തമിഴ്‌നാട്ടിൽ ജനിച്ചു മലയാളമണ്ണിൽ ജീവിച്ചു,!! കലാതിലകമായി സീരിയലിൽ നിന്നും സിനിമയിലേക്ക്; മഞ്ജു വാര്യർ റിയൽ ലൈഫ്.!! | Manju Warrier Real Life

Manju Warrier Real Life : മഞ്ജു വാര്യർ എന്നാ നടിയെ ഇഷ്ടപെടാത്ത മലയാളികൾ ചുരുക്കം തന്നെയാകും.മലയാള സിനിമയിൽ കുറച്ചു ചിത്രങ്ങളിൽ ആണ് താരം ആദ്യ ഘട്ടത്തിൽ അഭിനയിച്ചത് എങ്കിലും അതെല്ലാം പ്രമുഖ നടമ്മാരുടെ നായിക ആയി തന്നെയായിരുന്നു.മോഹൻലാൽ നായകനായി എത്തിയ ആറാംതമ്പുരാൻ എന്നാ ചിത്രത്തിലെ മഞ്ജു വാര്യർ അഭിനയിച്ച കഥാപാത്രമായ ഉണ്ണിമായയെ മലയാളികൾ ഇന്നും നെഞ്ചോടു ചേർത്ത് വെക്കുന്നതാണ്.അന്ന് മോഹൻലാലിനോപ്പം കട്ടയ്ക്ക് പിടിച്ചുനിൽക്കാനും താരത്തിനായി.കൂടാതെ സമ്മറിൻ ബാത്‌ലഹേം എന്നാ ചിത്രത്തിൽ സുരേഷ്‌ഗോപിയുടെ നായികയായും താരം എത്തി.ശാലീന സുന്ദരിയായും മോഡേൺ വേഷത്തിലും എത്താൻ മഞ്ജു വാര്യർക്കു നിമിഷങ്ങൾ മതി.ഇതിനുള്ള കാരണം താരത്തിന്റെ അഭിനയപാടവം തന്നെയാണ്.കൂടാതെ ജയറാം മറ്റു താരങ്ങൾക്കൊപ്പം എല്ലാം

മഞ്ജുവാര്യർ തന്റെ കഴിവ് തെളിയിച്ചിടുണ്ട്.വരമഞ്ഞളാടിയ എന്നാ ഗാനത്തിൽ മഞ്ജു വിന്റെ ആഹ് നിഷ്കളങ്ക മുഖം ആർക്കും മറക്കാനാവില്ല.മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് വിവാഹം നടക്കുന്നതും സിനിമയിൽ നിന്നും മഞ്ജു വിട്ടു നിൽക്കുന്നതും.വളരെ വർഷം താരം പിന്നീട് സിനിമയിലേക്ക് മടങ്ങി വരാതെ തന്നെ നില്കുകയായിരുന്നു. പിന്നീട് വിവാഹമോചനത്തിനു ശേഷം താരം മലയാളത്തിലേക്ക് വൻ തിരിച്ചുവരവ് തന്നെ നടത്തി. തിരിച്ചു വരവിൽ അഭിനയിച്ച ചിത്രമായ വളരെയധികം പ്രേക്ഷകരുടെ അഭിപ്രായം നേടിയെടുത്ത ഒരു സിനിമയാണ്. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ മഞ്ജുവാര്യർ തൻറെ കഴിവുകൾ എല്ലാം പുറത്തെടുക്കുകയായിരുന്നു. കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം വന്നത്. പിന്നീട് ധനുഷിന്റെ കൂടെ തമിഴ് സിനിമയിലും ഒട്ടനവധി താര രാജാക്കന്മാരുടെ മലയാള സിനിമയിലും താരം അഭിനയിച്ചു.

