്ല പാട്ടുകളും കുറച്ച് ഫൈറ്റ് സീനുകളും ആയിട്ടുള്ള ഒരു നല്ല കൊമേഴ്സ് സിനിമ തന്നെയായിരിക്കും എന്നാണ് ഇതിൻറെ പ്രൊഡക്ഷൻ ടീമുകൾ പറഞ്ഞത്. ഇനി ഈ സിനിമക്കായി കാത്തിരിപ്പിലാണ് ആരാധകർ.

Readmore: പണിക്കു വന്ന ചേച്ചി വിശ്രമ സമയത്ത് ചെയ്യുന്നത്.!!https://movietrend.in/women-sing-song-viral/

Leave A Reply

Your email address will not be published.