ഹംദാൻ രാജകുമാരന് വേണ്ടി ഷംന പണികഴിപ്പിച്ച കൊട്ടാരം.!! എറണാകുളത്തെ ഹോം ടൂറുമായി താരം.!! | Shamna Kassim Home Tour Video

Shamna Kassim Home Tour Video : കണ്ണൂർ സ്വദേശിയും നല്ലൊരു നർത്തകിയുമായുള്ള ഷംന കാസ്സിം അറിയപ്പെടുന്ന ഒരു സിനിമ നടികൂടിയാണ്. ഡാൻസ് മാത്രമല്ല തന്റെ കഴിവ് അഭിനയരംഗത്തും തനിക്കു ശോഭിക്കാനാവും എന്ന് ഷംന തെളിയിച്ചു കഴിഞ്ഞതാണ്. 2004 പുറത്തിറങ്ങിയ മാഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിൽ ബാലതാരമായാണ് ഷംന തന്റെ സിനിമ ജീവിതം ആരംഭിച്ചത്.പിന്നീട് ഒട്ടനവധി സിനിമകളിൽ നായകിയായും സഹനടിയായും ഒകെ താരം തിളങ്ങി.എന്നാൽ മലയാള സിനിമയിലേക്കാൾ താരത്തിന് ഫാൻസ്‌ ലഭിച്ചത് തമിഴ് കന്നഡ ഭാഷകളിലാണ്.തെലുങ്ക് ചിത്രമായ ‘ശ്രീ മഹാലക്ഷ്മി’ എന്ന ചിത്രത്തിലെ വേഷത്തിലൂടെ ഷംന

ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട് അതിൽ കഴിവ് തെളിയിച്ചിട്ടും ഉണ്ട്. യുഎഇയിൽ താമസമാക്കിയ ഷംന 2022- ഒക്ടോബറിൽൽ ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ സ്ഥാപകനും, സിഇഒയുമായ ഷാനിദ് ആസിഫ് അലിയെയാണ് കല്യാണം കഴിച്ചത്. പിന്നീട് ദുബൈയിൽ തന്നെ സ്ഥിരതാമസമാക്കിയ ഷംനയ്ക്ക് 2023 ഏപ്രിലിൽ ഒരു കുഞ്ഞു പിറക്കുകയും പിന്നീട് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു. വിവാഹ ശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും സോഷ്യൽ മീഡിയയിലൂടെയും തന്റെ സ്വന്ധം യൂട്യൂബ് ചാനൽ ആയ മൈ സെല്ഫ് ചിന്നാട്ടി എന്നതിലൂടെ

തന്റെ വിശേഷങ്ങൾ എല്ലാം അറിയിക്കുകയും ചെയ്തിരുന്നു.കുഞ്ഞിൻ്റെ മുഖം കാണിച്ചുള്ള ഫോട്ടോകൾ താരം അധികം പങ്കുവച്ചില്ലെങ്കിലും, പിന്നീട് കുഞ്ഞുമായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്. ഇപ്പോഴിതാ ഷംനയുടെ വീടാണ് വൈറൽ ആകുന്നത.ഇപ്പോൾ താരത്തിൻ്റെ ഭർത്താവ് ഷാനിദ് ആസിഫ് അലിതൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ ഷാനിദിന്റെ കുടുംബത്തിൻ്റെ കൂടെയുള്ള മനോഹരമായ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഷാനിദിൻ്റെ ഉമ്മയും ഉപ്പയും, ഷംനയും ഷാനിദും, കുഞ്ഞ് ഹംദാനുമാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഹാപ്പി വിത്ത് മൈ ഫാമിലി എന്ന ക്യാപ്ഷനും ഷാഹിദ് നൽകുകയുണ്ടായി. നിരവധി പേരാണ് ഷംനയ്ക്കും കുടും സത്തിനും സ്നേഹത്തോടെയുള്ള കമൻറുമായി എത്തിയിരിക്കുന്നത്.കൂടാതെ ഷംനയുടെ എറണാകുളത്തെ വീടും ഇപ്പോൾ വൈറൽ ആകുന്നുണ്ട്.ഹംദാൻ മോന് വേണ്ടി പണിത കൊട്ടാരം പോലെയാണിപ്പോൾ ഷമ്‌നയുടെ വീട്.കല്യാണത്തിന് മുന്നേ വാങ്ങിച്ച വീട് കൂടുതൽ മോഡിഫിക്കേഷൻ നടത്തിയതാണെന്നും കൂടുതൽ അറബിക് ടച് താൻ കൊണ്ടുവരാൻ ശ്രേമിച്ചെന്നും വീഡിയോയിൽ പറയുണ്ട്.വീഡിയോയിൽ

