മിഥുൻ ചേട്ടൻ മൊട്ട അടിക്കണ്ട എന്ന് പറഞ്ഞതാണ്.!! അസുഖം വന്നപ്പോൾ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ; തുറന്നു പറച്ചിലുമായി ലക്ഷ്മി.!! | R.J Midhu Wife Lakshmi Latest Interview

R.J Midhu Wife Lakshmi Latest Interview: ആരാധകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് ആർജെ മിഥുന്റെയും ലക്ഷ്മിയുടെയും. ദുബായിലെ ആർ ജെ ഐ തിളങ്ങിനിൽക്കുന്ന താരമാണ് മിഥുൻ. കൂടാതെ ഫ്ലവേഴ്സ് ടിവിയിലെ കോമഡി ഷോയിൽ അവതാരകനായും നിരവധി മലയാള സിനിമകളിൽ നായകനായും സഹനടനായും എല്ലാം മിഥുനെ മലയാളികൾക്ക് ഏറെ പരിചിതനാണ്. . സോഷ്യൽ മീഡിയയിലെ കണ്ട ന്റ് ക്രിയേറ്റർ കൂടിയായ ഭാര്യ ലക്ഷ്മിയുടെ ഒട്ടനവധി റീൽസ് വീഡിയോകളും. വൈറലായി മാറാറുണ്ട് ഇവർക്ക് ഒരു മകൾ ആണുള്ളത് തൻവി എന്ന പേരുള്ള മകൾ അമ്മയുടെ

കൂടെ നിരവധി വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇവരുടെ ഫാമിലി വീഡിയോകൾക്കാണ് ഏറെ ആരാധകർ ഉള്ളത്. ലക്ഷ്മിയും ഒരു അവതാരകയായും സിനിമാതാരമായും തിളങ്ങി നിന്നിരുന്ന ആളാണ്. ഇവരുടെ കോമഡികൾ വീഡിയോകൾ ഏറെ പ്രേക്ഷകരുടെ അഭിപ്രായം നേടിയെടുത്തതാണ്. ഇങ്ങനെ തിളങ്ങി നിന്നിരുന്ന സമയത്താണ് മിഥുനെ ഒരു അസുഖം ബാധിച്ചതായി താരം തന്നെ ലൈവ് വീഡിയോയിലൂടെ പറഞ്ഞത്. ഞരമ്പുകൾക്ക് സംഭവിക്കുന്ന ബെൽസ് പാഴ്സി എന്ന രോഗമാണ് തനിക്ക് ബാധിച്ചത് എന്ന് പെട്ടെന്ന് ഒരു ദിവസം ഒരു ലൈവ് വീഡിയോയിലൂടെ താരം പറയുകയായിരുന്നു. മുഖത്തിന് സംഭവിക്കുന്ന ചില. വ്യതിയാനങ്ങൾ ആണ് ഈ രോഗത്തിൻറെ ലക്ഷണം. ഇതുമൂലം തൻറെ മുഖത്തിന്റെ ഷേപ്പ് തന്നെ മാറി യെന്നും തനിക്ക് വ്യക്തമായി സംസാരിക്കാൻ ആവില്ലെന്ന് കാര്യം പറഞ്ഞിരുന്നു. ഈ വീഡിയോക്ക് ഒട്ടനവധി ആളുകളാണ് താരത്തിന് പ്രാർത്ഥനകളും ആയി എത്തിയത്. കുറച്ചുനാൾ