കൂടാതെ നായിക പ്രധാനം ഉള്ള സിനിമയിലും മഞ്ജുവാര്യർ തന്നെയായിരുന്നു കേന്ദ്ര കഥാപാത്രം. നായികമാർ കേന്ദ്ര കഥാപാത്രമായി മാറിയതും മഞ്ജുവാര്യരുടെ സമയത്താണ്. നിരവധി സിനിമകളിൽ അഭിനയിക്കുകയും വളരെയധികം പ്രേക്ഷകപ്രീതി നേടിയെടുക്കാനും മഞ്ജുവിനായി. വളരെ രസകരമായ സംസാരരീതി കൂടിയാണ് മഞ്ജുവിന്റെ. 40 വയസ്സ് കഴിഞ്ഞെങ്കിലും ഇപ്പോഴും അതിസുന്ദരിയായി തന്നെയാണ് താരം ഉള്ളത് അതുകൊണ്ടുതന്നെ താരത്തിന്റെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. തൂവൽ കൊട്ടാരം ഈ പുഴയും കടന്ന് ആറാം തമ്പുരാ ആറാം തമ്പുരാൻ എന്നീ സിനിമകൾ മഞ്ജുവിന്റെ എന്നും പ്രേക്ഷകർ ഓർത്തുവയ്ക്കുന്ന സിനിമകളാണ്. തമിഴ്നാട്ടിൽ ആണ് താരം ജനിച്ചത് എങ്കിലും മലയാളി ആയിട്ട് തന്നെയാണ് താരം ജീവിച്ചത്. താരത്തിന്റെ സഹോദരൻ മധുവാര്യരും ഒരു സിനിമ നടനാണ്.

ദൂരദർശനിലെ മനോഹരം എന്ന സീരിയലിലൂടെയാണ് താരം കലാരംഗത്തേക്ക് വന്നത്. അസാധ്യമായ ക്ലാസിക്കൽ ഡാൻസ് കൈവശമുള്ള ഒരു താരം കൂടിയാണ് മഞ്ജു.. വളരെ നന്നായിട്ട് തന്നെ താരം ക്ലാസിക്കൽ ഡാൻസ് കൈകാര്യം ചെയ്യാറുണ്ട് താരത്തിന് ഒരു മകൾ ആണുള്ളത് മീനാക്ഷി എന്നാണ് ഇവരുടെ പേര്. മീനാക്ഷിയുടെ ഫോട്ടോസിനു താഴെ അമ്മ മഞ്ജുവിനെ പോലെ തന്നെയാണ് എന്നാണ് ആരാധകർ പറയാറുള്ളത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിന് മഞ്ജുവാര്യർക്ക് സ്പെഷ്യൽ സ്പെഷ്യൽ ജൂറി മെൻഷൻ നാഷണൽ ഫിലിം അവാർഡിൽ ഉണ്ടായിരുന്നു. മഞ്ജുവാര്യർക്ക് കേരള ഫിലിം അവാർഡ് നല്ല നടിക്കുള്ള അവാർഡ് ലഭിക്കുകയുണ്ടായിരുന്നു. 2012 മഞ്ജു വാര്യർ തൻറെ തിരിച്ചുവരവ് നടത്തിയത്. ഒരു കുച്ചുപ്പുടി ഡാൻസിലൂടെ

ആയിരുന്നു താരം തൻറെ തിരിച്ചുവരവ് അറിയിച്ചത്. പിന്നീട് അങ്ങോട്ട് നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആയി മഞ്ജുവിനായി. മഞ്ജുവിനെ ലേഡീസ് സൂപ്പർസ്റ്റാർ എന്നും ഒരു വിളിപ്പേരുണ്ട്. സൂപ്പർസ്റ്റാറുകൾക്കൊപ്പം ഉയർന്നുവരുന്ന ഒരു പേരു കൂടിയാണ് മഞ്ജുവാര്യരുടെ. ഇപ്പോഴും തൻറെ സൗന്ദര്യം സൂക്ഷിക്കുന്നതിൽ ഒരു കുറവും മഞ്ജു വരുത്തിയിട്ടില്ല എന്ന് മഞ്ജുവിന്റെ ചിത്രങ്ങൾ എല്ലാം കണ്ടാൽ അറിയാം. അതുകൊണ്ട് തന്നെ മഞ്ജു വാര്യർ അനുവതി ആരാധകർ ആണുള്ളത്. മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ആമി എന്ന സിനിമയിലൂടെ തൻറെ കഴിവ് തെളിയിച്ചു. മോഹൻലാലിനോടൊപ്പം അഭിനയിച്ച സിനിമയും മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച സിനിമയും എല്ലാം കൊമേഴ്സ്യൽ ഹിറ്റുകൾ തന്നെയായിരുന്നു.

Leave A Reply

Your email address will not be published.