വീടിന്റെ എല്ലാ ഭാഗങ്ങളും വളരെ വ്യ്കതമായി തന്നെ കാണിക്കുന്നു.കൂടുതലും ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നത് തന്റെ ചിത്രങ്ങൾ ആണെന്നും ഇനി ഷാനിദ് ഇക്കയുടെയും മകൻ ഹംദാന്റെയും ചിത്രങ്ങൾ വെക്കണം എന്നൊക്കെ താരം പറയുണ്ട്.കൂടാതെ ഷമ്‌നയുടെ വീട്ടിലെ കിച്ചൻ ഉമ്മയുടെ ആഗ്രഹപ്രകാരം വൈറ്റ് കളറിൽ മോഡുലാർ കിച്ചൺ ആയി തന്നെ നിര്മിച്ചിരിക്കുന്നതെന്നും പറയുന്നു.ഷംനയുടെ ബെഡ്‌റൂമിൽ ഷംനയ്ക്കു മാത്രമായി ഒരു ഫ്രിഡ്‌ജും ഉണ്ട്.അതിൽ നിറയെ ഷംനയുടെ കോസ്‌മെറ്റിക് ഐറ്റംസ് ആണ്.ഇങ്ങനെ ഫ്രിഡ്ജിൽ വെക്കുന്നത് കൊണ്ട് ഇതെല്ലം കേടു കൂടാതെ വളരെ നാൾ ഇരിക്കും എന്നുള്ള ടിപ്പും താരം നൽകുന്നു.ഇതിനിടയിൽ താരം തനിക്കു ഗിഫ്റ് ആയി ലഭിച്ച ഒരു ആൽബം കാണിക്കുന്നു.ഇതിൽ എൻഗേജ്‌മെന്റ് തൊട്ടു മകൻ ഉണ്ടായതു വരെയുള്ള തന്റെ എല്ലാ നല്ല നിമിഷങ്ങളും ചിത്രങ്ങളായി തന്നതിൽ താൻ ഏറെ സന്തോഷവതിയാണെന്നും പറയുന്നു.ഷംന ഇപ്പോഴും ബാഗുകളും കുടകളും വാങ്ങിക്കാൻ ആഗ്രഹിക്കുന്ന ആളാണെന്നും കുട്ടിക്കാലത്തു അതിനുള്ള ബജറ്റ് തരാത്തതിനാൽ ഇപ്പോൾ അതൊക്കെ കാണുമ്പോൾ വെറുതെ വാങ്ങിക്കാൻ ഉണ്ടെന്നും പറയുന്നു.ഷംന ഇപ്പോൾ താമസിക്കുന്നത് ഭർത്താവിന്റെ ഒപ്പം ദുബായ് യിൽ ആണ്.ഇടയ്ക്കു നാട്ടിലേക്കു വരുമ്പോൾ താമസിക്കുന്ന വീടാണ് ഇതെന്നും പറയുന്നു.കൂടാതെ ഷംനയുടെ കുടുംബ വീട് കണ്ണൂർ ആണ്.അവിടെയാണ് ഷംനയുടെ ഉപ്പയോക്കെ താമസിക്കുന്നത്.ഇടയ്ക്കു ഇവിടെ വന്നും താമസിക്കാറുണ്ട് എന്ന് താരം പറയുന്നു.എന്തായാലും ഷംനയുടെ വീടും ഇപ്പോൾ വൈറൽ ആകുന്നത്

Leave A Reply

Your email address will not be published.