പ്രോഗ്രാമുകളിൽ നിന്നും വിട്ടുനിന്ന താരം ചികിത്സയിലൂടെ തൻറെ തൻറെ അസുഖത്തെ മറികടക്കുകയും വീണ്ടും കൂടുതൽ തിളങ്ങുകയും ചെയ്തു. വീണ്ടും റിയാലിറ്റി ഷോകളിൽ അവതാരകനായും റിയൽസ് വീഡിയോകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ രോഗത്തിൽ നിന്നും മുക്തി നേടാൻ മിഥുനായി. അസുഖം വന്നപ്പോൾ ലക്ഷ്മി ആകെ ടെൻഷൻ അടിക്കുകയും ഒട്ടനവധി അമ്പലങ്ങളിലും നേർച്ച നേരുകയും ചെയ്തിരുന്നു നിരവധി പ്രേക്ഷകരാണ് തനിക്കുവേണ്ടി പ്രാർത്ഥിച്ചതെന്നും അതുകൊണ്ടുതന്നെയാണ് താൻ പെട്ടെന്ന് തന്നെ രോഗത്തിൽ നിന്നും മുക്തി നേടിയതെന്ന് മിഥുൻ പറഞ്ഞിരുന്നു. പിന്നീട് ഒരു ദിവസം ലക്ഷ്മി തന്റെ തല മൊട്ടയടിച്ച ചിത്രങ്ങളാണ് വൈറലായത്. ഇതിന് മിഥുൻ കുറിച്ച് ഇങ്ങനെ. തനിക്ക് രോഗം വന്നപ്പോൾ തൻറെ തല. മുടി മുറിക്കാം എന്നും നേർച്ച നേർന്നിരുന്നു ലക്ഷ്മി ഇതിന് ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല. നിൻറെ സ്നേഹമാണ് നിൻറെ പ്രാർത്ഥനയാണ് എന്നെ രോഗത്തിൽ നിന്നും മുക്തി നേടാൻ സഹായിച്ചത്. ഇപ്പോഴിതാരത്തിന് അസുഖം വന്നതിനെ കുറിച്ചും ഇത് ഭേദപ്പെട്ടതിനെ

കുറിച്ചും എല്ലാം സംസാരിക്കുകയാണ് ഭാര്യ ലക്ഷ്മി ഇങ്ങനെയൊരു അസുഖം വന്നപ്പോഴാണ് നമ്മുടെ ജീവിതം എല്ലാം ഇത്രയേ ഉള്ളൂ എന്ന് മനസ്സിലാക്കിയതെന്ന് ലക്ഷ്മി പറയുന്നു. അസുഖം മാറിയപ്പോൾ മിഥുൻ തന്നോട് തലമുടി മുറിക്കേണ്ട എന്ന് പറഞ്ഞെങ്കിലും ഇത് ഓരോരുത്തരുടെയും വിശ്വാസമല്ലേ എന്നും പറഞ്ഞു കൊണ്ടാണ് താരം തൻറെ തലമുടി മുറിച്ച് എന്നാണ് പറയുന്നത്. . ദുബായിലാണ് മിഥുനും ലക്ഷ്മിയും താമസമാക്കിയിരിക്കുന്നത്.. ഇടയ്ക്കിടെ നാട്ടിൽ വന്നു പോകാറുണ്ട് നിരവധി സെലിബ്രിട്ടീസുകൾ ലക്ഷ്മിയുടെ സുഹൃത്തുക്കളായി. ഒട്ടനവധി നെഗറ്റീവ് കമന്റുകൾ വരാറുണ്ടെങ്കിലും ലക്ഷ്മി ഒന്നിലും തളരാതെ മുന്നോട്ടുപോകുന്ന ഒരു വ്യക്തി കൂടിയാണ്. അതുകൊണ്ടുതന്നെ നിരവധി ആളുകൾ ലക്ഷ്മിയെ പുകഴ്ത്താറുമുണ്ട്. മിഥുന് ഇത്രയും നല്ല ഒരു ഭാര്യയെ ലഭിച്ചതിൽ എല്ലാവരും സന്തോഷത്തിലാണ്. ഈ വീഡിയോയും ലക്ഷ്മിക്ക് ഒട്ടനവധി ആരാധകർ പോസിറ്റീവ് കമന്റുകളും ആയി എത്തുന്നുണ്ട്.

Leave A Reply

Your email address will not be published.